Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാലറി ചാലഞ്ച് : 'സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധ സ്വഭാവമുള്ളത്'; ആരെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാവില്ല; പണം നൽകുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി

സാലറി ചാലഞ്ച് : 'സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധ സ്വഭാവമുള്ളത്'; ആരെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാവില്ല; പണം നൽകുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രളയദുരിതത്തിൽ നിന്നും കരകയറി വരുന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായിട്ടുള്ള മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉയരവേ വിമർശനവുമായി ഹൈക്കോടതി. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി. ആരേയും നിർബന്ധിച്ച് പണം കൊടുപ്പിക്കാൻ സാധിക്കില്ല.

പണം നൽകുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.സമ്മതമല്ല എന്ന് എഴുതി കൊടുക്കുമ്പോൾ അത് ആളുകൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുകയാണ്. ആരെയും നിർബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണെന്നും എ.ജി കോടതിയെ അറിയിച്ചു.

സർക്കാർ ഇറക്കിയ ഉത്തരവു വഴി മുഖ്യമന്ത്രിയുടെ അപേക്ഷ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു കോടതിയുടെ മറുപടി. സാലറി ചലഞ്ച് ചോദ്യം ചെയ്ത് എൻജിഒ സംഘം സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്.

സാലറി ചാലഞ്ച് ഇമോഷണൽ ബ്ലാക്ക് മെയിലിങ് എന്ന് ജീവനക്കാർ

'സാലറി ചാലഞ്ചിൽ വിവാദമില്ല; വിവാദമാക്കുന്നതു മാധ്യമങ്ങൾ മാത്രമാണ്. അക്കാര്യത്തിലൊന്നും ആരെയും അധികം നിർബന്ധിക്കുന്നില്ല. പക്ഷേ, എല്ലാവരും സന്നദ്ധരാണ്. സന്നദ്ധരായില്ലെങ്കിൽ നാളെ അവരുടെ മക്കൾ ചോദിക്കും ഇങ്ങനൊരു കാര്യമുണ്ടായിട്ട് എന്തുകൊണ്ട് നിങ്ങൾ ചെയ്യാതിരുന്നുവെന്നു മക്കൾ ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാനുണ്ടാവുക ' -ഇമോഷണൽ ബ്ലാക് മെയിലിംഗിന്റെ പുതിയ തന്ത്രമാണിതെന്ന് ജീവനക്കാർ പറയുന്നു. പല ജീവനക്കാരും വായ്പയിലും മറ്റുമാണ് ജീവിതം തള്ളി നീക്കുന്നത്. അടവുകൾ ഒരു മാസം പോലും മുടക്കാനാവില്ല. അങ്ങനെ അടവ് മുടങ്ങിയാൽ ബാങ്കുകാർ ചോദ്യവുമായെത്തും. ഇത് മക്കളും അറിയും. അത് കൂടുതൽ നാണക്കേടുമാകും. ഇത് ഒഴിവാക്കാനാണ് ഭൂരിഭാഗം ജീവനക്കാർക്കും സാലറി ചലഞ്ചിനോട് മടി.

എന്നാൽ ഭീഷണിപ്പെടുത്തുമ്പോൾ പാവങ്ങൾ എന്തു ചെയ്യാൻ-ഇതാണ് സാലറി ചലഞ്ചിലെ മുഖ്യമന്ത്രിയുടെ പുതിയ തന്ത്രത്തിന് ജീവനക്കാരുടെ മറുപടി.സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞ 130 ജീവനക്കാരുടെ പേരുകൾ പ്രസിദ്ധീകരിച്ചു മുഖ്യമന്ത്രിക്കു കീഴിലെ അച്ചടി വകുപ്പ് പുതിയ വിവാദം ഉണ്ടാക്കുകയാണ്. പേരുകൾ പ്രസിദ്ധീകരിക്കില്ലെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമുള്ള ധന വകുപ്പിന്റെ ഉറപ്പ് കാറ്റിൽപ്പറത്തിയാണു ഷൊർണൂർ സർക്കാർ പ്രസിലെ ഡപ്യൂട്ടി സൂപ്രണ്ട് നോട്ടിസ് ബോർഡിൽ പേരുകൾ പ്രസിദ്ധീകരിച്ചത്. പ്രസിലെ 285 ജീവനക്കാരിൽ 130 പേർ സാലറി ചാലഞ്ചിൽ പങ്കെടുത്തിരുന്നില്ല. ഇത്രയധികം പേർ വിട്ടു നിന്നതിനാൽ ഇവരെ സമ്മർദത്തിലാക്കി സമ്മതപത്രം വാങ്ങുന്നതിനാണു പട്ടിക പരസ്യപ്പെടുത്തിയതെന്നാണ് ആരോപണം.

ഇന്നു വൈകിട്ട് ഓഫിസ് സമയം അവസാനിക്കുന്നതിനു തൊട്ടു മുൻപായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ തയാറല്ലാത്ത താഴെപ്പറയുന്നവരുടെ വിസമ്മതപത്രം സ്വീകരിച്ചതായി അറിയിക്കുന്നു എന്നാണ് പട്ടികയ്ക്കൊപ്പമുള്ള അറിയിപ്പിൽ പറയുന്നത്. പൊതു ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനുള്ള പുതിയ തന്ത്രം. ജീവനക്കാരെ പൊതു സമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള ഈ നീക്കം വിജയിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ വിലയിരുത്തൽ.പ്രസ് മേധാവിയായ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഒപ്പോടെയായിരുന്നു പട്ടിക. അതേസമയം, വിസമ്മതപത്രം നൽകിയവരുടെ പേരുകൾ അവർക്കു തന്നെ ഉറപ്പു വരുത്താനാണു പ്രദർശിപ്പിച്ചതെന്നു ഡപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.

ചില ജീവനക്കാർ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ തന്നെ നീക്കിയെന്നും അദ്ദേഹം പറഞ്ഞു. വിസമ്മതിക്കുന്നവരുടെ പട്ടിക ഓഫിസ് മേധാവികൾ വിവിധ സർക്കാർ വകുപ്പു മേധാവികൾക്ക് ഇന്ന് സമർപ്പിക്കും. സാലറി ചലഞ്ചിൽ നോ' പറഞ്ഞവരെ യെസ് ' ആക്കി മാറ്റാൻ ശമ്പളം നൽകുന്നത് ഒന്നിൽ നിന്ന് ഒക്ടോബർ 5 വരെ നീട്ടാൻ നീക്കം. സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങളുടെ പേരിലായിരിക്കും നീട്ടുക. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനമായിട്ടില്ല. സാലറി ചലഞ്ചിൽ ചേരുന്നവരിൽ നിന്ന് സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ പിടിക്കാനാണ് തീരുമാനം. പരമാവധി പേരെ സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാനാണ് ഭരണകക്ഷി അനുകൂല സർവീസ് സംഘടനകൾ ശ്രമിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP