Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് സർക്കാർ അഭിഭാഷകൻ; സ്വന്തം രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി; അസുഖമില്ലാത്ത ഒരുഭാഗം പോലും ശരീരത്തിലില്ലെന്ന് പരാതി; പ്രമേഹവും സന്ധിവേദനയുമെല്ലാം എല്ലാവർക്കും ഉള്ളതല്ലേയേന്ന് ചോദ്യം; പി.കെ.കുഞ്ഞനന്തന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി; ചികിത്സയ്ക്കായി ശിക്ഷ മരവിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദത്തിൽ കുഞ്ഞനനന്തന് വീണ്ടും വിമർശനം

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് സർക്കാർ അഭിഭാഷകൻ; സ്വന്തം രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി; അസുഖമില്ലാത്ത ഒരുഭാഗം പോലും ശരീരത്തിലില്ലെന്ന് പരാതി; പ്രമേഹവും സന്ധിവേദനയുമെല്ലാം എല്ലാവർക്കും ഉള്ളതല്ലേയേന്ന് ചോദ്യം; പി.കെ.കുഞ്ഞനന്തന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി; ചികിത്സയ്ക്കായി ശിക്ഷ മരവിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദത്തിൽ കുഞ്ഞനനന്തന് വീണ്ടും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ പി.കെ. കുഞ്ഞനന്തന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ, കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ച സർക്കാർ അഭിഭാഷകനു ഹൈക്കോടതി താക്കീത് നൽകി. കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുത്തതിനെ ന്യായീകരിക്കാൻ സർക്കാർ അഭിഭാഷകൻ ശ്രമം നടത്തിയതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കേണ്ടെന്നു ജഡ്ജി പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ചികിൽസയ്ക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പി.കെ.കുഞ്ഞനന്തന്റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

പരോളിലിരിക്കെ കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുത്തതിനെ ന്യായീകരിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കേണ്ടെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണു തെറ്റ് എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ ചോദ്യം. സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ച പാർട്ടിയല്ലേ സിപിഎം എന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ രാഷ്ട്രീയം പറയുകയാണെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ പ്രതികരണം. ഇതോടെയാണ് ഹൈക്കോടതി സർക്കാർ അഭിഭാഷകനെ ശാസിച്ചത്. സ്വന്തം രാഷ്ട്രീയം കോടതിയിൽ എടുക്കേണ്ടെന്നും ജഡ്ജി പറഞ്ഞു.

എന്നാൽ ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്നായിരുന്നു കുഞ്ഞനന്തൻ കോടതിയെ അറിയിച്ചത്. സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിൽസ ലഭിക്കുന്നത് മെഡിക്കൽ കോളജുകളില്ലേ എന്നായിരുന്നു ഇതിനുള്ള കോടതിയുടെ മറുപടി. ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നും കുറ്റവാളികൾക്ക് മെഡിക്കൽ കോളജിൽ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നായിരുന്നു കുഞ്ഞനന്തന്റെ നിലപാട്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സംസ്ഥാനത്തെ മികച്ച ആശുപത്രിയാണെന്നും. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കിൽ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന് അഭിഭാഷകന് ഹൈക്കോടതിയുടെ നിർദ്ദേശം നൽകി. ഗുരുതരമായ സന്ധിവേദനയും പ്രമേഹവും അടക്കമുള്ള കാരണങ്ങളാണ് കുഞ്ഞനന്തൻ കോടതിയിൽ പറഞ്ഞത്. ഇതെല്ലാം എല്ലാവർക്കുമുള്ളതല്ലേ എന്നും കോടതി ചോദിക്കുന്നു.

അതേസമയം, പികെ കുഞ്ഞനന്തൻ ഏറ്റവും കരുത്തനായ കുറ്റവാളിയാണെന്ന് മുൻ പ്രോസിക്യൂട്ടർ സി കെ ശശീന്ദ്രൻ വാദിച്ചു. ഇപ്പോഴും സജീവ പാർട്ടി പ്രവർത്തകനാണെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ടിപി വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. മുഖ്യമന്ത്രി സഭയിൽ അറിയിച്ച കണക്കുപ്രകാരം ഈ സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ പി.കെ. കുഞ്ഞനന്തനു 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതായും വ്യക്തമാക്കിയിരുന്നു. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

ചികിൽസയല്ല കുഞ്ഞനന്തന്റെ ലക്ഷ്യമെന്നും പരോൾ നേടി രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണു ചെയ്യുന്നതെന്നും ടിപി വധക്കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനും സർക്കാരും അംഗീകരിച്ചിട്ടുള്ള പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ ചോദ്യം. ഡിസിസി ഭാരവാഹിയെപ്പോലെയാണു പ്രോസിക്യൂട്ടർ വാദിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കുറ്റപ്പെടുത്തി. ഈ ഘട്ടത്തിലാണ്, താങ്കളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി സർക്കാർ അഭിഭാഷകനെ ഓർമിപ്പിച്ചത്. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

പി.കെ. കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതു മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നു. കണ്ണൂരിലെ പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയിൽവാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയിൽ നിലനിർത്തിയിരുന്നു. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയുടെ ചികിൽസ, കുടുംബത്തോടൊപ്പം കഴിയാൻ എന്നീ രണ്ടു കാരണങ്ങൾ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോൾ നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP