Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് നിയമത്തിൽ നഴ്സുമാർക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥചെയ്യുന്നില്ലെന്ന ഹൈക്കോടതി നിരീക്ഷണം മാലാഖമാരെ പിഴിയുന്നവർക്ക് കനത്ത തിരിച്ചടി; വേതനം നൽകാതെ ആറു മാസം നേഴ്‌സുമാരെ പിഴിയാനുള്ള കള്ളക്കളി തുറന്നു കാട്ടി കോടതി ഇടപെടൽ; നിയമനത്തിന് കോഴ്സ് പാസാകണമെന്നേയുള്ളൂ എന്നും ഒരുവർഷത്തെ ഇന്റേൺഷിപ്പ് വേണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും വിശദീകരിക്കുന്ന സുപ്രധാന വിധി; യുവ നേഴ്‌സുമാർക്ക് പ്രതീക്ഷ നൽകുന്ന വിധിയുടെ വിശദാംശങ്ങൾ

കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് നിയമത്തിൽ നഴ്സുമാർക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥചെയ്യുന്നില്ലെന്ന ഹൈക്കോടതി നിരീക്ഷണം മാലാഖമാരെ പിഴിയുന്നവർക്ക് കനത്ത തിരിച്ചടി; വേതനം നൽകാതെ ആറു മാസം നേഴ്‌സുമാരെ പിഴിയാനുള്ള കള്ളക്കളി തുറന്നു കാട്ടി കോടതി ഇടപെടൽ; നിയമനത്തിന് കോഴ്സ് പാസാകണമെന്നേയുള്ളൂ എന്നും ഒരുവർഷത്തെ ഇന്റേൺഷിപ്പ് വേണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും വിശദീകരിക്കുന്ന സുപ്രധാന വിധി; യുവ നേഴ്‌സുമാർക്ക് പ്രതീക്ഷ നൽകുന്ന വിധിയുടെ വിശദാംശങ്ങൾ

കൊച്ചി: ബി.എസ്സി. നഴ്സിങ് കോഴ്സിന് ഇന്റേൺഷിപ്പ് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവും കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഇറക്കിയ ഉത്തരവും ഹൈക്കോടതി ശരിവെച്ചു. 1953-ലെ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് നിയമത്തിൽ നഴ്സുമാർക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥചെയ്യുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സർവകലാശാലകൾ സിലബസിൽ മാറ്റംവരുത്തിയതിലും തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. തുച്ഛമായ രൂപ നൽകി നേഴ്‌സുമാരെ പീഡിപ്പിക്കാനുള്ള ആശുപത്രി മാനേജുമെന്റുകളുടെ നീക്കമാണ് പൊളിയുന്നത്.

സർക്കാരിന്റെയും സർവകലാശാലകളുടെയും കൗൺസിലിന്റെയും ഉത്തരവുകൾ ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഷാജി പി. ചാലി തള്ളിക്കളഞ്ഞത്. 1972-ൽ കേരളത്തിൽ ബി.എസ്സി. നഴ്സിങ് കോഴ്സ് തുടങ്ങുമ്പോൾ ഇന്റേൺഷിപ്പ് ഉണ്ടായിരുന്നില്ല. 2003 മുതൽ 2005 വരെ പ്രവേശനം നേടിയ ബാച്ചുകൾക്കാണ് ആറുമാസത്തെ ഇന്റേൺഷിപ്പ് നടപ്പാക്കിയത്. ഇതിന് നിയമത്തിൽ വ്യവസ്ഥയില്ലെന്ന് മനസ്സിലാക്കി സർക്കാർതന്നെ അത് ഒഴിവാക്കി.

കോഴ്‌സിന്റെ ഭാഗമായ ക്ലിനിക്കൽ, ലാബ് പരിശീലനം മതിയായ പ്രായോഗികപരിശീലനമാണെന്ന് വിലയിരുത്തിയായിരുന്നു അത്. തുടർന്ന് കേരള, കാലിക്കറ്റ് സർവകലാശാലകൾ സിലബസിൽ മാറ്റംവരുത്തി. 2007-ലോ അതിനുശേഷമോ പ്രവേശനം നേടുന്നവർക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥ ബാധകമല്ലെന്നാണ് 2011 ഒക്ടോബറിലെ ഉത്തരവിൽ പറയുന്നത്. ഇന്റേൺഷിപ്പ് വ്യവസ്ഥ കൊണ്ടുവന്ന സർക്കാർതന്നെ അത് ഒഴിവാക്കിയതിൽ തെറ്റുകാണാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

ഇന്റേൺഷിപ്പ് ഇല്ലാതായപ്പോൾ ഒരുവർഷത്തെ പ്രവൃത്തിപരിചയമില്ലാത്തവർക്ക് നഴ്‌സായി ജോലി നൽകേണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ 2011 ഡിസംബറിൽ പ്രമേയം പാസാക്കി. അത് സ്വേച്ഛാപരവും കേരള നഴ്സസ് നിയമത്തിന് എതിരുമാണെന്ന് കോടതി വിലയിരുത്തി. ബി.എസ്സി. നഴ്സിങ് കോഴ്സ് പാസായാൽ നിയമനത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്ന ഉത്തരവ് അതിനിടെ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഇറക്കി. കൗൺസിലിന് അതിന് അധികാരമില്ലെന്ന് ഹർജിക്കാർ വാദിച്ചു.

എന്നാൽ കൗൺസിലിന്റെ ഉത്തരവ് നിയമാനുസൃതമാണെന്ന് കോടതി വ്യക്തമാക്കി. അത് പാലിക്കാൻ ആശുപത്രികൾ ബാധ്യസ്ഥമാണ്. നിയമനത്തിന് കോഴ്സ് പാസാകണമെന്നേയുള്ളൂ എന്നും ഒരുവർഷത്തെ ഇന്റേൺഷിപ്പ് വേണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയാണിത്. ഇതോടെ പഠിച്ചിറങ്ങുന്നവർക്കും മിനിമം കൂലി നൽകി ജോലിക്കെടുക്കേണ്ട അവസ്ഥയിലേക്ക് ആശുപത്രി മാനേജ്‌മെന്റുകൾ എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP