Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ പോയി അയ്യപ്പനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ; മകരവിളക്കിന് പോകാൻ അനുമതി തേടി കോടതിയെ സമീപിച്ച് ബിജെപി നേതാവ്; ഒരു കാരണവശാലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ; സമാധാനമായി പോകുന്ന ശബരിമലയിൽ പോകണമെന്ന് ആവശ്യപ്പെടുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണോ എന്ന് ചോദിച്ച് കോടതി

ശബരിമലയിൽ പോയി അയ്യപ്പനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കെ സുരേന്ദ്രൻ; മകരവിളക്കിന് പോകാൻ അനുമതി തേടി കോടതിയെ സമീപിച്ച് ബിജെപി നേതാവ്; ഒരു കാരണവശാലും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ; സമാധാനമായി പോകുന്ന ശബരിമലയിൽ പോകണമെന്ന് ആവശ്യപ്പെടുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണോ എന്ന് ചോദിച്ച് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമല സന്ദർശിക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമർപ്പിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രനെ വിമർശിച്ച് കോടതി. ശബരിമലയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ പോവുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവൻ വാക്കാൽ ചോദിച്ചു.ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു. മുൻപ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പശ്ചാത്തലവും അന്നത്തെ കേസുകളുടെ സ്വഭാവവും കൂടി പരിഗണിച്ചാണ് കോടതി ഇപ്പോൾ ഇത്തരത്തിൽ ഒരു ചോദ്യം ഉയർത്തിയത്.

ഈ സീസണിൽ സുരേന്ദ്രനെ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി.ശബരിമല ദർശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ ഡിസംബർ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കർശന നിബന്ധനയോടെ രണ്ട് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.

നവംബർ 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദർശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നിൽ ഗൂഢാലോനോചനയുണ്ടെന്നും അതിൽ കെ.സുരേന്ദ്രൻ പങ്കാളിയാണെന്നുമാണ് ആരോപണം. സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും ജാമ്യം ലഭിച്ചു. 2013 ൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരം, 2016 ൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു നടത്തിയ മാർച്ച് എന്നീ കേസുകളിലാണു ജാമ്യം ലഭിച്ച്ത. 23 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രന് അന്ന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ തന്നെ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് സുരേന്ദ്രന് പലതവണ കോടതി ജാമ്യം നിഷേധിച്ചത്. ശബരിമല വിഷയത്തിൽ ജയിലിൽ കഴിഞ്ഞ ശേഷം പുറത്ത് ബിജെപി നേതാവിന് വലിയ സ്വീകാര്യതയാണ് സംഘപരിവാർ അണികൾക്ക് ഇടയിൽ ഉണ്ടായത്. ബിജെപിയ നേതാക്കളിൽ ശബരിമല വിഷയത്തിൽ ഏറ്റവും ഫലപ്രദമായി ഇടപെട്ടതും സുരേന്ദ്രൻ തന്നെയായിരുന്നു. സുരേന്ദ്രൻ പിന്നീട് സമര പരിപാടികളിൽ നിന്ന് അപ്രത്യക്ഷനായതോടെ ബിജെപി സമരം തന്നെ പൊളിഞ്ഞ് പോയ അവസ്ഥയിലായിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചപ്പോൾ നടത്തിയ അക്രമങ്ങൾ പോലും പിന്നീട് എതിരായി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP