Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയം: അർഹരായവർക്ക് രണ്ടാഴ്ചയ്ക്കകം ദുരിതാശ്വാസം നൽകണമെന്ന് ഹൈക്കോടതി; സഹായത്തിന് നിയമസഹായ അഥോറിറ്റിയെ സമീപിക്കാം; പഞ്ചായത്ത്-റവന്യു വകുപ്പുകൾ സഹായ കൈമാറ്റം വേഗത്തിലാക്കണമെന്നും ഹൈക്കോടതി

പ്രളയം: അർഹരായവർക്ക് രണ്ടാഴ്ചയ്ക്കകം ദുരിതാശ്വാസം നൽകണമെന്ന് ഹൈക്കോടതി; സഹായത്തിന് നിയമസഹായ അഥോറിറ്റിയെ സമീപിക്കാം; പഞ്ചായത്ത്-റവന്യു വകുപ്പുകൾ സഹായ കൈമാറ്റം വേഗത്തിലാക്കണമെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയത്തിൽ ദുരിതാശ്വാസത്തിന് അർഹരായവർക്കു രണ്ടാഴ്ചയ്ക്കകം അത് നൽകാൻ കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. ഇതിനായി നിയമസഹായ അഥോറിറ്റിയുടെ സഹായം തേടാം. പ്രളയ ദുരിതാശ്വാസത്തിനായി വില്ലേജ് ഓഫിസുകളിൽ നൽകുന്ന അപേക്ഷ തള്ളിയാൽ കളക്ടർക്ക് അപ്പീൽ നൽകാമെന്നായിരുന്നു വ്യവസ്ഥ. കളക്ടർ അപ്പീൽ നിരസിച്ചാൽ പെർമനന്റ് ലോക് അദാലത്തിനെ രണ്ടാം അപ്പീൽ അഥോറിറ്റിയായും നിശ്ചയിച്ചിരുന്നു. എന്നാൽ അപേക്ഷകളിൽ വില്ലേജ് ഓഫിസർമാരും തുടർന്ന് അപ്പീലിൽ കളക്ടറും തീരുമാനം എടുക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം പ്രളയത്തെ കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണു തീരുമാനം. പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹർജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.ഹൈക്കോടതിയുടെ ലീഗൽ അഥോറിറ്റിക്കാണ് ഇതിന്റെ മേൽനോട്ട ചുമതല. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയമസഹായങ്ങൾ നൽകാനുമാണ് ലീഗൽ അഥോറിറ്റിയോട് നിർദ്ദേശിച്ചിരിക്കുന്നത്.

പഞ്ചായത്ത്-റവന്യൂ വകുപ്പുകൾ സഹായം കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപ്പീലുകൾ സ്ഥിരം ലോക് അദാലത്തുകൾ വഴി തീർപ്പാക്കണമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ പ്രളയത്തിലകപ്പെട്ടവർക്കും ഇതുവരെ പൂർണമായി സഹായം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല അപ്പീലുകളും കളക്റ്റ്രേറ്റുകളിലും മറ്റും കെട്ടികിടക്കുകയാണെന്നും ഹർജികളിൽ പറയുന്നു.

2018-ലെ പ്രളയത്തിൽ ദുരിതബാധിതർക്കുള്ള സഹായം ഒരു മാസത്തിനുള്ളിൽ കൊടുത്തു തീർക്കണമെന്നാണ് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രളയം കഴിഞ്ഞ് ഒരു വർഷമായിട്ടും ദുരിതാശ്വാസ ധനത്തിന് അർഹതയുണ്ടെന്ന് സർക്കാർ കണ്ടെത്തിയ പലർക്കും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. പ്രളയത്തിൽ ധനസഹായം ആവശ്യപ്പെട്ട് ലഭിച്ച അപ്പീൽ അപേക്ഷകളിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളെല്ലാം വെബ്‌സൈറ്റിൽ വേഗത്തിൽ പരസ്യപ്പെടുത്തണമെന്നും നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP