Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിയിൽ നാല് പുതിയ ജഡ്ജിമാർ; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ഉൾപ്പെടെ നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ കൂടി ഉൾപ്പെടുത്തിയതോടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ

സുപ്രീംകോടതിയിൽ നാല് പുതിയ ജഡ്ജിമാർ; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ഉൾപ്പെടെ നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ കൂടി ഉൾപ്പെടുത്തിയതോടെ സുപ്രീംകോടതിയിൽ 34 ജഡ്ജിമാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സുപ്രീംകോടതിയിൽ നാല് പുതിയ ജഡ്ജിമാർ കൂടി. നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണമുരാരി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.രവിചന്ദ്ര ഭട്ട്, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. നാല് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകുകയായിരുന്നു. തിങ്കളാഴ്ച ഇവർ സത്യപ്രതിജ്ഞ ചെയ്തേക്കും.

ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി. ചീഫ് ജസ്റ്റിസിനെ കൂടാതെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30-ൽ നിന്ന് 33 ആക്കി ഉയർത്താൻ ജൂലായിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ആവശ്യപ്രകാരമായിരുന്നു ഇത്. ഇതിന് മുമ്പ് 2009-ലാണ് സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിച്ചത്. അന്ന് 25-ൽ നിന്നാണ് 30 ആക്കി ഉയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP