Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകൾ അടച്ചുപൂട്ടരുത്; ജിയോളജി ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; എതിർപ്പറിയിക്കാതെ സർക്കാർ

പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകൾ അടച്ചുപൂട്ടരുത്; ജിയോളജി ഡയറക്ടറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ; എതിർപ്പറിയിക്കാതെ സർക്കാർ

കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾ അടച്ചുപൂട്ടണമെന്ന ജിയോളി വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. ഇടുക്കിയിലെ നാല് പാറമടകളും പത്തനംതിട്ടയിലെ ഒരു പാറമട ഉടമയും നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുസ്തഫ ക്വാറി ഉടമകൾക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേ നീക്കുന്നതിനെ സർക്കാർ എതിർത്തുമില്ല.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പാറമടകൾ പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്വാറികൾ പൂട്ടാൻ ജിയോളജി വകുപ്പ് നിർദ്ദേശം നൽകിയത്. ഗ്രീൻ ട്രിബ്യൂണലിന്റെ 2012ലെ വിധിയിൽ മണൽ ഖനനമാണ് നിരോധിച്ചതെന്ന് ക്വാറി ഉടമകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. രണ്ടാമതും ഈ കേസിൽ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ മൈനിങ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

ഉത്തരവിലെ ഈ പരാമർശമാണ് പാറമടകളുടെ പ്രവർത്തനം നിരോധിച്ചതായി തെറ്റിദ്ധരിക്കപ്പെട്ടതെന്ന് ഉടമകൾ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. വിഷയത്തിൽ സർക്കാരിന്റെ നിലപാട് ആഗസ്റ്റ് 19നകം വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു.

നേരത്തെ പാരിസ്ഥിതിക അനുമതിയില്ലാതെ കേരളത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളുടെയും പാറമടകളുടെയും മണൽ ഖനനത്തിന്റെയും ലൈസൻസ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അഞ്ചു പാറമടകൾക്കു മാത്രമായി നൽകിയ താത്ക്കാലിക വിധിയാണെങ്കിലും സംസ്ഥാനത്തെ അനധികൃത ചെറുകിട പാറമടകൾക്കെല്ലാം ഭാവിയിൽ ഗുണം ചെയ്യുന്നതാണ് വിധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP