Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാദിയ-ഷഫീൻ ജഹാൻ വിവാഹത്തിന് നിയമ സാധുതയുണ്ട്; വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വിധിച്ച് സുപ്രീംകോടതി; ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് എൻഐഎക്ക് അന്വേഷണം തുടരാമെന്നും കോടതി ഉത്തരവ്; തട്ടിക്കൂട്ട് കല്യാണമാണ് നടന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ഹാദിയയുടെ പിതാവ് അശോകൻ

ഹാദിയ-ഷഫീൻ ജഹാൻ വിവാഹത്തിന് നിയമ സാധുതയുണ്ട്; വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് വിധിച്ച് സുപ്രീംകോടതി; ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് എൻഐഎക്ക് അന്വേഷണം തുടരാമെന്നും കോടതി ഉത്തരവ്; തട്ടിക്കൂട്ട് കല്യാണമാണ് നടന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ഹാദിയയുടെ പിതാവ് അശോകൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹാദിയയുടെയും ഷഫീൻ ജഹാന്റെയും വിവാഹം സാധുവെന്ന് സുപ്രീം കോടതി. വിവാഹം നിയമപരമല്ലെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയയുടെ ഭർത്താവ് ഷഫീൻ ജഹാന്റെ ഹർജിയിലാണ് കോടതി വിധി.

ഹൈക്കോടതി ഉത്തരവ് പൂർണമായി തന്നെ സുപ്രീം കോടതി റദ്ദാക്കി.സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്ന ഷഫീൻ ജഹാന്റെ വാദമാണ് കോടതി അംഗീകരിച്ചത്.ഹാദിയയ്ക്ക് പഠനം തുടരാമെന്ന് കോടതി വ്യക്തമാക്കി.അതേസമയം, കേസിൽ ഷെഫീൻ ജഹാനെതിരായ എൻഐഎ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് ്അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.സുപ്രീംകോടതി മുൻപ് വ്യക്തമാക്കിയപോലെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് പരിഗണിച്ചത്. ഹേബിയസ് കോർപ്പസ് ഹർജിയിലൂടെ രണ്ടുപേരുടെ വിവാഹം റദ്ദാക്കാൻ കഴിയുമോയെന്നതാണ് കോടതി പരിശോധിച്ചത്.

തന്റെ മകളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി മതം മാറ്റിയതാണെന്നും യെമനിലേക്ക് കടത്താൻ ശ്രമിച്ചുവെന്നും ഹാദിയയുടെ അച്ഛൻ സത്യവാങ്മൂലത്തിൽ വീണ്ടും ചൂണ്ടിക്കാട്ടിയെങ്കിലും ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. 2017 മെയ്‌ 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുൻപു പൂർത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.എന്നാൽ, ഹാദിയയുടേത് തട്ടിക്കൂട്ട് കല്യാണമാണെന്നും നിയമപോരാട്ടം തുടരുമെന്നും അച്ഛൻ അശോകൻ പ്രതികരിച്ചു.

വീട്ടുതടങ്കലിൽ പീഡനമേറ്റു തുടങ്ങി ഹാദിയയുടെ ആരോപണങ്ങളിൽ അച്ഛൻ അശോകൻ സമർപ്പിച്ച മറുപടി കോടതി പരിശോധിച്ചു. ഷെഫിൻ ജഹാന് ഭീകരബന്ധമുണ്ടെന്ന് ആവർത്തിച്ച് എൻ.ഐ.എയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇസ്‌ലാം മതം ഉപേക്ഷിക്കാൻ സമ്മർദമുണ്ടായി, ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി നൽകാൻ ശ്രമിച്ചു, വീട്ടുതടങ്കലിൽ മർദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അച്ഛൻ അശോകൻ അടക്കമുള്ളവർക്കെതിരെ ഹാദിയ ഉന്നയിച്ചത്. എന്നാൽ ഹാദിയ മതംമാറിയതിലല്ല, ഭീകരബന്ധമുള്ളയാളെ വിവാഹം ചെയ്തതിനെയാണ് എതിർക്കുന്നതെന്ന് അശോകൻ സമർപ്പിച്ച മറുപടിയിൽ പറഞ്ഞു.

ഹാദിയയെ ഫാസിൽ മുസ്തഫ എന്നയാളുടെ രണ്ടാംഭാര്യയാക്കാനും യെമനിലേക്ക് കടത്താനും ശ്രമമുണ്ടായി. കൂട്ടുകാരി അമ്പിളി പിന്തിരിപ്പിച്ചതു കൊണ്ടുമാത്രമാണ് ശ്രമം പരാജയപ്പെട്ടതെന്നും അശോകൻ ആരോപിച്ചു. എൻ.ഐ.എ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും ഭീകരബന്ധമുള്ളയാളെന്ന മട്ടിൽ ചോദ്യംചെയ്‌തെന്നുമാണ് ഹാദിയയുടെ മറ്റൊരു ആരോപണം. വൈക്കം ഡിവൈ.എസ്‌പി കൈചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ എൻ.ഐ.എ നിഷേധിച്ചു. ഷെഫിൻ ജഹാന് ഭീകരബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതി പരിശോധിക്കണമെന്നും എൻ.ഐ.എ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP