Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയല്ല മകൻ പറയുന്നതാണ് ശരി; ട്രാൻസ്‌ജെൻഡറായ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം തന്നെ ജീവിക്കാം; ഹൈക്കോടതിയുടെ തീരുമാനം മകനെ ട്രാൻസ്‌ജെൻഡറുകൾ തടങ്കലിലാക്കിയെന്ന അമ്മയുടെ പരാതിയിൽ

അമ്മയല്ല മകൻ പറയുന്നതാണ് ശരി; ട്രാൻസ്‌ജെൻഡറായ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം തന്നെ ജീവിക്കാം; ഹൈക്കോടതിയുടെ തീരുമാനം മകനെ ട്രാൻസ്‌ജെൻഡറുകൾ തടങ്കലിലാക്കിയെന്ന അമ്മയുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രാൻസ്‌ജെൻഡറായ അരുന്ധതിക്ക് സ്വന്തം താത്പര്യപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. ട്രാൻസ്‌ജെൻഡറെന്ന് അവകാശപ്പെട്ട് അവർക്കൊപ്പം ചേർന്ന മകനെ തിരികെ കിട്ടാൻ മാതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി.
അമ്മയുെടയും 'മകന്റെ'യും വാദങ്ങൾ കേട്ട ഹൈക്കോടതി ഇടപ്പള്ളി സ്വദേശിയായ 25കാരെനെ വൈദ്യ-മനഃശാസ്ത്ര പരിശോധനക്ക് വിധേയനാക്കാന് ഉത്തരവിട്ടിരുന്നു. കാക്കനാട്ടെ കുസുമഗിരി ആശുപത്രിയിൽ വേശിപ്പിച്ച് ഒരു സംഘം ഡോക്ടർമാർ് പരിശോധിച്ച് ഏഴിനകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശം. മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അരുന്ധതിക്ക് താത്പര്യമുള്ളിടത്തേക്ക് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.

ട്രാൻസ്‌ജെൻഡർ എന്ന് അവകാശപ്പെടുന്ന മകൻ പുരുഷനാണെന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹർജി നൽകിയിരുന്നത്. ട്രാൻസ്‌ജെൻഡർ് സംഘം നിയമവിരുദ്ധമായി തടങ്കലിൽ് വെച്ചിരിക്കുകയാണ്. മകന് ചില മാനസിക പ്രശ്‌നങ്ങൾ കണ്ടതിനാൽ് നേരത്തേ പാടുപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. ചികിത്സക്കുശേഷം സാധാരണഗതിയിലേക്ക് തിരിച്ചുവന്നെങ്കിലും മാർച്ചിൽ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടു. ഏപ്രിൽ് അഞ്ചിന് വീട് വിട്ടുപോയെങ്കിലും ഒരാഴ്ചക്കുശേഷം തിരികെ വന്നു. പിന്നീട് മെയ്‌ ഒമ്പതിന് വീണ്ടും വീടുവിട്ടു. 15ന് മകനെ കാണാനില്ലെന്നുകാണിച്ച് പാലീസില് പരാതി നല്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത് ഹാജരാക്കിയപ്പോൾ മജിസ്‌ട്രേറ്റ് മകനെ സ്വന്തം ഇഷ്ടപ്രകാരം വിടുകയായിരുന്നു. നിയമപരമായ മെഡിക്കൽ പരിശോധനപോലും നടത്താതെയാണ് വിട്ടയച്ചത്.ഇപ്പോൾ അരുന്ധതി എന്ന സ്ത്രീനാമവും സ്വീകരിച്ചിട്ടുണ്ട്. ട്രാൻസ്‌ജെൻഡറല്ലാത്ത മകനെ ഇനി ലിംഗ -അവയവ മാറ്റത്തിന് നിർബന്ധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സംഘത്തിൽ നിന്ന് തന്റെ മകനെ മോചിപ്പിക്കണമെന്നും മാനസിക -വൈദ്യപരിശോധനക്ക് നിർദ്ദേശിക്കണമെന്നുമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്ത്. അതേസമയം, താൻ ട്രാൻ്‌സ്‌ജെൻഡറാണെന്നാണ് പൊലീസിനൊപ്പമെത്തിയ യുവാവ് കോടതിയെ അറിയിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP