Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`പുറത്ത് വിട്ടാൽ കേസിലെ തുടരന്വേഷണത്തെ ബാധിക്കും`; വിജിലൻസിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ടി ഒ സൂരജിന് ജാമ്യമില്ല; ഒക്‌റ്റോബർ 17 വരെ റിമാൻഡ് ചെയ്തു; സുമിത് ഗോയലിനും എംടി തങ്കച്ചനും ജാമ്യമില്ല; മൂന്നാം പ്രതി ബെന്നി പോളിന് ജാമ്യം നൽകിയത് അഴിമതിയിൽ പങ്കില്ലെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നും

`പുറത്ത് വിട്ടാൽ കേസിലെ തുടരന്വേഷണത്തെ ബാധിക്കും`; വിജിലൻസിന്റെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി; പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ ടി ഒ സൂരജിന് ജാമ്യമില്ല; ഒക്‌റ്റോബർ 17 വരെ റിമാൻഡ് ചെയ്തു; സുമിത് ഗോയലിനും എംടി തങ്കച്ചനും ജാമ്യമില്ല;  മൂന്നാം പ്രതി ബെന്നി പോളിന് ജാമ്യം നൽകിയത് അഴിമതിയിൽ പങ്കില്ലെന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജിന്റെ ജാമ്യ ഹർജി വീണ്ടും തള്ളി ഹൈക്കോടതി. നാല് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചതിൽ കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോളിന് മാത്രമാണ് ജാമ്യം ലഭിച്ചത്. ടി ഒ സൂരജ്, സുമിത് ഗോയൽ, എംടി തങ്കച്ചൻ, എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് ബെന്നി പോൾ. ബെന്നിക്ക് അഴിമതിയിൽ പങ്കില്ലെന്ന് വിജിലൻസ് സംഘം കണ്ടെത്തിയതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സൂരജ് ഉൾപ്പടെയുള്ളവർക്ക് ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെ തന്നെ ബാധിക്കും എന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു

ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. ജയിലിൽ നിന്ന് ഇറങ്ങിയാൽ പാലാരിവട്ടം അഴിമതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സൂരജ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. അഴിമതിയിൽ സൂരജിനെതിരെ കൂടുതൽ തെളിവുകൾ ഉൾക്കൊള്ളിച്ചുള്ള പുതിയ സത്യവാങ്മൂലം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പാലം നിർമ്മാണം നടക്കുന്ന സമയത്ത് സൂരജ് കൊച്ചിയിൽ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. സൂരജ് കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്ന വിവരവും സത്യവാങ്മൂലത്തിലുണ്ട്.

കേസിലെ ഒന്നാം പ്രതി സുമീത് ഗോയൽ, രണ്ടാം പ്രതി എംടി തങ്കച്ചൻ എന്നിവരുടെയും ജാമ്യാപേക്ഷകൾ കോടതി തള്ളി. പാലം പണിക്കു കരാർ ലഭിച്ച ആർഡിഎസ് പ്രൊജക്ടിന്റെ മാനേജിങ് ഡയറക്ടറാണ് സുമീത് ഗോയൽ. പണിയുടെ ചുമതലയുണ്ടായിരുന്ന ആർബിഡിസികെ മുൻ എജിഎം ആണ് തങ്കച്ചൻ. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടിഒ സൂരജ് കേസിൽ നാലാം പ്രതിയാണ്. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന കേസിൽ നാൽപ്പതു ദിവസമായി റിമാൻഡിലാണ് പ്രതികൾ. പ്രതികൾ സ്വാധീനമുള്ളവരെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ജാമ്യാപേക്ഷയെ എതിർത്തിരുന്നു. മൂന്നു പേർക്കുമെതിരെ തെളിവുകൾ ശക്തമെന്നാണ് വിജിലൻസ് വാദം. ഇത് അംഗീകരിച്ച കോടതി ഇവരുടെ ജാമ്യാപേക്ഷകൾ തള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP