Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ഉപദ്രവിച്ച കേസ് : പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ഹർജിയിലെ വിധി നീട്ടി ഹൈക്കോടതി; കേസ് എറണാകുളത്ത് നിന്നും മാറ്റരുതെന്ന് പൾസർ സുനി; കസ്റ്റഡിയിലുള്ള പ്രതിക്ക് ആവശ്യം ഉന്നയിക്കാനാവില്ലെന്ന് സർക്കാർ

നടിയെ ഉപദ്രവിച്ച കേസ് : പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ഹർജിയിലെ വിധി നീട്ടി ഹൈക്കോടതി; കേസ് എറണാകുളത്ത് നിന്നും മാറ്റരുതെന്ന് പൾസർ സുനി; കസ്റ്റഡിയിലുള്ള പ്രതിക്ക് ആവശ്യം ഉന്നയിക്കാനാവില്ലെന്ന് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിൽ വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന ഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി. നടി സമർപ്പിച്ച ഹർജി ജസ്റ്റിസ് രാജ വിജയരാഘവനാണ് പരിഗണിച്ചത്. നടി ആവശ്യപ്പെട്ട പ്രകാരം എറണാകുളത്ത് നിന്നും കേസ് മാറ്റുന്നത് വിഷമം സൃഷ്ടിക്കുമെന്നും താനും മറ്റ് പ്രതികളും അഭിഭാഷകരും എറണാകുളം ജില്ലക്കാരാണെന്നും പൾസർ സുനി കോടതിയിൽ അറിയിച്ചു. എന്നാൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ഈ ആവശ്യം ഉന്നയിക്കാനാവില്ലെന്നാണ് സർക്കാർ ബോധിപ്പിച്ചത്.

ഉപദ്രവത്തിന് ഇരയായ വ്യക്തിയെന്ന നിലയിൽ ഭരണഘടനാപരമായി ഉള്ള അവകാശമാണ് വനിതാജഡ്ജിയെന്നതും അതിന് മുൻഗണന നൽകണമെന്നും നടിയുടെ അഭിഭാഷകൻ വാദിച്ചു. വിചാരണയ്ക്കിടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങളൊന്നും പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് സുനിയുടെ അഭിഭാഷകൻ പറഞ്ഞു. അതിക്രമത്തിന് ഇരയാകുന്നവരുടെ വിഷമം പ്രതികൾക്ക് മനസ്സിലാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേകകോടതിയും വേണമെന്നാണ് നിലപാടെന്നും സർക്കാർ അറിയിച്ചു. എറണാകുളത്തെ പ്രത്യേക സിബിഐ. കോടതിയിൽ വനിതാ ജഡ്ജിയുണ്ടെന്ന് രജിസ്ട്രി വ്യാഴാഴ്ച കോടതിയെ അറിയിച്ചു. അവിടെ മുപ്പതിലധികം സിബിഐ. കേസുകളുണ്ട്. തൃശ്ശൂരിലും പാലക്കാടും വനിതാജഡ്ജിമാരുണ്ടെങ്കിലും കനത്ത ജോലിഭാരമാണെന്നും രജിസ്ട്രി അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP