Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി മിന്നൽ ഹർത്താൽ വേണ്ട; സമരങ്ങൽ; ഹർത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണം; അക്രമം കാണിച്ചാൽ നാശനഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണം; നിയമനിർമ്മാണം നടത്താനും സംസ്ഥാന സർക്കാരിന് നിർദ്ദേശം; ചെറിയ കാര്യങ്ങൾക്ക് പോലും ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല; സമരങ്ങൾ മൗലിക അവകാശങ്ങളെ ബാധിക്കരുതെന്ന് കോടതി; നാളത്തെ പണിമുടക്ക് ജനജീവിതത്തെ ബുദ്ധിമുട്ടിക്കരുതെന്നും നിർദ്ദേശം

ഇനി മിന്നൽ ഹർത്താൽ വേണ്ട; സമരങ്ങൽ; ഹർത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണം; അക്രമം കാണിച്ചാൽ നാശനഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണം; നിയമനിർമ്മാണം നടത്താനും സംസ്ഥാന സർക്കാരിന് നിർദ്ദേശം; ചെറിയ കാര്യങ്ങൾക്ക് പോലും ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല; സമരങ്ങൾ മൗലിക അവകാശങ്ങളെ ബാധിക്കരുതെന്ന് കോടതി; നാളത്തെ പണിമുടക്ക് ജനജീവിതത്തെ ബുദ്ധിമുട്ടിക്കരുതെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് വർധിച്ച് വരുന്ന ഹർത്താലുകളുടെ എണ്ണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഹർത്താലുകൾ തടയാൻ നിയമനിർമ്മാണം വേണമെന്നും ഇതിന് സർക്കാർ തയ്യാറാകണമെന്നും കോടതി നിർദ്ദേശിച്ചു. ചെറിയ കാര്യങ്ങൾക്ക് പോലും ഹർത്താലുകൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും , ഇക്കാര്യത്തിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കി. വർധിച്ച് വരുന്ന ഹർത്താലുകൾക്കെതിരെ സമർപ്പിച്ച പൊതുജന താൽപര്യ ഹർജി പരിഗണിച്ചാണ് കോടതി നിർദ്ദേശം.

നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ പണിമുടക്കിൽ വേണ്ടത് പോലെ സുരക്ഷ സംവിധാനം ഒരുക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഹർത്താലിന് 7 ദിവസം മുമ്പ് നോട്ടീസ് തരണമെന്നും കോടതി ആവശ്യപ്പെട്ടു. നിയന്ത്രിക്കാന് നിയമം ഇല്ലാത്തത് പ്രശ്‌നങ്ങൾക്ക് കാരണമെന്നും കോടതി.ഹർത്താൽ അതീവഗുരുതര പ്രശ്നമാണെന്ന് ഹൈക്കോടതി. ഒരു വർഷം 97 ഹർത്താൽ കേരളത്തിൽ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാൻ തന്നെ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർത്താലിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം. ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങൾക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്.

പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തിൽ ഹർത്താലിനെതിരെ സർക്കാർ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.വ്യവസായികൾക്കായി ബിജു രമേശും മലയാള വേദിയുടെ പേരിൽ ജോർജ് വട്ടുകളവും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇതിന് മറുപടിയായി നാളെയും മറ്റന്നാളും നടക്കുന്ന പണിമുടക്കിൽ ഏർപ്പെടുത്തിയ സുരക്ഷയെക്കുറിച്ചാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത് കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും മറ്റും ഏർപ്പെടുത്തിയ സുരക്ഷയെക്കുറിച്ചാണ്. വ്യാപാരികൾ അടക്കം ഉന്നയിച്ച പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണ്. അവർക്ക് സംരക്ഷണം കൊടുക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. സർക്കാർ നടപടികൊണ്ട് പരിഹാരമാകുമോ. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണിത്. ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്. ഹർത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും കോടതി ചോദിച്ചു.

ഹർത്താൽ ദിനങ്ങളിലെ അക്രമങ്ങളിൽ പൊതുമുതൽ നശീകരണം പോലെ തന്നെ സ്വകാര്യ വ്യക്തികളുടെ വസ്തുക്കളും നശിപ്പിക്കപ്പെടാറുണ്ട്. ഇത് തടയാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതായി കണക്കാക്കി കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. വീടുകൾക്കെതിരെയും  സ്ഥാപനങ്ങൾക്കെതിരേയും നടക്കുന്ന അക്രമം ഈ ഓർഡിനൻസ് നടപ്പാക്കുന്നതോടെ തടയാനാകും എന്നാണ് സർക്കാർ കണക്കുകൂട്ടൽ. അഞ്ച് വർഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമ നിർമ്മാണം നടത്താനാണ് നീക്കം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP