Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീൽ ചെയ്ത കവറിലെ സത്യവാങ്മൂലം മുഴുവൻ വായിച്ചു നോക്കി നടത്തിയ പരാമർശങ്ങൾ; അന്വേഷണം വൈകുന്നതിൽ അപാകതയില്ലെന്ന നിരീക്ഷണത്തിൽ സന്തുഷ്ടരായി പ്രോസിക്യൂഷൻ; സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന്റെ കാരണം തേടിയപ്പോൾ ഉത്തരം നൽകാതെ വാദി ഭാഗം അഭിഭാഷകനും; ഇനി ഫ്രാങ്കോയ്ക്ക് 19ന് ചോദ്യം ചെയ്യലിന് എത്തിയേ മതിയാകൂ; ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് മുമ്പോട്ട് പോകുന്നത് മെത്രാനെതിരായ പീഡനക്കേസിൽ എല്ലാ സാധ്യതകളും സജീവമാക്കി; ഹൈക്കോടതിയിൽ ഇന്ന് സംഭവിച്ചത്

സീൽ ചെയ്ത കവറിലെ സത്യവാങ്മൂലം മുഴുവൻ വായിച്ചു നോക്കി നടത്തിയ പരാമർശങ്ങൾ; അന്വേഷണം വൈകുന്നതിൽ അപാകതയില്ലെന്ന നിരീക്ഷണത്തിൽ സന്തുഷ്ടരായി പ്രോസിക്യൂഷൻ; സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിന്റെ കാരണം തേടിയപ്പോൾ ഉത്തരം നൽകാതെ വാദി ഭാഗം അഭിഭാഷകനും; ഇനി ഫ്രാങ്കോയ്ക്ക് 19ന് ചോദ്യം ചെയ്യലിന് എത്തിയേ മതിയാകൂ; ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് മുമ്പോട്ട് പോകുന്നത് മെത്രാനെതിരായ പീഡനക്കേസിൽ എല്ലാ സാധ്യതകളും സജീവമാക്കി; ഹൈക്കോടതിയിൽ ഇന്ന് സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ കേസിൽ എല്ലാ സാധ്യതയും തുറന്നിട്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ ഇന്നുണ്ടാകുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത് ഈ മാസം 19നാണ്. അതിന് ശേഷമാകും കേസ് പരിഗണിക്കുക. ഈ മാസം 24ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ എല്ലാം വ്യക്തമാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ ഇന്ന് കോടതി ഉയർത്തിയ ചോദ്യങ്ങൾക്ക് വാദിയുടെ അഭിഭാഷകൻ മറുപടി നൽകിയതുമില്ല. വിശദ വാദങ്ങളൊന്നും കേൾക്കാതെയാണ് ഇന്ന് പൊലീസ് റിപ്പോർട്ട് വായിക്കുക മാത്രം ചെയ്ത കോടതി കേസ് മാറ്റി വച്ചത്. സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് കാര്യങ്ങൾ കോടതിയിൽ അവതരിപ്പിക്കപ്പെട്ടത്.

കോടതിയിൽ സീൽ ചെയ്ത റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചത്. ഇത് പൊട്ടിച്ച് മുഴുവനായി കോടതി വായിച്ചു. ഇതിന് ശേഷമാണ് നടപടിക്രമങ്ങളെല്ലാം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന വിലയിരുത്തലിൽ കോടതി എത്തിയത്. തെളിവുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്നും പൊലീസിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും വ്യക്തമാക്കി. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും അതിൽ വ്യക്ത വരുത്തണ്ടേതിന്റെ അനിവാര്യതയും വിശദീകരിച്ചാണ് സത്യവാങ്മൂലം നൽകിയത്. ഇതിൽ കോടതി പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കന്യാസ്ത്രീയിലെ മൊഴിയിലെ വൈരുദ്ധ്യം നീങ്ങൂവെന്നാണ് പൊലീസ് നിലപാട്. ഇത് വായിച്ച് ബോധ്യപ്പെടുത്തി കോടതി ഹർജിക്കാരന്റെ അഭിഭാഷകനോട് സിബിഐ അന്വേഷണത്തെ കുറിച്ചു ചോദിച്ചു. പൊലീസിന്റെ അന്വേഷണം തൃപ്തികരമായിട്ടും എന്തുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നതായിരുന്നു ഉയർത്തിയ ചോദ്യം. ഇതിന് മറുപടിയൊന്നും അഭിഭാഷകൻ നൽകിയില്ല. ഇതോടെയാണ് കേസ് 24ലേക്ക് മാറ്റിയത്.

ബിഷപ്പ് ഫ്രാങ്കോ 19ന് ചോദ്യം ചെയ്യലിനെത്തുമെന്ന് ജലന്ധർ രൂപത വിശദീകരിച്ചിരുന്നു. ഇത് കോടതി വിധിയെ സ്വാധീനിക്കാനാണെന്നും ഇതെല്ലാം പരിഗണിച്ച് ബിഷപ്പിന്റെ കേസ് കോടതി ഇന്ന് തന്നെ തള്ളാനുള്ള സാധ്യതയും വിലയിരുത്തലുകളായെത്തി. എന്നാൽ ഇതൊന്നും സംഭവിച്ചില്ല. ചോദ്യം ചെയ്യലിന് ബിഷപ്പ് എത്തുമോ എന്ന് മനസ്സിലാക്കാനുള്ള ഇടപെടലാണ് കോടതി നടത്തിയത്. ഇതോടെ 19ന് ചോദ്യം ചെയ്യലിന് ബിഷപ്പ് എത്തിയില്ലെങ്കിൽ കോടതിയുടെ ഭാഗത്ത് നിന്ന് കടുത്ത നിലപാട് ഉണ്ടാകുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ തൊടു ന്യായങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യൽ ഒഴിവാക്കാനാകില്ല. ബിഷപ്പിന് കേരളത്തിലേക്ക് വന്നേ മതിയാകൂവെന്ന സാഹചര്യമാണ് ഹൈക്കോടതി വിധിയുണ്ടാക്കുന്നത്.

കന്യാസ്ത്രീയ്ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തിയുണ്ടെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലെ പ്രധാന പരാമർശം. കന്യാസ്ത്രീയുടെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ കോടതി കഴിഞ്ഞ ദിവസം ചോദ്യമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് അന്വേഷണ സംഘം ഇക്കാര്യത്തിൽ മറുപടി നൽകിയത്. സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ ഹർജികളും ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം പരിഗണിക്കാൻ മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളുന്നില്ല, മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കും. ഇതും കേസിലെ സാധ്യതകളെല്ലാം തുറന്നിടുന്നതാണ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലെ പോരായ്മകൾ ചൂണ്ടിക്കാട്ടാൻ വാദി ഭാഗത്തിന് കഴിയേണ്ടതുമുണ്ട്. ഇല്ലെങ്കിൽ കേസിലെ വിധി മെത്രാന് അനുകൂലമായി മാറും.

കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. അസാധാരണമായ സാഹചര്യമില്ല. പൊലീസിനുമേൽ സമ്മർദ്ദമുണ്ടായാൽ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. കേസിൽ അറസ്റ്റ് ഉണ്ടാകുന്നില്ല. അന്വേഷണം നീണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങൾ ചുണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. മൊഴികളിലെ വൈരുദ്ധ്യംമൂലമാണ് അറസ്റ്റ് വൈകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

സത്യവാങ്മൂലത്തിലെ വിവരങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഇങ്ങനെയൊരു നിരീക്ഷണത്തിൽ എത്തിയതെന്നാണ് സൂചന. പഴയ കേസായതിനാൽ കാലതാമസം ഉണ്ടാകുക സ്വാഭാവികമാണ്. ഹർജിക്കാർ കുറച്ചുകൂടി കാത്തിരിക്കണം. തെളിവുകൾ പൊലീസ് ശേഖരിച്ചതിനാൽ നശിപ്പിക്കുമെന്ന പേടിവേണ്ട. അറസ്റ്റിനേക്കാൾ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു. അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനെ നിർബന്ധിക്കാനാകില്ല. അത് എപ്പോൾ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. പരാതി പറയാൻ മൂന്ന് വർഷം കാത്തിരുന്നു. അതുപോലെ അന്വേഷണം പൂർത്തിയാകാൻ പരാതിക്കാരും കാത്തിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP