Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാക്ടിക്കൽ പരീക്ഷയിൽ വിദ്യാർത്ഥികളെ മനഃപൂർവ്വം തോൽപ്പിച്ച നടപടി: കുട്ടികൾക്ക് മാർക്ക് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ്; ആറ്റിങ്ങൽ സിഎസ്‌ഐഇഎച്ച്എസിലെ ഫിസിക്‌സ് പ്രാക്ടിക്കലിൽ 30 കുട്ടികളെ തോൽപിച്ചത് അദ്ധ്യാപികയുടെ പകപോക്കലിന്റെ ഭാഗമായി

പ്രാക്ടിക്കൽ പരീക്ഷയിൽ വിദ്യാർത്ഥികളെ മനഃപൂർവ്വം തോൽപ്പിച്ച നടപടി: കുട്ടികൾക്ക് മാർക്ക് പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ്; ആറ്റിങ്ങൽ സിഎസ്‌ഐഇഎച്ച്എസിലെ ഫിസിക്‌സ് പ്രാക്ടിക്കലിൽ 30 കുട്ടികളെ തോൽപിച്ചത് അദ്ധ്യാപികയുടെ പകപോക്കലിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങൽ സിഎസ്ഐഇച്ച്എസ് എസിലെ പ്ലസ്ടു വിദ്യർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയിൽ മനഃപൂർവ്വം തോൽപിച്ച സംഭവത്തിൽ കുട്ടികളുടെ മാർക്ക് പുതിക്കി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് പുതിയ മാർക്ക് ലഭിക്കും.

ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയ്ക്ക് സ്‌കൂളിൽ എത്തിയ നാവായിക്കുളം ഹയർസെക്കണ്ടറി സ്‌കൂളിലെ ഫിസിക്സ് അദ്ധ്യാപിക പ്രാക്ടിക്കൽ പരീക്ഷയിൽ ഒരു ബാച്ചിലെ 30 കുട്ടികളെ മനഃപൂർവ്വം തോൽപ്പിക്കുകയായിരുന്നു. ബയോളജി, കെിമസ്ട്രി പ്രാക്ടിക്കൽ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് പകപോക്കലിന്റെ ഭാഗമായി അദ്ധ്യാപിക തോൽപ്പിച്ചത്. ഫിസിക്സ് റിക്കാർഡ് കൊണ്ട് പരീക്ഷക്ക് ഹാജരായാൽ 5 മാർക്ക് നൽകണമെന്നിരിക്കെ 1 മാർക്ക് മാത്രമാണ് ഈ അദ്ധ്യാപിക ചില വിദ്യാർത്ഥികൾക്ക് നൽകിയത്.

തുടർന്ന് വിദ്യാർത്ഥികളും, സ്‌കൂൾ അധികൃതരും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി പരീക്ഷയിലെ അപാകത മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. കെമിസ്ട്രി, ബയോളജി പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്കിന് ആനുപാതികമായി മാർക്ക് നൽകാനാണ് കോടതി ഉത്തരവിട്ടത്. തുടർന്നാണ് ഇവർക്ക് പുതുക്കിയ മാർക്ക് നൽകിയത്. എന്നാൽ 30 കുട്ടികളുടെ ഭാവി തകർത്ത അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP