Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയരുത് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധം; തൊഴിലാളിയാണ് എന്ന ഒറ്റക്കാരണത്താൽ അഭിപ്രായം പറയുന്നത് വിലക്കരുത് ; കാസർകോഡ് കേന്ദ്ര സർവകലാശാല തീരുമാനത്തെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത അദ്ധ്യാപകനെ ഉടൻ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയരുത് എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധം; തൊഴിലാളിയാണ് എന്ന ഒറ്റക്കാരണത്താൽ അഭിപ്രായം പറയുന്നത് വിലക്കരുത് ; കാസർകോഡ് കേന്ദ്ര സർവകലാശാല തീരുമാനത്തെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത അദ്ധ്യാപകനെ ഉടൻ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : ഏത് സ്ഥാനത്ത് നിന്നാലും നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും ആർക്കും ആരേയും തടയാനാകില്ല എന്ന ജനാധിപത്യ നിയമത്തിന് അടിവരയിടുന്നതാണ് കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി വിധി. ജനാധിപത്യപരമായേ സമൂഹത്തിൽ ഏത് സ്ഥാപനവും പ്രവർത്തിക്കാവൂ എന്നും തൊഴിലാളിയാണെന്ന ഒറ്റക്കാരണത്താൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിൽ നിന്നും ആരേയും വിലക്കാനാവില്ലെന്നും ഉത്തരവിറക്കി ഹൈക്കോടതി. സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ടു എന്ന കാരണത്താൽ സസ്‌പെൻഷന് വിധേയനായ ഡോ. പ്രസാദ് പന്ന്യനെ തിരിച്ചെടുക്കാൻ നിർദേശിച്ചാണു കോടതി നിർദ്ദേശം. കേന്ദ്ര സർവകലാശാല ഇംഗ്ലിഷ് താരതമ്യ പഠന വകുപ്പ് മേധാവിയാണ് പ്രസാദ് പന്ന്യൻ. ഇപ്പോഴുള്ള സമൂഹ മാധ്യമങ്ങൾക്ക് വ്യക്തമായ മാർഗരേഖ ഇല്ല. ഈ സ്ഥിതിക്ക് അദ്ധ്യാപകൻ പോസ്റ്റ് ഇട്ടത് സർവകലാശാലയുടെ താൽപര്യങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നതാണോ എന്ന് നോക്കിയാൽ മതിയെന്നായിരുന്നു കോടതിയുടെ നിലപാട്.

അദ്ധ്യാപകൻ സമർപ്പിച്ച ഹർജി ആനുവദിച്ചാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മറ്റുള്ളവരുടെ അഭിപ്രായ രൂപീകരണത്തെ സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ ബാധിക്കും. ആരോഗ്യപരമായ വിമർശനം സ്ഥാപനത്തെ ശരിയായ പാതയിൽ നയിക്കും. പെരുമാറ്റദൂഷ്യമാകുമോ എന്നതു കമന്റിന്റെ സ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. പിഎച്ച്ഡി വിദ്യാർത്ഥിയായ ഗൺതോതി നാഗരാജുവിനെതിരെ സർവകലാശാലയുടെ നിയമനടപടി സംബന്ധിച്ച് അദ്ധ്യാപകൻ കമന്റ് ഇട്ടതാണു നടപടിക്ക് ആധാരം. ക്രിമിനൽ കേസിനു വിടാതെ ക്യാംപസിൽ തീർപ്പാക്കാമായിരുന്നു എന്നായിരുന്നു കമന്റ്. സർവകലാശാലാ തീരുമാനത്തെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണു സസ്‌പെൻഷൻ എന്ന് ഉത്തരവിലുണ്ടായിരുന്നു.

ഹർജിക്കാരൻ സഹപ്രവർത്തകരോടു സൗഹാർദ്ദപരമായല്ല പെരുമാറിയിരുന്നതെന്നും പരാതികളുണ്ടായിരുന്നുവെന്നും സർവകലാശാല വാദിച്ചു. വകുപ്പുമേധാവിയെ തീരുമാനിക്കാൻ വൈസ് ചാൻസലർക്ക് അധികാരമുണ്ടെന്നും ബോധിപ്പിച്ചു. വകുപ്പുമേധാവിയെ തീരുമാനിക്കാൻ വിസിക്ക് അധികാരമുണ്ടെങ്കിലും സസ്‌പെൻഷൻ വിലയിരുത്താൻ കോടതിക്കു സാധ്യമാണെന്ന് ഉത്തരവിൽ പറയുന്നു. സസ്‌പെൻഷൻ വ്യക്തിയുടെ തൊഴിലിനെയും സൽക്കീർത്തിയെയും ബാധിക്കുന്നതാണ്. അദ്ധ്യാപകൻ അഭിപ്രായം പറയുന്നതു വിമർശനമായി കരുതേണ്ടതില്ല. ക്രിമിനൽ നടപടി നേരിടേണ്ടി വന്ന വിദ്യാർത്ഥിയുടെ മനോവ്യഥയോടുള്ള അനുഭാവമാണു പ്രകടിപ്പിച്ചതെന്നു കോടതി പറഞ്ഞു.  അദ്ധ്യാപകന്റെ പെരുമാറ്റം സർവകലാശാലാ ഉദ്യോഗസ്ഥനു യോജിച്ച വിധത്തിലല്ലെന്ന് കരുതുന്നുണ്ടെങ്കിൽ അതിനു നിയമാനുസൃതം നടപടിയെടുക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP