Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെയുള്ളത് അഴിമതിയെ ഔദ്യോഗികമാക്കിയ സർക്കാർ; കള്ളത്തരത്തെ ന്യായീകരിക്കാൻ യുവനേതാക്കൾ ചാനൽ ചർച്ചയ്ക്ക് പോകരുത്; 1982ലെ തോട്ടക്കാരൻ എങ്ങനെ കോടീശ്വരനായി? മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകളുമായി ലോകായുക്തയിൽ ഗണേശ് കുമാർ

ഇവിടെയുള്ളത് അഴിമതിയെ ഔദ്യോഗികമാക്കിയ സർക്കാർ; കള്ളത്തരത്തെ ന്യായീകരിക്കാൻ യുവനേതാക്കൾ ചാനൽ ചർച്ചയ്ക്ക് പോകരുത്; 1982ലെ തോട്ടക്കാരൻ എങ്ങനെ കോടീശ്വരനായി? മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകളുമായി ലോകായുക്തയിൽ ഗണേശ് കുമാർ

തിരുവനന്തപുരം: 1983ൽ തോട്ടക്കാരനായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ് 32 കൊല്ല കൊണ്ട് കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെബി ഗണേശ് കുമാർ എംഎൽഎ. പൊതുമരാമത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ശേഖരിച്ച തെളിവുകൾ ലോകായുക്തയ്ക്ക് ഗണേശ് കുമാർ കൈമാറി. അടുത്ത മാസം 16ന് മുമ്പ് ഇവ ക്രോഡീകരിച്ച് സത്യവാങ്മൂലമായി നൽകാൻ ഗണേശ് കുമാറിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ലോകായുക്തയുടെ മേൽനോട്ടത്തിൽ ആദായ നികുതി വകുപ്പിനെ സഹകരിപ്പിച്ച് അന്വേഷണം നടത്തിയാൽ ഇബ്രാഹിംകുഞ്ഞിന്റെ അവിഹിത സ്വത്ത് പുറംലോകത്ത് എത്തുമെന്ന് ഗണേശ് കുമാർ വ്യക്തമാക്കി.

1983ൽ കൊച്ചിയിലെ വെറുമൊരു തോട്ടക്കാരനായിരുന്നു ഇബ്രാഹിംകുഞ്ഞ്. 1991ൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ചെയർമാനായി. ആയിരം രൂപയാണ് ചെയർമാന്മാർക്ക് പ്രതിമാസം ലഭിക്കുക. ഇബ്രാഹിംകുഞ്ഞിന്റെ കുടുംബ സ്വത്ത് സഹോദരനുമൊത്ത് ഒരു പോലെയാണ് വീതിച്ചത്. ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യയും മക്കളും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കുന്നുമില്ല. പിന്നെ എങ്ങനെ ഇബ്രാഹിംകുഞ്ഞിന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടായെന്നാണ് ഗണേശ് കുമാർ ലോകായുക്തയിൽ ഉന്നയിച്ചത്. ആദായ നികുതി വകുപ്പിന്റെ സഹകരണത്തോടെ അന്വേഷണം നടന്നാൽ എല്ലാം പുറത്തുവരും. ലോകായുക്തയുടെ അന്വേഷണ സംവിധാനം ഇതിനായി ആദായ നികുതി വകുപ്പുമായി സഹകരിക്കണമെന്നും ഗണേശ് കുമാർ പറഞ്ഞു.

വികാരാധീനനായാണ് ലോകായുക്തയ്ക്ക് മുന്നിൽ ഗണേശ് കുമാർ കാര്യങ്ങൾ വിശദീകരിച്ചത്. താനുന്നയിച്ച ആരോപണങ്ങൾക്ക് മാനത്തിന്റേയും ജീവന്റേയും വിലയാണ്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലുള്ളവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ശേഖരിച്ച തെളിവുകൾ ഗണേശ് കുമാർ നൽകി. പൊതുമരാമത്തിലെ അഴിമതിയിലെ രേഖകൾ വിവരാവകാശ പ്രകാരം ചോദിച്ചിട്ട് നൽകുന്നില്ല. അഴിമതി മറച്ചുവയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇത്. അതുകൊണ്ട് തന്നെ അധികാരം ഉപയോഗിച്ച് ഈ രേഖകൾ ലോകായുക്ത പിടിച്ചെടുക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടു. എല്ലാ കേട്ടശേഷമാണ് ഉള്ളതെളിവുകൾ സത്യവാങ്ങ്മൂലമായി അഭിഭാഷകൻ മുഖേന നൽകാൻ കോടതി ആവശ്യപ്പെട്ടത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗങ്ങളായ നജിമുദ്ദീൻ, റാഫ,അബ്ദുൽ റഹീം എന്നിവർക്കെതിരെ ആദായ നികുതി നിയമപ്രകാരം അന്വേഷണം നടത്തണമെന്നും ഗണേശ് കോടതിയിൽ ആവശ്യപ്പെട്ടു.

വയനാട്ടിലെ ഒരു റോഡിലെ നിർമ്മാണത്തിൽ മാത്രം പത്ത് കോടി രൂപയുടെ അഴിമതി തുടർന്നു. കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മറവിലാണ് അഴിമതി നടക്കുന്നത്. പാലങ്ങൾ പണിയാനുള്ള രൂപ രേഖ കൺസൾട്ടൻസികൾക്ക് നൽകുന്നു. നാല് ബിനാമി കൺസൾട്ടൻസികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. എല്ലാം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയാണ്. ഞെട്ടിക്കുന്ന തെളിവുകൾ ലോകായുക്തയ്ക്ക് നൽകിയിട്ടുണ്ട്. അഴിമതി വിരുദ്ധ പോരാട്ടം ഇഷ്ടപ്പെടുന്ന യുവ നേതാക്കളാരും ഈ അഴിമതിയെ ന്യായീകരിക്കാൻ ചാനൽ ചർച്ചകളിൽ വൈകുന്നേരം എത്തരുതെന്നും ഗണേശ് ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളേയും വിമർശിച്ചു. അഴിമതിയിൽ പലതും മാദ്ധ്യമങ്ങളും ഒളിച്ചുവയ്ക്കുന്നുണ്ടെന്ന് ഗണേശ് കൂട്ടിച്ചേർത്തു. അഴിമതിയെ വെള്ളപൂശുന്ന സർ്ക്കാരാണ് കേരളത്തിലുള്ളത്. എന്റെ ജീവനും ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ രണ്ടും കൽപ്പിച്ച പോരാട്ടമാണ് താൻ നടത്താൻ പോകുന്നതെന്നും മൊഴി നൽകിയ ശേഷം ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിൽ ബിജെപിയുടേയും ഇടതുപക്ഷത്തിന്റേയും പ്രതിപക്ഷ നേതാവിന്റേയും പിന്തുണ തനിക്കുണ്ട്. പോരാട്ടം എനിക്ക് വേണ്ടിയല്ല. അഴിമതി തൂത്തുവാരാനാണ് ശ്രമം. സർക്കാരിന് എന്ത് ദ്രോഹവും ചെയ്യാം. ഒറ്റനോട്ടത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന തെളിവാണ് അഴമതിക്ക് എതിരെ ഇന്ന് ലോകായുക്തയിൽ നൽകിയത്. ഇനിയും തെളിവുകളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വേണ്ടത് ചെയ്യും. വിജിലൻസ് കോടതിയിൽ അവ സമർപ്പിക്കുന്നതും ആലോചനയിലുണ്ട്്-ഗണേശ് കുമാർ വ്യക്തമാക്കി. വയനാട്ടിലെ ഒരു റോഡിന്റെ നിർമ്മാണത്തിന് കൺസ്ട്രക്ഷൻ കന്പനിക്ക് കരാർ നൽകിയതിൽ അഴിമതിയുണ്ട്. മീറ്ററിന് 2297 രൂപയ്ക്കുള്ള കരാർ നൽകിയത് 6060 രൂപയ്ക്കാണ്. ഇതിലൂടെ 10 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഗണേശ് പറഞ്ഞു.

ശക്തമായ തെളിവുകളാണ് താൻ കൈമാറിയതെന്നും അത് കോടതിക്ക് ബോദ്ധ്യപ്പെട്ടു വരുന്നതായും പിന്നീട് ഗണേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തെളിവുകൾ മാദ്ധ്യമങ്ങൾക്ക് കൈമാറും. കൈവശമുള്ള തെളിവുകൾ ആരെയും ഞെട്ടിക്കുന്നതാണ്. മറ്റുള്ള രാഷ്ട്രീയക്കാർ പറയുന്നതു പോലെ എന്രെ കൈയിൽ തെളിവുണ്ട് എന്ന് വിളിച്ചു കൂവുകയല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരായ തെളിവുകൾ നൽകിയതിനാൽ തന്റെ മാനവും ജീവനും അപകടത്തിൽ ആയേക്കാം. എന്നാൽ പൊലീസ് സംരക്ഷണം വേണ്ടെന്നും ഗണേശ് പറഞ്ഞു. കേരളം അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥതലത്തിലാണ് അഴിമതി വ്യാപിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ രണ്ടും കൽപിച്ചുള്ള പോരാട്ടമാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പാലക്കാട്ടു നടന്ന ഒരു യോഗത്തിലും തുടർന്ന് നിയമസഭയിലുമായിരുന്നു ഗണേശ്കുമാർ മുമ്പ് ആരോപണങ്ങൾ ഉന്നയിച്ചത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുണ്‌ടെന്നായിരുന്നു ഗണേശ്കുമാറിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP