Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങൾക്ക് ഇഷ്ടമുള്ള വാഹനങ്ങൾ മാത്രം കടത്തിവിട്ടാൽ പോര; ഇനി ഇത് ആവർത്തിച്ചാൽ നടപടി സ്വീകരിക്കേണ്ടി വരും; ലംഘിക്കുന്നത് കോടതി ഉത്തരവും സർക്കാർ തീരുമാനവും; പമ്പയിൽ വാഹനങ്ങൾ കടത്തി വിടുന്ന വിഷയത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

നിങ്ങൾക്ക് ഇഷ്ടമുള്ള വാഹനങ്ങൾ മാത്രം കടത്തിവിട്ടാൽ പോര; ഇനി ഇത് ആവർത്തിച്ചാൽ നടപടി സ്വീകരിക്കേണ്ടി വരും; ലംഘിക്കുന്നത് കോടതി ഉത്തരവും സർക്കാർ തീരുമാനവും; പമ്പയിൽ വാഹനങ്ങൾ കടത്തി വിടുന്ന വിഷയത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. നിങ്ങൾക്ക് ഇഷ്ടമുള്ള വാഹനങ്ങളല്ല പമ്പയിലേക്ക് കടത്തി വീടേണ്ടതെന്ന് കോടതി വ്യക്തമാക്കി. തുടർന്നും ഇത് ആവർത്തിച്ചാൽ നടിപടിക്ക് വിധേയമാകേണ്ടിവരുമെന്നു കോടതി പൊലീസിന് താക്കീത് നൽകി.15സീറ്റു വരെയുള്ള വാഹനങ്ങൾ ഇപ്പോൾ കടത്തി വിടുന്നുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ കോടതിക്ക് കിട്ടിയ റിപ്പോർട്ട് അങ്ങനെ അല്ലെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടികാട്ടി. പൊലീസിന് ഇഷ്ടമുള്ള വാഹനങ്ങളാണ് പമ്പയിൽ കടത്തിവിടുന്നതെന്നും തുടർന്നും ഇത് ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് ലംഘിക്കുന്നത് കോടതി ഉത്തരവും സർക്കാർ തീരുമാനവും ആണെന്നും കോടതി ചൂണ്ടികാട്ടി. ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന് അറിയാമെന്ന് വ്യക്തമാക്കിയ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചു.

നിലക്കലിനും പമ്പയ്ക്കുമിടയിൽ റോഡരുകിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. ഭക്തരെ പമ്പയിൽ ഇറക്കിയതിന് ശേഷം വാഹനങ്ങൾ നിലക്കലിൽ പാർക്ക് ചെയ്യണം. ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരെ പിന്നീട് പമ്പയിലെത്തി കൊണ്ടുപോകാം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. മാത്രമല്ല ഇരുചക്ര വാഹനങ്ങൾക്ക് കൂടി ഇളവനുവദിക്കാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അക്കാര്യം പിന്നീട് ഹർജിക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി നിലപാടെടുത്തിരിക്കുന്നത്.

ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടണമെന്നാവശ്യപ്പെട്ട് ദേവസ്വംബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പി. പ്രസന്നകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ ചെറുവാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടാനാകില്ലെന്നു പൊലീസ് നിലപാടെടുത്തിരുന്നു.മുമ്പ് പാർക്കിങ് അനുവദിച്ചിരുന്ന പമ്പ, ഹിൽടോപ്പ് മേഖലകളെല്ലാം പ്രളയത്തെത്തുടർന്ന് തകർന്ന നിലയിലാണെന്നറിയിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കോടതിയെ അറിയിച്ചിരുന്നത്.

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പാർക്കിങ് അനുവദിക്കാനാവില്ല. നിലയ്ക്കൽ-പമ്പ റൂട്ടിലെ വാഹനനിയന്ത്രണത്തിനുള്ള അധികാരം പൊലീസിന് ആവശ്യമാണ്. പമ്പയിലേക്കു വാഹനങ്ങൾ അനുവദിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.എന്നാൽ, ജില്ലാ പൊലീസ് സൂപ്രണ്ട് നൽകിയ പ്രസ്താവന ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് കോടതി നിലപാടെടുത്തത്. ഇതനുസരിച്ച് ഹർജി ഇന്ന് പരിഗണിക്കവെ വാഹനങ്ങൾ കടത്തി വിടുന്നതിന് അനുകൂലമായ നിലപാടാണ് സർക്കാർ അറിയിച്ചത്. ഇതേതുടർന്നാണ് കോടതി സ്വകാര്യവാഹനങ്ങൾ കടത്തിവിടാനുള്ള അനുമതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP