Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി; പകരം ഒരാഴ്‌ച്ചക്കം പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്തണം; പുറത്താവുന്നത് പത്ത് വർഷത്തിൽ താഴെ സർവീസുള്ളവരും വർഷത്തിൽ 120 ദിവസം ജോലി ചെയ്യാത്തവരും; ജോലി നഷ്ടമാകുന്നത് നാലായിരം പേർക്ക്

കെഎസ്ആർടിസിയിൽ കൂട്ടപ്പിരിച്ചുവിടൽ; എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി; പകരം ഒരാഴ്‌ച്ചക്കം പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്തണം; പുറത്താവുന്നത് പത്ത് വർഷത്തിൽ താഴെ സർവീസുള്ളവരും വർഷത്തിൽ 120 ദിവസം ജോലി ചെയ്യാത്തവരും; ജോലി നഷ്ടമാകുന്നത് നാലായിരം പേർക്ക്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കെഎസ്ആർടിസിയിൽ കൂട്ടപിരിച്ചുവിടലിന് അവസരം ഒരുങ്ങുന്നു. കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. മുഴുൻ എം പാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലേക്ക് പിഎസ്‌സി ലിസ്റ്റിൽ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. ഒരാഴ്‌ച്ചയ്ക്കകം ഇവരെ പിരിച്ച് വിട്ട് പകരം 4051 പേരുടെ പിഎസ്‌സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും കോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയുമുൾപ്പെടുന്ന ബഞ്ചാണ് ഇതു സംമ്പന്ധിച്ച ഉത്തരവിട്ടത്.

പിഎസ്‌സി ലിറ്റിലുള്ളവരെ കെഎസ്ആർടിസിയിൽ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ സർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവരെയും ഒരു വർഷം 120 ദിവസം ജോലി ചെയ്യാത്തവരെയുമാണ് പിരിച്ചുവിടുന്നത്. ഇതോടെ നാലായിരത്തിലധികം പേർക്ക് ജോലി നഷ്ടമാകും. ഏഴായിരത്തോളം പേരാണ് കെഎസ്ആർടിസിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിൽനിന്നു നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം ഹൈക്കോടതി നിർദ്ദേശം കെഎസ്ആർടിസിക്ക് മേൽ വലിയ ബാധ്യതകൾ വരുമെന്ന കാര്യം ഉറപ്പാണ്. പിഎസ് സി വഴി ജീവനക്കാരെ നിയമിക്കുന്നതിന് എതിരായ നിലപാടാണ് ഹൈക്കോടതി നേരത്തെ കൈക്കൊണ്ടിരുന്നത്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി കെ.എസ്.ആർ.ടി.സിയിൽ ജോലി നേടിയവരാണ് എം പാനലുകാർ. ഇവർക്ക് സ്ഥിരംനിയമനം ലഭിച്ചവർക്ക് കിട്ടുന്ന യാതൊരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. ഇവരിൽ മിക്കവരും പത്തു വർഷത്തോളമായി കെ.എസ്.ആർ.ടി.സിയിൽ പ്രവർത്തിക്കുന്നവരാണ്. ഒറ്റടിക്ക് തൊഴിൽനഷ്ടം ഉണ്ടാകുന്നവത് ഇവരെ സാഹമായി ബാധിക്കും.

പലപ്പോഴും ഏസെർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വേതനത്തിലും കുറവാണു ഇവർക്ക് നിലവിൽ ലഭിക്കുന്ന വേതനം. സ്വന്തം ജോലി ഉപേക്ഷിച്ച് സർക്കാരിൽ വിശ്വാസമർപ്പിച്ച് കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യാൻ വന്ന ഇവർ ഇപ്പോൾ ജോലി പോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. പി.എസ്.സി പ്രായപരിധി കടന്നു, പഴയ ജോലിയിലേക്ക് ഇനി തിരിച്ചു പോകാൻ ഇവർക്ക് സാധിച്ചിരുന്നില്ല. നേരത്തെ കെ.എസ്.ആർ.ടി.സിയുടെ എം പാനൽ ബ്ലാക്ക് സ്മിത്ത് സി എൽ ആർ ബ്ലാക്ക് സ്മിത്ത്,എംപാനൽ അപ്‌ഹോൾസ്റ്ററി എന്നീ വർഷോപ്പ് വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങിയിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളുടെ ബോഡി നിർമ്മാണം സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതാണ് ജീവനക്കാർക്ക് തിരിച്ചടിയായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP