Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിട്ടിഫണ്ടും സ്വർണ സമ്പാദ്യ പദ്ധതിയും നടത്തി പണം തട്ടിപ്പ്: സ്ഥാപന ഉടമകൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; പരാതി അവഗണിച്ച പാറശ്ശാല പൊലീസ് ഗുരുതര കൃത്യവിലോപം കാട്ടിയെന്നും കോടതി

ചിട്ടിഫണ്ടും സ്വർണ സമ്പാദ്യ പദ്ധതിയും നടത്തി പണം തട്ടിപ്പ്: സ്ഥാപന ഉടമകൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; പരാതി  അവഗണിച്ച പാറശ്ശാല പൊലീസ് ഗുരുതര കൃത്യവിലോപം കാട്ടിയെന്നും കോടതി

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ലൈസൻസില്ലാതെ നിയമവിരുദ്ധമായി ചിട്ടിഫണ്ടും സ്വർണ്ണ സമ്പാദ്യ പദ്ധതിയും ആരംഭിച്ച് വയോധികയെ വഞ്ചിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വ്യാജ ചിട്ടിഫണ്ട് സ്ഥാപന ഉടമകൾക്കെതിരെ കേസെടുക്കാൻ പാറശ്ശാല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. സംഭവം സംബന്ധിച്ച് രേഖാമൂലമുള്ള പരാതി ജൂലൈ 5 ന് കൈപ്പറ്റിയിട്ടും മൂന്നു മാസക്കാലം പരാതിയിൽ നടപടിയെടുക്കാത്ത പാറശ്ശാല പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റ്റി.പി.പ്രഭാഷ് ലാൽ നിരീക്ഷിച്ചു. പ്രതികൾക്കെതിരെ ഇരുപത്തിനാല് മണിക്കൂറിനകം പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ ബാനിങ് നിയമ പ്രകാരം ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ കോടതിയിൽ സമർപ്പിക്കാനും സിജെഎം. ഉത്തരവിട്ടു.

ധനുവച്ചപുരം പോസ്റ്റ് ഓഫീസ് -കോളേജ് റോഡിൽ പ്രവർത്തിച്ചിരുന്ന രാജേഷ് എന്റർപ്രൈസസ് എന്ന പേരിൽ വ്യാജ ചിട്ടി സ്ഥാപനം നടത്തിവന്ന കൊല്ലയിൽ രാജേഷ് എന്നും പിതു രാജേഷ് എന്നും അറിയപ്പെടുന്ന രാജേഷ് , രാജേഷിന്റെ സഹോദരി പാറു എന്ന പ്രസന്ന എന്നിവരെ പ്രതിചേർത്ത് കേസ് എടുക്കാനാണ് കോടതി ഉത്തരവ്. കൊല്ലയിൽ വില്ലേജിൽ ധനുവച്ചപുരം ചൊവ്വള്ളി വീട്ടിൽ സുകുമാരി അമ്മ (63) അഡ്വ. നെയ്യാറ്റിൻകര.പി.നാഗരാജ് മുഖേന സമർപ്പിച്ച സ്വകാര്യ ഹർജിയിന്മേലാണ് കോടതി ഉത്തരവ്. 1978 ൽ നിലവിൽ വന്ന പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ ബാനിങ് ആക്റ്റിലെ 3 , 4, 5 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 406 ( ട്രസ്റ്റ് ലംഘനം) , 420 ( വഞ്ചന ) , 403 ( പണം ദുർവിനിയോഗം ചെയ്യൽ ) , 34 ( കൂട്ടായ്മ) എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസടുക്കാനാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP