Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ മൂന്നു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

പി കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ മൂന്നു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മൂന്നും നാലും അഞ്ചും പ്രതികളുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. കേസിലെ ഒന്നാംപ്രതി ലതീഷ് ബി ചന്ദ്രന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

തൃശൂർ ക്രൈംബ്രാഞ്ച് എസ്‌പിക്ക് മുമ്പിലാണ് ലതീഷ് കീഴടങ്ങിയത്. വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ് ലതീഷ്. കേസിൽ ലതീഷ് അടക്കം അഞ്ച് പ്രതികളാണുള്ളത്.

2013 ഒക്ടോബർ 31നാണ് പി കൃഷ്ണപിള്ള സ്മാരകത്തിന് തീവച്ചത്. ഇന്ദിരാഗാന്ധി പ്രതിമയും തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കേസിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു.

റിപ്പോർട്ട് പ്രകാരം ലതീഷ് ബി ചന്ദ്രനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി പി സാബുവും. മറ്റ് പ്രതികൾ സിപിഐ(എം) പ്രവർത്തകരാണ്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തീവച്ച സംഭവത്തിൽ പ്രതികളെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. പ്രതികൾ 22ന് മുമ്പ് അന്വേഷണസംഘത്തിനുമുന്നിൽ കീഴടങ്ങണമെന്ന് ആലപ്പുഴ സെഷൻസ് കോടതിയാണ് നേരത്തെ ഉത്തരവിറക്കിയിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP