Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

20 കാരിയായ മകളെ തന്റെ രണ്ടാം വിവാഹദിനത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് 50കാരനായ പിതാവ് ; വധുവിന്റെ വേഷത്തിൽ വന്നപ്പോൾ തന്റെ ഭാര്യയാണെന്ന് കരുതി അബദ്ധം പറ്റിയെന്നും 'വരൻ' ; അച്ഛന്റെ വിവാഹ സൽക്കാരത്തിൽ മദ്യലഹരിയിലായ മകൾക്ക് നഷ്ടമായത് ജീവിതം; മകളെ പീഡിപ്പിച്ച പിതാവിന് രണ്ടര വർഷം കഠിന തടവ് വിധിച്ച് ഡെന്മാർക്ക് കോടതി

20 കാരിയായ മകളെ തന്റെ രണ്ടാം വിവാഹദിനത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് 50കാരനായ പിതാവ് ; വധുവിന്റെ വേഷത്തിൽ വന്നപ്പോൾ തന്റെ ഭാര്യയാണെന്ന് കരുതി അബദ്ധം പറ്റിയെന്നും 'വരൻ' ; അച്ഛന്റെ  വിവാഹ സൽക്കാരത്തിൽ മദ്യലഹരിയിലായ മകൾക്ക് നഷ്ടമായത് ജീവിതം; മകളെ പീഡിപ്പിച്ച പിതാവിന് രണ്ടര വർഷം കഠിന തടവ് വിധിച്ച് ഡെന്മാർക്ക് കോടതി

മറുനാടൻ ഡെസ്‌ക്‌

കോൾഡിങ് (ഡെന്മാർക്ക്) : തന്റെ രണ്ടാം വിവാഹദിനത്തിൽ ഭാര്യയാണെന്ന് കരുതി 20 കാരിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് 50കാരനായ പിതാവ്. ഡെന്മാർക്കിലെ കോൾഡിങ്ങിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ രണ്ടര വർഷം കഠിന തടവിനും കോടതി വിധിച്ചു.നാളുകളായി പിതാവുമായി അകന്നു കഴിഞ്ഞ മകൾ 2017 ലെ ക്രിസ്മസ് കാലയളവിലാണ് പിതാവുമായി ഒരുമിച്ചത്. ആ സമയം രണ്ടാം വിവാഹത്തിനായി ഒരുങ്ങിയിരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ആഗസ്റ്റിൽ വിവാഹം നടന്ന ദിവസമായിരുന്നു മകൾക്ക് ദുരന്ത ദിനമായി മാറിയത്. രാത്രിയിൽ നടന്ന വിവാഹ സൽക്കാരചടങ്ങിനിടെ അമിതമായി മദ്യപിക്കുകയും വധുവിന്റെ വേഷം കെട്ടണമെന്ന് പറഞ്ഞ് ഗൗൺധരിക്കുകയും ചെയ്തു. പിന്നീട് പിതാവിന്റെ മണിയറയിൽ മകൾ കിടന്നുറങ്ങിയ ശേഷമാണ് സംഭവം. വെളുപ്പിന് നാലുമണിയോടെയാണ് സംഭവം. ഭാര്യയെന്ന് കരുതി 50 കരാൻ മകളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ബലപ്രയോഗത്തിലൂടെ ഇതിൽ ഏർപ്പെടുകയുമായിരുന്നു.

ഒരേ കട്ടിലിൽ തന്നെ അപ്പുറത്ത് കിടക്കുകയായിരുന്ന രണ്ടാം ഭാര്യ ഉറക്കത്തിലായിരുന്നതിനാൽ സംഭവമറിഞ്ഞുമില്ല. എന്നാൽ താൻ ഇത് മകളാണെന്ന് കരുതിയില്ലെന്നും വസ്ത്രം കണ്ടപ്പോൾ ഭാര്യയാണെന്നാണ് കുരുതിയതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. സംഭവ ശേഷം പിതാവ് മകൾക്ക് ക്ഷമാപണം നടത്തി എസ്എംഎസ് അയച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കേസിൽ താൻ നിരപരാധിയാണെന്ന് പലതവണ വരുത്തി തീർക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP