Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ പൂരത്തെ അനുകൂലിച്ചു ഹൈക്കോടതി; പൂരം സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗം; പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ശബ്ദനിയന്ത്രണം പാലിക്കണം; ആചാരപ്രകാരം പൂരം നടത്തുമെന്നു സംഘാടക സമിതി

തൃശൂർ പൂരത്തെ അനുകൂലിച്ചു ഹൈക്കോടതി; പൂരം സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗം; പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ശബ്ദനിയന്ത്രണം പാലിക്കണം; ആചാരപ്രകാരം പൂരം നടത്തുമെന്നു സംഘാടക സമിതി

കൊച്ചി: തൃശൂർ പൂരത്തെ അനുകൂലിച്ചു ഹൈക്കോടതി പരാമർശം. പൂരം സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണെന്നും പൂരം വെടിക്കെട്ടിനു സുപ്രീം കോടതി വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി പരാമർശം അനുകൂലമായി വന്നതോടെ ആചാരപ്രകാരം പൂരം നടത്തുമെന്നു സംഘാടക സമിതി അറിയിച്ചു. പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടു നാളെ നടക്കും. പൂരം വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളിൽ ഉപാധികളോടെ ഇളവനുദിക്കാനാണു ഹൈക്കോടതി തീരുമാനിച്ചത്.

വെടിക്കെട്ട് നിയന്ത്രണത്തെ കുറിച്ചുള്ള അടിയന്തിര പ്രാധാന്യമുള്ള ഹർജി പരിഗണിക്കവെയാണു പൂരം നടത്തിപ്പിനു കോടതി അനുകൂല നടപടി സ്വീകരിച്ചത്. തൃശ്ശൂർ പൂരം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ പൂരം വെടിക്കെട്ട് നടക്കുന്നതിന് സുപ്രീം കോടതി വിലക്കില്ല. 2007ലെ സുപ്രീം കോടതി വിധി പ്രകാരം രാത്രി വെടിക്കെട്ട് നടത്താമെന്നും ഹൈക്കോടതി പറഞ്ഞു.

വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകൾ അനുവദിക്കില്ല. ശബ്ദമലിനീകരണത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി സന്തോഷപ്രദമാണെന്ന് വിവിധ ദേവസ്വങ്ങൾ പ്രതികരിച്ചു. പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയിൽ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പാറമേക്കാവ് ദേവസ്വം കോടതിയിൽ അറിയിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കി ഇളവ് അനുവദിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. കോടതിവിധിക്ക് അനുസൃതമായി വെടിക്കെട്ടാവാമെന്ന് സർക്കാരും കോടതിയെ അറിയിച്ചു. വിവിധ തലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് അഡ്വക്കറ്റ് ജനറൽ കോടതി അറിയിച്ചു. ഇതിനെല്ലാമൊടുവിലാണ് പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി നൽകാൻ ഹൈക്കോടതി തീരുമാനിച്ചത്.

വെടിക്കെട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി ചിദംബരേഷ് നൽകിയ കത്തിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും, വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ലഭിച്ചിട്ടുള്ള ഹർജികളും കോടതി പരിഗണിച്ചിരുന്നു. സിബിഐ ഉൾപ്പെടെയുള്ളവർ എതിർകക്ഷികളുമാണ്. അതിനിടെ, പരവൂരിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ഇപ്പോൾ വേണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരാൻ അനുവദിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം അറിയിച്ചു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നും, അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റ അന്വേഷണത്തെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും,കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആകാമെന്നും സർക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP