Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയൊരു ജീവൻ നഷ്ടപ്പെടരുത്'; ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ എന്തൊക്കെ ചെയ്തുവെന്ന് വ്യക്തമാക്കണം; കാമ്പസിലെ കാലപാതകം വേദനയുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി; മുൻകാല വിധി നടപ്പിലാക്കാത്തതിന്റെ ഫലം; അഭിമന്യു കൊലപാതകത്തിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

'കാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയൊരു ജീവൻ നഷ്ടപ്പെടരുത്'; ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ എന്തൊക്കെ ചെയ്തുവെന്ന് വ്യക്തമാക്കണം; കാമ്പസിലെ കാലപാതകം വേദനയുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി; മുൻകാല വിധി നടപ്പിലാക്കാത്തതിന്റെ ഫലം; അഭിമന്യു കൊലപാതകത്തിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ക്യാമ്പസുകളിൽ ഇനിയൊരു ജീവൻ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. അഭിമന്യു കോലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പരാമർശം. ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി പരാമർശം. സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി 2001ൽ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച് പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ എന്തൊക്കെ ചെയ്തുവെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. സർക്കാർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും മൂന്നാഴ്ചയ്ക്ക് ഉള്ളിൽ വിശദീകരമം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്.

കലാലയങ്ങളില രാഷ്ട്രീയം നിരോധിച്ചുകൊണ്ട് കോടതി നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി. കോളേജ് കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കാൻ കഴിയില്ല. കാമ്പസിൽ ഇനിയും രാഷ്ട്രീയ കൊലപാതകം ഉണ്ടാകരുത്. ഇത്തരം ദുഃഖകരമായ സംഭവം തടയുകതന്നെ വേണം. സർക്കാർ കോളേജിൽ ഇത്തരമൊരു സംഭവം നടന്നതിൽ കടുത്ത വേദനയുണ്ടെന്നും കോടതി വ്യക്തമാക്കി.

കാമ്പസിൽ ആശയപ്രചരണം നടത്താം. എന്നാൽ, സമരപരിപാടികളും ധർണകളും പ്രതിഷേധങ്ങളും കോളേജിനുള്ളിൽ അനുവദിക്കാനാകില്ല. അങ്ങനെ വന്നാൽ അത് മറ്റൊരാളുടെ മേൽ തങ്ങളുടെ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻകാലത്തെ വിധി നടപ്പാക്കാത്തതിന്റെ ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എത്തിനിൽക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരിൽ കേരളത്തിലെ കാമ്പസുകളിൽ രാഷ്ട്രീയം പൂർണമായും നിരോധിക്കാൻ പാടില്ലെന്നും സർക്കാർ നിലപാടെടുത്തു. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ അവസരം നൽകണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ച് മാർഗ നിർദ്ദേശം തയ്യാറാക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP