Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

1565 എംപാനൽ ഡ്രൈവർമാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി; കണ്ടക്ടർമാരെ പിരിച്ചുവിടേണ്ടിവന്നതോടെ തന്നെ വെട്ടിലായ കോർപ്പറേഷന് വലിയ തിരിച്ചടിയായി പുതിയ വിധി; തച്ചങ്കരി പടിയിറങ്ങിയതിന് പിന്നാലെ തന്നെ ഊർധ്വൻ വലിച്ചു തുടങ്ങിയ ആനവണ്ടി മുഴുവനായും കട്ടപ്പുറത്തായേക്കുമെന്ന് വിലയിരുത്തൽ; ഹൈക്കോടതി വിധി യൂണിയൻകാരുടെ ഭരണത്തിലൂടെ വെട്ടിലാവുന്ന കോർപ്പറേഷന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായേക്കും  

1565 എംപാനൽ ഡ്രൈവർമാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി; കണ്ടക്ടർമാരെ പിരിച്ചുവിടേണ്ടിവന്നതോടെ തന്നെ വെട്ടിലായ കോർപ്പറേഷന് വലിയ തിരിച്ചടിയായി പുതിയ വിധി; തച്ചങ്കരി പടിയിറങ്ങിയതിന് പിന്നാലെ തന്നെ ഊർധ്വൻ വലിച്ചു തുടങ്ങിയ ആനവണ്ടി മുഴുവനായും കട്ടപ്പുറത്തായേക്കുമെന്ന് വിലയിരുത്തൽ; ഹൈക്കോടതി വിധി യൂണിയൻകാരുടെ ഭരണത്തിലൂടെ വെട്ടിലാവുന്ന കോർപ്പറേഷന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായേക്കും   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസിക്ക വലിയ തിരിച്ചടിയായി വീണ്ടും ഹൈക്കോടതി വിധി. 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനാണ് കോടതി വിധിച്ചിട്ടുള്ളത്. ഈമാസം മുപ്പതിനകം തന്നെ വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. നേരത്തെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന വിധി വന്നതോടെ ഒറ്റയടിക്ക് എംപാനൽ കണ്ടക്ടർമാർമാരെ കെഎസ്ആർടിസിക്ക് ഒഴിവാക്കേണ്ടിവന്നിരുന്നു. അവർ ഇപ്പോഴും തെരുവിൽ സമരത്തിലാണ്. അവരുടെ സമരം ഒത്തുതീർത്തത് ഇനിവരുന്ന ഒഴിവുകളിൽ അവരെ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുകൊടുത്തുകൊണ്ടാണ്.

ഇപ്പോൾ പിഎസ്‌സി റാങ്ക് ഹോൾഡൈഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് പകരം പിഎസ്‌സി വഴി നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുള്ളത്. ഇതോടെ വിഷയം കണ്ടക്ടമാരുടേതിലും ഗൗരവമാണെന്നാണ് വിലയിരുത്തൽ. ഡ്രൈവർമാർ ഒറ്റയടിക്ക് ഇല്ലാതാകുന്നതോടെ കെഎസ്ആർടിസി അക്ഷരാർത്ഥത്തിൽ കട്ടപ്പുറത്താകും.

ടോമിൻ തച്ചങ്കരി എംഡി ആയിരുന്നപ്പോൾ എംപാനൽ ജീവനക്കാരാണ് സ്ഥാപനത്തിന്റെ നട്ടെല്ലെന്നും സ്ഥിരം ജീവനക്കാർ യൂണിയൻ പ്രവർത്തനവും മറ്റ് ഏർപ്പാടുകളുമായി കറങ്ങി നടക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കണ്ടക്ടർമാരെ പിരിച്ചുവിടേണ്ടി വന്നത്. എന്നാൽ അതിനെ മറികടന്നത് എത്രയും പെട്ടെന്ന് പിഎസ്‌സി ലിസ്റ്റിലുള്ളവരുടെ നിയമനം നടത്തുകയും അവർക്ക് കർശനമായ ബോണ്ട് വച്ചും കോർപ്പറേഷൻ നിയമനം നടത്തിയത്.

നേരത്തേ എംപാനൽ കണ്ടക്ടർമാരെയും കൂട്ടത്തോടെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്ന് സർവീസുകൾ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ തന്നെ വേണ്ടി വന്നിരുന്നു. ഇതിനെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഇനിയും അറിയേണ്ടതുണ്ട്.

അന്ന് ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 താൽക്കാലിക കണ്ടക്ടർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഇതിനെതിരെ എം പാനൽ കണ്ടക്ടർമാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് നിവൃത്തിയില്ലാതെ സെക്രട്ടേറിയറ്റിന് മുന്നിൽ എം പാനൽ കണ്ടക്ടർമാർ അനിശ്ചിതകാല സമരം നടത്തിയിരുന്നു. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ തിരികെ ഹൈക്കോടതിയെ സമീപിക്കാനാണ് നിർദ്ദേശം കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP