Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യം വിൽക്കാൻ ഡോക്ടർമാരെ കൂട്ടുപിടിച്ച സർക്കാറിന് കനത്ത തിരിച്ചടി; ഡോക്ടറുടെ കുറിപ്പടിയിൽ ബിവറേജസ് വഴി മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത് സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചു കൊണ്ട്; ഡോക്ടർ കുറിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് ഉത്തരവെന്ന് ചോദിച്ചു വിമർശിച്ചു ഹൈക്കോടതി; മദ്യം കിട്ടാതെ വരുമ്പോൾ രോഗലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടെന്ന് പറഞ്ഞ് ന്യായീകരണവുമായി സർക്കാർ

മദ്യം വിൽക്കാൻ ഡോക്ടർമാരെ കൂട്ടുപിടിച്ച സർക്കാറിന് കനത്ത തിരിച്ചടി; ഡോക്ടറുടെ കുറിപ്പടിയിൽ ബിവറേജസ് വഴി മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത് സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചു കൊണ്ട്; ഡോക്ടർ കുറിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് ഉത്തരവെന്ന് ചോദിച്ചു വിമർശിച്ചു ഹൈക്കോടതി; മദ്യം കിട്ടാതെ വരുമ്പോൾ രോഗലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടെന്ന് പറഞ്ഞ് ന്യായീകരണവുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യം വിൽക്കാനായി ഡോക്ടർമാരെ കൂട്ടുപിടിച്ച സംസ്ഥാന സർക്കാറിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യപർക്ക് വീട്ടിൽ മദ്യം എത്തിച്ചു നൽകുന്ന ഉത്തരവ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്‌റ്റേ ചെയ്തു. സർക്കാറിന്റെ നീക്കത്തിന് കോടതിയിൽ നിന്നും വിമർശനവും കേൾക്കേണ്ടി വന്നു. ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സർക്കാർ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്ന് ഹൈക്കോടതി ചോദിച്ചു.

മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചാണ് ഹൈക്കോടതി സർക്കാർ ഉത്തരവ് സ്റ്റേചെയ്തത്. മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോർപറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ പൂർണ്ണമായും ന്യായീകരക്കുകയാണ് സർക്കാർ ചെയ്തത്. മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സം സ്ഥാനത്തില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തർക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂർണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സർക്കാർ കോടതിയിൽ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.

മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടർമാരെ നിർബന്ധിക്കുന്നില്ലെന്നും സർക്കാർ പറഞ്ഞു. അതെസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സർക്കാർ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതയുടെ ചോദ്യം. സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ടിഎൻ പ്രതാപൻ നൽകിയ ഹർജി വീഡിയോ കോൺഫറൻസിങ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു.

അതിനിടെ ഡോക്ടരുടെ കുറിപ്പടിയിൽ ബിവറേജസ് ആസ്ഥാനത്തു നിന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മദ്യം വീട്ടിലെത്തിക്കുന്ന നടപടികൾ നിറുത്തിവയ്ക്കാൻ എം.ഡി എസ്.സ്പർജൻ കുമാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തിക്കാനുള്ള എക്‌സൈസിന്റെ തീരുമാനത്തിൽ അനശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

നേരത്തെ ഇന്നു മുതൽ മദ്യം നൂറു രൂപ സർവീസ് ചാർജ് ഈടാക്കി വീട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കാനായിരുന്നു തീരുമാനം.മദ്യം വീട്ടിലെത്തിക്കേണ്ട രീതിയിൽ ബവ്‌കോ എം.ഡി മാർഗരേഖയും പുറത്തിറക്കിയിരുന്നു. മദ്യാസക്തിയുള്ളതായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖയുമായി അപേക്ഷിച്ച 53 പേർക്ക് ഇന്ന് മദ്യം വീട്ടിലെത്തിച്ചു നൽകാനായിരുന്നു സർക്കാർ നീക്കം. ഈ നീക്കം ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവോടെ പൂർണമായും തകിടം മറിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP