Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഭർത്താവ് അപകടത്തിൽ മരിച്ചാൽ വിധവയ്ക്ക് ഉപജീവന മാർഗവും സംരക്ഷണവും നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്'; കപ്പലിലിടിച്ച് തകർന്ന 'ഇമ്മാനുവേൽ' ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് താൽകാലിക സഹായം പോലും നൽകാത്തത് അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി; പ്രളയബാധിതർക്കല്ലാതെ മറ്റാർക്കെങ്കിലും കഴിഞ്ഞ വർഷം ആശ്വാസധനം നൽകിയിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി വിവരങ്ങൾ നൽകണം

'ഭർത്താവ് അപകടത്തിൽ മരിച്ചാൽ വിധവയ്ക്ക് ഉപജീവന മാർഗവും സംരക്ഷണവും നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്'; കപ്പലിലിടിച്ച് തകർന്ന 'ഇമ്മാനുവേൽ' ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് താൽകാലിക സഹായം പോലും നൽകാത്തത് അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി; പ്രളയബാധിതർക്കല്ലാതെ മറ്റാർക്കെങ്കിലും കഴിഞ്ഞ വർഷം ആശ്വാസധനം നൽകിയിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി വിവരങ്ങൾ നൽകണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഭർത്താവ് അപകടത്തിൽ മരിക്കുന്ന സംഭവമുണ്ടായാൽ വിധവകൾക്ക് ഉപജീവന മാർഗവും സംരക്ഷണവും നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. 2017ൽ ബേപ്പൂരിന് സമീപം ഇമ്മാനുവേൽ എന്ന ബോട്ട് കപ്പലിലിടിച്ച് തകർന്ന് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് താൽകാലിക സഹായമെത്തിക്കാൻ പോലും അധികൃതർ ശ്രമിച്ചില്ലെന്നും ഹൈക്കോടതി വിമർശിച്ചു. കഴിഞ്ഞ വർഷം പ്രളയം ബാധിച്ചവർക്കല്ലാതെ മറ്റാർക്കെങ്കിലും ആശ്വാസധനം നൽകിയിട്ടുണ്ടോ എന്നതിൽ വിശദമായ വിവരങ്ങൾ സമർപ്പിക്കണമെന്ന് ജസ്റ്റീസ് ബി.സുധീന്ദ്ര കുമാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഫെബ്രുവരി 22നകം വിശദ വിവരങ്ങൾ നൽകണം.

ഹൈക്കോടതിയെ ചീഫ് സെക്രട്ടറി അറിയിക്കേണ്ട കാര്യങ്ങൾ : പ്രളയദുരിത ബാധിതർക്കല്ലാതെ മറ്റാർക്കെങ്കിലും 2018 ജനുവരി ഒന്നു മുതൽ ഇതുവരെ പുനരധിവാസത്തിനു സർക്കാർ പണം നൽകിയിട്ടുണ്ടോ?. കുറ്റകൃത്യങ്ങളിലും ദുരന്തങ്ങളിലും ജീവൻ നഷ്ടപ്പെട്ടവരുടെ വിധവകൾക്കോ ആശ്രിതർക്കോ ഇക്കാലത്ത് സർക്കാർ ജോലി നൽകിയിട്ടുണ്ടോ?. ദുരന്തം / അപകടങ്ങളിലെ ഇരകൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ഫണ്ട് ഉണ്ടോ?. അപകടത്തിലെ ഇരകളുടെ ആശ്രിതർക്ക് ഏതെങ്കിലും ഫണ്ടിൽനിന്നു നഷ്ടപരിഹാരം നൽകാൻ മാനദണ്ഡമോ വ്യവസ്ഥയോ ഉണ്ടോ? എന്നുള്ള കാര്യങ്ങളാണ് ചീഫ് സെക്രട്ടറി അറിയിക്കേണ്ടത്.

കടലിൽ അജ്ഞാത കപ്പലിടിച്ച് 2017 ഒക്ടോബർ 11നു ബേപ്പൂർ തീരത്തിനു സമീപത്ത് വച്ചാണ് ഇമ്മാനുവേൽ എന്ന ബോട്ട് തകർന്ന് നാലു മത്സ്യ തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇവരുടെ ബോട്ടിലിടിച്ചത് ഏത് കപ്പലാണെന്ന് കണ്ടെത്തണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ഇടക്കാലാശ്വാസമായി എന്തെങ്കിലും നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നറിയിക്കാൻ കോടതി പറഞ്ഞെങ്കിലും സർക്കാർ ഇതുവരെ ചെയ്തില്ല.ഹർജിക്കാരുടെ അവസ്ഥ ദയനീയമാണെന്നും കോടതി ഇടപെടുംമുൻപ് ഇരകൾക്കു നഷ്ടപരിഹാരം നൽകാനുള്ള മാനദണ്ഡങ്ങൾ അറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാര സാധ്യത സംബന്ധിച്ചു കേന്ദ്ര നിലപാട് അറിയിക്കാമെന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP