Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു? നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷൻ ഒഴിവുകഴിവു പറയുകയാണ്; ഓടകളിലെ തടസം നീക്കിയപ്പോൾ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ? മുഖ്യമന്ത്രിയെ പുകഴ്‌ത്തിയും കോർപ്പറേഷനെ വിമർശിച്ചും ഹൈക്കോടതി; ദൗത്യസംഘം രൂപീകരിക്കാനും കോടതിയുടെ നിർദ്ദേശം

മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു? നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷൻ ഒഴിവുകഴിവു പറയുകയാണ്; ഓടകളിലെ തടസം നീക്കിയപ്പോൾ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ? മുഖ്യമന്ത്രിയെ പുകഴ്‌ത്തിയും കോർപ്പറേഷനെ വിമർശിച്ചും ഹൈക്കോടതി; ദൗത്യസംഘം രൂപീകരിക്കാനും കോടതിയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷനെതിരെ വീണ്ടും രക്ഷമയി വിമർശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിരീക്ഷിച്ചു. വെള്ളക്കെട്ടു പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ദൗത്യസംഘം രൂപീകരിക്കാൻ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദ്ദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷൻ ഒഴിവുകഴിവു പറയുകയാണന്ന് കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ വർഷത്തെ പ്രളയം ആർക്കും പാഠമായില്ല.

കനത്ത മഴയും വേലിയേറ്റവുമാണ് വെള്ളക്കെട്ടിനു കാരണം എന്നാണ് പറയുന്നത്. അതിന് എന്തു തെളിവാണ് കോർപ്പറേഷന്റെ കൈവശമുള്ളതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് വെള്ളക്കെട്ടിനെതിരെ നടപടിയുമായി ജില്ലാ കലക്ടർ രംഗത്തുവന്നത്. ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് കോടതി ചോദിച്ചു. കോടതി ജനങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഇതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന്, കഴിഞ്ഞ ദിവസത്തെ കോടതി പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ഹൈക്കോടതി പറഞ്ഞു. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ എജി ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകി. സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയെന്നു എജി വിശദീകരിച്ചു.

വേലിയേറ്റമാണ് കൊച്ചിയിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കോർപ്പറേഷനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. വേലിയിറക്കം വന്നപ്പോഴാണ് വെള്ളമിറങ്ങിയതെന്നും കോർപ്പറേഷൻ വ്യക്തമാക്കി. വെള്ളക്കെട്ടിനെ നിയന്ത്രിക്കാൻ ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. കോർപ്പറേഷനെ പിരിച്ചുവിടുകയാണ് എല്ലാത്തിനും പരിഹാരം എന്നു പറയുന്നത് പുതിയ ട്രെൻഡ് ആണെന്നും അഭിഭാഷകൻ പറഞ്ഞു. കൊച്ചിയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ രൂക്ഷമായ ഭാഷയിൽ കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതേസമയം ജില്ലാ കലക്ടർ ചെയർമാനായി പത്ത് ദിവസത്തിനകം ദൗത്യസംഘം രൂപീകരിക്കണമെന്നും ഹൈക്കോടത നിർദേശിച്ചു. മേയരും ദുരന്തനിവാരണ ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ ദൗത്യസംഘം രൂപീകരിക്കാനാണ് നിർദ്ദേശം. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാത്തത് നഗരസഭയുടെ കഴിവുകേടാണെന്നും ഇത്തരമൊരു നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ 'ഗട്ട്‌സ്' കാണിക്കണമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറിയായ അഭിഭാഷകൻ സിംഗിൾ ബെഞ്ചിൽ ഹാജരായി കഴിഞ്ഞ ദിവസത്തെ പെരുമഴയിൽ നഗരം മുങ്ങിയ സ്ഥിതി വിശദീകരിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP