Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേവസ്വം കമ്മീഷണറായി ഹിന്ദുവല്ലാത്തവരെ നിയമിക്കാൻ നീക്കമെന്ന ബിജെപി വാദം സർക്കാർ തന്നെ കോടതിയിൽ നിഷേധിച്ചു; ഹിന്ദുവിനു മാത്രമേ അനുമതിയുള്ളു എന്ന സത്യവാങ്മൂലം അംഗീകരിച്ച് ശ്രീധരൻ പിള്ളയുടെ ഹർജിയിൽ തീർപ്പുകൽപിച്ച് ഹൈക്കോടതി

ദേവസ്വം കമ്മീഷണറായി ഹിന്ദുവല്ലാത്തവരെ നിയമിക്കാൻ നീക്കമെന്ന ബിജെപി വാദം സർക്കാർ തന്നെ കോടതിയിൽ നിഷേധിച്ചു; ഹിന്ദുവിനു മാത്രമേ അനുമതിയുള്ളു എന്ന സത്യവാങ്മൂലം അംഗീകരിച്ച് ശ്രീധരൻ പിള്ളയുടെ ഹർജിയിൽ തീർപ്പുകൽപിച്ച് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദുമതത്തിൽ പെട്ടവരെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. അഹിന്ദുക്കൾക്ക് ദേവസ്വം കമ്മിഷണർ ആകാൻ സാഹചര്യമൊരുക്കുന്ന നിയമഭേദഗതി വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിർദ്ദേശം. ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

ദേവസ്വം വകുപ്പ് ജീവനക്കാർ ഹിന്ദുക്കളാകണമെന്നു നിയമത്തിലുള്ളതിനാൽ ദേവസ്വം കമ്മിഷണറും ഹിന്ദുവായിരിക്കുമെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം ദേവസ്വം കമ്മിഷണർ ദേവസ്വം വകുപ്പിന്റെ തന്നെ ഭാഗമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണു കോടതി നടപടി. ദേവസ്വം കമ്മിഷണറായി അഹിന്ദുക്കളെ നിയമിച്ച് ക്ഷേത്ര ഭരണ, കൈകാര്യങ്ങൾ അഹിന്ദുക്കളുടെ കയ്യിലെത്തിക്കാനാണു ഭേദഗതി എന്ന ഹർജികളിലെ ആരോപണം ശരിയല്ലെന്നു സർക്കാർ ബോധിപ്പിച്ചു.

തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം ഹിന്ദുക്കൾക്കു മാത്രമേ ദേവസ്വം വകുപ്പിലെ ജീവനക്കാരാകാൻ സാധിക്കൂ എന്ന് റവന്യൂ (ദേവസ്വം) പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അഹിന്ദുക്കളെ ദേവസ്വം കമ്മിഷണറായി നിയമിക്കാൻ ഉദ്ദേശിച്ചുള്ളതല്ല നിയമ ഭേദഗതി; ദേവസ്വം കമ്മിഷണർ നിയമനത്തിന്റെ രീതി മാറ്റാൻ ഉദ്ദേശിച്ചുള്ളതാണ്. നേരത്തേ നേരിട്ടുള്ള നിയമനമായിരുന്നു. ഭേദഗതിയിലൂടെ പ്രമോഷനും ഡപ്യൂട്ടേഷനും ബാധകമാക്കി. ദേവസ്വം വകുപ്പിന്റെ ഉദ്യോഗസ്ഥനെന്ന നിലയ്ക്കു ഹിന്ദുക്കൾക്കു മാത്രമേ ദേവസ്വം കമ്മിഷണർ ആകാൻ സാധിക്കൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

തിരുവിതാംകൂർ-കൊച്ചി ഹിന്ദു മതസ്ഥാപന നിയമം 29-ാം വകുപ്പിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ നേരത്തെ ഹർജി നൽകിയിരുന്നു. ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളിലേയ്ക്കുള്ള കടന്നുകയറ്റമാണ് അഹിന്ദുക്കളെ നിയമിക്കാനുള്ള നീക്കമെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP