Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെഎസ്ആർടിസിയെ സ്വകാര്യമേഖലയ്ക്കു തീറെഴുതാൻ ശ്രമമെന്നു ഹൈക്കോടതി; ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകൾക്കും പങ്കെന്നും നിരീക്ഷണം

കെഎസ്ആർടിസിയെ സ്വകാര്യമേഖലയ്ക്കു തീറെഴുതാൻ ശ്രമമെന്നു ഹൈക്കോടതി; ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകൾക്കും പങ്കെന്നും നിരീക്ഷണം

കൊച്ചി: സ്വകാര്യ മേഖലയ്ക്കുവേണ്ടി അധികൃതർ കെഎസ്ആർടിസിയെ കുഴിച്ചുമൂടാൻ ശ്രമിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ ഹൈക്കോടതിയും വിമർശനം ഉന്നയിച്ചു. കെഎസ്ആർടിസിയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷച്ചത്.

കോർപ്പറേഷന്റെ ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകൾക്കും പങ്കുണ്ടെന്നും അവകാശങ്ങൾക്കുവേണ്ടി മാത്രമാണ് യൂണിയനുകൾ ശ്രമിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ട കാര്യമുണ്ടോ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ലാഭമുണ്ടാക്കുന്ന തൊഴിലാളികൾക്കേ പെൻഷൻ അവകാശപ്പെടാനാകൂ.

കെഎസ്ആർടിസി നിരക്കുവർധനയുടെ ഗുണഭോക്താക്കൾ യഥാർഥത്തിൽ സ്വകാര്യ ബസുടമകളാണ്. സർക്കാർ നിലപാട് സ്വകാര്യ ബസുടമകളെ സഹായിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസുമാരായ തോട്ടത്തിൽ ബി രാധാകൃഷ്ണനും, ബാബു മാത്യു പി ജോസഫും അടങ്ങുന്ന ബെഞ്ച് വിലിയിരുത്തി.

റൂട്ടുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നാളെ ഉച്ചയ്ക്കു മുൻപ് നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി പരാമർശം. അഡ്വ. ജോൺസൺ മനയനാനിയാണ് കേസിൽ ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP