Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹകരണബാങ്കിലെ നിക്ഷേപകരുടെ തുകയിൽ നിന്നും ഒരു വർഷം കൊണ്ട് അടിച്ചു മാറ്റിയത് നാലു ലക്ഷം രൂപ; 28 വർഷം തടവു ശിക്ഷയ്ക്ക് പ്രത്യേക വിജിലൻസ് കോടതി ശിക്ഷിച്ച മുൻ ജൂനിയർ അക്കൗണ്ടന്റ് ജാമ്യത്തിലിറങ്ങിയത് നാലാം ദിനം; 'ഊരിയത്' പിഴത്തുകയുടെ 25 ശതമാനം ഹൈക്കോടതിയിൽ അടച്ച്

സഹകരണബാങ്കിലെ നിക്ഷേപകരുടെ തുകയിൽ നിന്നും ഒരു വർഷം കൊണ്ട് അടിച്ചു മാറ്റിയത് നാലു ലക്ഷം രൂപ; 28 വർഷം തടവു ശിക്ഷയ്ക്ക് പ്രത്യേക വിജിലൻസ് കോടതി ശിക്ഷിച്ച മുൻ ജൂനിയർ അക്കൗണ്ടന്റ് ജാമ്യത്തിലിറങ്ങിയത് നാലാം ദിനം;  'ഊരിയത്'  പിഴത്തുകയുടെ 25 ശതമാനം ഹൈക്കോടതിയിൽ അടച്ച്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുകയിൽ നിന്നും ഒരു വർഷത്തിനിടെ നാലു ലക്ഷം രൂപ തട്ടിച്ച പ്രതിക്ക് 28 വർഷം ജയിൽ ശിക്ഷ വിധിച്ച് പ്രത്യേക വിജിലൻസ് കോടതി. എന്നാൽ രസകരമായ സംഗതി അതല്ല ശിക്ഷ വിധിച്ച് നാലാം ദിനം പ്രതി ജാമ്യത്തിലിറങ്ങി. കൊല്ലം ജില്ലാ സഹകരണ ബാങ്ക് മുൻ ജൂനിയർ അക്കൗണ്ടന്റും കൊട്ടാരക്കര തെങ്ങുവിള സ്വദേശിയുമായ തെങ്ങുവിള സ്വദേശി ഷാജഹാനാണ് ഹൈക്കോടതി അനുമതി പ്രകാരം ജാമ്യത്തിലിറങ്ങിയത്.

ഷാജഹാൻ പ്രതിസ്ഥാനത്തുള്ള എട്ടു കേസുകളാണ് വിചാരണ ചെയ്തത്. ഇതിൽ ഏഴ് കേസിലും ഇയാളെ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. നാലു വർഷം തടവും പിഴയുമാണ് ഓരോ കേസിലും ഇയാൾക്ക് വിധിച്ചത്. മാത്രമല്ല 28 വർഷവും ഷാജഹാൻ ശിക്ഷ അനുഭവിക്കണമെന്നും പ്രത്യേക വിജിലൻസ് കോടതി നിർദ്ദേശം നൽകിയിരുന്നു. 5,90,000 രൂപയായിരുന്നു ഇയാൾക്ക് പിഴയായി വിധിച്ച ആകെ തുക. ഈ തുകയുടെ 25 ശതമാനം ഇയാൾ കോടതിയിൽ കെട്ടിവച്ചാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP