Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബൈക്കിൽ ലിഫ്റ്റ് കൊടുക്കുന്നവർ ഒരു ഹെൽമെറ്റ് കൂടി കരുതുക; ഇരുചക്ര വാഹനത്തിൽ പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണം: ഗതാഗത നിയമങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

ബൈക്കിൽ ലിഫ്റ്റ് കൊടുക്കുന്നവർ ഒരു ഹെൽമെറ്റ് കൂടി കരുതുക; ഇരുചക്ര വാഹനത്തിൽ പിൻസീറ്റിലുള്ളവരും ഹെൽമെറ്റ് ധരിക്കണം: ഗതാഗത നിയമങ്ങൾ കർശനമാക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ബൈക്കിൽ പുറപ്പെട്ട് വഴിയരികിൽ നിന്ന് കൈകാണിക്കുന്നവർക്കു ലിഫ്റ്റ് കൊടുക്കുന്ന ശീലമുള്ളവർ ഇനി ഒരു ഹെൽമെറ്റ് കൂടി അധികം കരുതേണ്ടി വരും. ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവരും ഹെൽമെറ്റ് ധരിക്കുന്നത് നിർബന്ധമാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചു.

വർധിച്ചു വരുന്ന വാഹനാപകടങ്ങൾ നിരവധി ജീവനുകൾ കൊയ്യുന്നതു തടയാൻ ഗതാഗത നിയമങ്ങൾ കർശനമാക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നു മാസത്തേക്കു റദ്ദാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

അമിത വേഗത്തിൽ വാഹനമോടിക്കുക, മദ്യപിച്ചു വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവ ഗൗരവമായി കാണണമെന്നും കോടതി നിർദ്ദേശിച്ചു. കാർ യാത്രക്കാർക്കു സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം. നിയമം ലഘിക്കുന്നവർക്കു രണ്ടു മണിക്കൂർ ബോധവത്കരണ കൗൺസിലിങ് നൽകണം.

ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങൾക്കു സുപ്രീം കോടതിയുടെ നിർദ്ദേശം. റോഡുസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ആവശ്യമായ ശുപാർശകൾ നൽകാനാണ് ജസ്റ്റിസ്. കെ. എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയമിച്ചത്. ദേശീയപാതകളിൽ പെട്രോളിങ്ങ് കർശനമാക്കാനും കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

മുമ്പ് ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചാൽ പിഴ അടച്ചാൽ രക്ഷപെടാമെന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇക്കാര്യമാണ് ലൈസൻസ് സസ്‌പെന്റ് ചെയ്യുന്ന വിധത്തിലേക്ക് ശിക്ഷ ഉയർത്തിയത്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ പിഴ കൂടാതെ ലൈസൻസ് ഒരു മാസത്തേക്കാണ് സസ്‌പെന്റ് ചെയ്യുക. കാർ, ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളും മറ്റും ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ട്രാഫിക് കുറ്റകൃത്യമാണ്. പൊലീസ് പിടികൂടി കേസെടുത്താൽ മൊബൈൽ ഫോൺ ഉപയോഗിച്ച വ്യക്തിയുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. പിഴ കൂടാതെയാണ് ഇങ്ങനെ വ്യവസ്ഥ ചെയ്യപ്പെടുക.

ഓവർസ്പീഡിൽ വാഹനമോടിക്കുന്നയാളുടെ ലൈസൻസ് മൂന്നുമാസം സസ്‌പെൻഡ് ചെയ്യും. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന പിൻസീറ്റുകാരനും ഹെൽെമറ്റ് നിർബന്ധമാക്കുന്നതിനുള്ള വ്യവസ്ഥ കൂടി ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്ന രീതി ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കണ്ടുവരുന്നുണ്ട്. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി ഒട്ടും കാര്യക്ഷമമല്ല. അമിത വേഗത്തിൽ വാഹനമോടിക്കുന്നതും പൊലീസ് ചിലപ്പോൾ കണ്ടില്ലെന്ന് നടിക്കുന്നു. ഈ കുറ്റകൃത്യങ്ങളെല്ലാം ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകും. രണ്ട് വർഷം മുമ്പാണ് റോഡ് സുരക്ഷാ സമിതിക്ക് സുപ്രീംകോടതി രൂപം നൽകിയത്. മുൻ സുപ്രീംകോടതി ജഡ്ജി കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ കമ്മിറ്റിയിൽ മുൻ കേന്ദ്ര ഗതാഗത സെക്രട്ടറി ആർ. സുന്ദർ, കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ശാസ്ത്രജ്ഞ ഡോ. നിഷി മിത്തൽ എന്നിവർ അംഗങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP