Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നത് സർക്കാറിന് ആലോചിച്ചു കൂടേ..? പണം ദുരിതബാധിതർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം; സ്വകാര്യ സംഘടനകൾ നൽകിയ തുക കൃത്യമായി വിനിയോഗിക്കണം; ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കാൻ നിർദ്ദേശവുമായി ഹൈക്കോടതി; പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകി സർക്കാരും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നത് സർക്കാറിന് ആലോചിച്ചു കൂടേ..? പണം ദുരിതബാധിതർക്ക് തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം; സ്വകാര്യ സംഘടനകൾ നൽകിയ തുക കൃത്യമായി വിനിയോഗിക്കണം; ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കാൻ നിർദ്ദേശവുമായി ഹൈക്കോടതി; പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദുരതാശ്വാസ നിധിയിലേക്ക് വരുന്ന പണം പ്രത്യേക അക്കൗണ്ടിലൂടെ ഉപയോഗിക്കുന്ന കാര്യം സർക്കാർ ആലോചിക്കണമെന്ന് കോടതി. ദുരിതാശ്വാസമായി ലഭിക്കുന്ന പണം ദുരന്തബാധിതർക്ക് ലഭിക്കുന്നുവെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുെ ദുരിതാശ്വാസ നിധിയിൽ വരുന്ന പണം അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കണമെന്ന് നിർദ്ദേശിച്ചപ്പോൾ പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാരും ഉറപ്പ് നൽകി.

സംസ്ഥാനത്തെ മഹാപ്രളയത്തിന് വിവിധ ഭാഗങ്ങളിൽ നിന്നാണ് സഹായം വരുന്നത്. കൂടുതൽ സഹായം തേടേണ്ടതുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ദുരിത ബാധിതർക്കായി ലഭിക്കുന്ന പണം ഉപയോഗിക്കുന്നതിന് പ്രത്യേകം സംവിധാനം വേണമെങ്കിൽ ആകാമെന്നും ഇത് സർക്കാരിന് ആലോചിക്കാമെന്നും കോടതി പറഞ്ഞു. അതോടൊപ്പം തന്നെ സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വരുന്ന പണം ദുരന്തബാധിതരുചെ കയ്യിൽ തന്നെ എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു പ്രളയദുരിതം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന് ആരോപിച്ച് ഇടുക്കി സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം

 വിദശത്ത് നിന്നുൾപ്പടെ കോടികളുടെ സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്നത്. ഇത് കൃത്യമായി ഉപയോഗിക്കാൻ പറ്റണം എന്ന നിഗമനത്തിലാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്. അക്കൗണ്ടിലെത്തുന്ന പണം ഉപയോഗിക്കുന്നതിന് പ്രത്യേക സംവിധാനം വേണം എന്നതിന് ഒപ്പം തന്നെ സന്നദ്ധ സംഘടനകൾ പിരിക്കുന്ന പണത്തിന് വ്യക്തമായ കണക്ക് വേണമെന്നും ഇതിന് പ്രത്യേക ഓഡിറ്റ് നടത്തണമെന്നും കോടതി ആവശ്യപ്പെടുന്നത്.

അതേസമയം പ്രളയം തകർത്ത കേരളത്തെ പുനർനിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടതായി സർക്കാർ കോടതിയെ അറിയിച്ചു. പുനർനിർമ്മാണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നടപടികൾ ജില്ലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ട്. ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. സന്നദ്ധ പ്രവർത്തകരുടെ പിന്തുണയോടെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പ്രളയക്കെടുതി മുലമുണ്ടായ നാശനഷ്ടം ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുക എളുപ്പമല്ലെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

തകർന്നത് പുനഃസ്ഥാപിക്കലല്ല, നവകേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാരിന്റെ ഈ ഉദ്യമത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. പുനർനിർമ്മാണത്തിനുള്ള പണം സർക്കാരിന് തനിച്ചു കണ്ടെത്താനാവില്ല. കേന്ദ്ര സഹായം കൂടാതെ വിദേശ സഹായം ലഭിക്കുന്നതിനുള്ള സാദ്ധ്യതകളും തേടുന്നുണ്ടെന്നും സർക്കാർ പറഞ്ഞു. ദുരിതാശ്വാസത്തിനുള്ള പണം ഒരു തരത്തിലും വകമാറ്റി ചെലവിടില്ല. കിട്ടിയ പണത്തിന് എല്ലാം തന്നെ കണക്കുകളുണ്ടെന്നും സർക്കാർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP