Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഡ്‌മിറ്റാകുന്ന രോഗികളെ മരുന്നിനും ഉപകരണങ്ങൾക്കും നികുതി ചുമത്തി പിഴിയുന്നതിന് പൂട്ടിട്ട് ഹൈക്കോടതി ഫുൾ ബെഞ്ച്; ജീവൻ രക്ഷാ ഉപകരണങ്ങൾക്കും മരുന്നിനും ശസ്ത്രക്രിയാ സാമഗ്രികൾക്കും നികുതി ഈടാക്കരുതെന്ന് ഉത്തരവ്; രോഗികളെ പലപേരിലും പിഴിയുന്ന സ്വകാര്യന്മാർക്ക് തിരിച്ചടി

അഡ്‌മിറ്റാകുന്ന രോഗികളെ മരുന്നിനും ഉപകരണങ്ങൾക്കും നികുതി ചുമത്തി പിഴിയുന്നതിന് പൂട്ടിട്ട് ഹൈക്കോടതി ഫുൾ ബെഞ്ച്; ജീവൻ രക്ഷാ ഉപകരണങ്ങൾക്കും മരുന്നിനും ശസ്ത്രക്രിയാ സാമഗ്രികൾക്കും നികുതി ഈടാക്കരുതെന്ന് ഉത്തരവ്; രോഗികളെ പലപേരിലും പിഴിയുന്ന സ്വകാര്യന്മാർക്ക് തിരിച്ചടി

കൊച്ചി: തൊട്ടതിനും പിടിച്ചതിനുമെല്ലാം വൻ തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ പരാതി പറയാത്തവരില്ലെന്ന് തന്നെ പറയാം. അത്തരമൊരു സ്ഥിതിയിൽ കേരളത്തിൽ നടന്നുവരുന്ന മറ്റൊരു പകൽക്കൊള്ളയ്ക്ക് പൂട്ടിട്ടിരിക്കുകയാണ് ഹൈക്കോടതി. ആശുപത്രിയിൽ വച്ച് അഡ്‌മിറ്റാകുന്ന രോഗികൾക്ക് നൽകുന്ന മരുന്നിനും ശസ്ത്രക്രിയക്കും മറ്റുമായുള്ള ഉപകരണങ്ങൾക്കും വിലയ്‌ക്കൊപ്പം വൻ നികുതി കൂടി ചുമത്തിയാണ് ഇതുവരെ ആശുപത്രികൾ നൽകിവന്നത്. ഈ ഏർപ്പാട് ഇനി നടപ്പില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോടതി.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്കു നൽകുന്ന മരുന്നിനും ജീവൻരക്ഷാ ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ സാമഗ്രികൾക്കും നികുതി ഈടാക്കരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സയുടെ ഭാഗമായി മരുന്നുകളും മറ്റും നൽകുന്നത് വിൽപ്പനയായി കണക്കാക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.

ആശുപത്രികൾ പൂർണമായും ധർമസ്ഥാപനമല്ല. എങ്കിൽപ്പോലും മരുന്നുവിൽക്കാനുള്ള ബിസിനസ് സ്ഥാപനമായി മാത്രം കാണാനാകില്ല. ചികിത്സയുടെ ലക്ഷ്യം രോഗം ഭേദമാക്കുകയാണ്. ഇതിനുനൽകുന്ന മരുന്നുകളുടെ വിലയ്ക്ക് ചികിത്സയെന്ന സേവനത്തെ നിയന്ത്രിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു. ആശുപത്രികളിലെത്തിക്കുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സയാണ് നൽകുന്നത്. ഡോക്ടറുടെയോ സർജന്റെയോ വിദഗ്ധോപദേശപ്രകാരമാണ് മരുന്നു നൽകുന്നത്. രോഗിയുടെ താത്പര്യ പ്രകാരമല്ല. ഇതിലെ സേവനസ്വഭാവം പരിഗണിക്കുമ്പോൾ മരുന്നിന്റെ വില അപ്രസക്തമാണ്.

ജീവൻരക്ഷാ ഉപകരണങ്ങൾക്കും അവശ്യമരുന്നുകൾക്കുമൊക്കെ നികുതി ഏർപ്പെടുത്തുന്നതിനെതിരായ ഒരുകൂട്ടം ഹർജികളിലാണ് ഉത്തരവ്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. മരുന്നുകൾ നൽകുന്നതിന്റെ തുക ആശുപത്രി ബില്ലിനൊപ്പം ഈടാക്കുമ്പോൾ കേരള വാറ്റ് പ്രകാരമുള്ള നികുതി ഈടാക്കരുതെന്നും വിധിയിലുണ്ട്.

നേരത്തേ ഈ വിഷയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരുന്നു. ആശുപത്രിയിലെത്തിക്കുന്ന രോഗികൾക്ക് മരുന്നും മറ്റും നൽകുന്നതിന് നികുതി ഈടാക്കരുതെന്നായിരുന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. പക്ഷേ, സമാനമായ വിഷയത്തിൽ നേരത്തേ മറ്റൊരു ഡിവിഷൻ ബെഞ്ച് നികുതി ഈടാക്കാമെന്ന് വ്യക്തമാക്കി. അതിനാലാണ് ഹർജികൾ ഫുൾബെഞ്ചിന്റെ പരിഗണനയിൽ വന്നത്. ഡോക്ടറുടെ നിർദേശാനുസരണം ആശുപത്രി ഫാർമസിയിൽനിന്ന് വാങ്ങുന്ന മരുന്നിന് നികുതി ഈടാക്കുന്നതടക്കമുള്ള മറ്റു വിഷയങ്ങൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കാനും ഫുൾബെഞ്ച് നിർദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP