Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാർ ലൈസൻസ് അനുമതിക്കെതിരായി കെസിബിസി സമർപ്പിച്ച ഹർജി തള്ളി; പുതിയ ബിയർ വൈൻ പാർലറുകൾ തുടങ്ങരുതെന്നു സൂസപാക്യം; മദ്യനയം തിരിച്ചടിയായെന്നു സെക്രട്ടറിതല റിപ്പോർട്ട്

ബാർ ലൈസൻസ് അനുമതിക്കെതിരായി കെസിബിസി സമർപ്പിച്ച ഹർജി തള്ളി; പുതിയ ബിയർ വൈൻ പാർലറുകൾ തുടങ്ങരുതെന്നു സൂസപാക്യം; മദ്യനയം തിരിച്ചടിയായെന്നു സെക്രട്ടറിതല റിപ്പോർട്ട്

കൊച്ചി: ഫോർ സ്റ്റാർ ബാറുകൾക്കും ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമാണ് ഉത്തരവിട്ടതെന്നു കോടതി വ്യക്തമാക്കി.

ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് കെ സുരേന്ദ്ര മോഹൻ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസിൽ കക്ഷിയല്ലാത്ത ഹർജിക്കാർക്ക് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ, സംസ്ഥാനത്തു പുതിയ ബിയർ, വൈൻ പാർലറുകൾ തുടങ്ങരുതെന്ന് ആർച്ച്ബിഷപ്പ് ഡോ. എം സൂസപാക്യം ആവശ്യപ്പെട്ടു. ലത്തീൻ കത്തോലിക്ക സഭയുടെ അഭിപ്രായം ആജ്ഞയെന്ന രൂപത്തിൽ സഭയ്ക്കു പറയാനാകില്ല. മദ്യനയം മാറ്റത്തിൽ സഭയ്ക്ക് വലിയ ആശങ്കയുണ്ട്. സഭയ്ക്ക് സർക്കാരിനോട് ആജ്ഞാപിക്കാനാവില്ല.

ബിയർ, വൈൻ പാർലറുകൾ അനുവദിക്കുന്നത് ദൂഷ്യഫലം ഉണ്ടാക്കും. ഇതിനു പിന്നിൽ ഒരുപാട് കള്ളക്കളികളുണ്ട്. അവരുടെയൊക്കെ സ്വാധീനഫലമായി തീരുമാനം എടുത്താൽ മദ്യലഭ്യത വർധിക്കും. ആർക്കു വോട്ട് ചെയ്യണമെന്നു സഭ പറയില്ല. എന്നാൽ സഭയ്ക്കു ജനങ്ങളെ സ്വാധീനിക്കാനാകും. ജനക്ഷേമത്തിനു പകരം നിക്ഷിപ്ത താല്പര്യം വളർത്തുന്ന സർക്കാരാണെങ്കിൽ ഈ സർക്കാരിനെ സൂക്ഷിക്കണമെന്നു സഭയ്ക്കു പറയാനാകുമെന്നും സൂസപാക്യം പറഞ്ഞു.

നേരത്തെ മദ്യനയം സംബന്ധിച്ച് സർക്കാർ നിയോഗിച്ച സെക്രട്ടറിതല സമിതി റിപ്പോർട്ട് സമർപ്പിച്ചു. പുതിയ മദ്യനയം തിരിച്ചടിയായെന്നാണ് സമിതിയുടെ റിപ്പോർട്ട്. ഞായറാഴ്ച ഡ്രൈ ഡേയാക്കിയത് വിനോദ സഞ്ചാരമേഖലയെ സാരമായി ബാധിച്ചുവെന്നാണ് നിഗമനം. തൊഴിൽ നഷ്ടം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. ടൂറിസം-തൊഴിൽ സെക്രട്ടറിമാരാണ് മദ്യനയത്തിലെ പ്രത്യാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP