Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് ടു കേസിൽ മന്ത്രിസഭാ ഉപസമിതിക്കയച്ച നോട്ടീസ് ഹൈക്കോടതി പിൻവലിച്ചു; ഇടക്കാല ഉത്തരവിനെതിരെ സർക്കാർ കോടതിയിൽ അപ്പീൽ നൽകി

പ്ലസ് ടു കേസിൽ മന്ത്രിസഭാ ഉപസമിതിക്കയച്ച നോട്ടീസ് ഹൈക്കോടതി പിൻവലിച്ചു; ഇടക്കാല ഉത്തരവിനെതിരെ സർക്കാർ കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: മന്ത്രിസഭാ ഉപസമിതിക്ക് അയച്ച നോട്ടീസ് ഹൈക്കോടതി പിൻവലിച്ചു. ഹയർ സെക്കൻഡറി ഡയറക്ടർ സമിതി ശുപാർശ ചെയ്യാത്ത സ്‌കൂളുകളിലൊന്നും തൽക്കാലം +2 ആരംഭിക്കേണ്ടതില്ലെന്ന് കാട്ടി സിംഗിൾ ബെഞ്ച് മന്ത്രിസഭ ഉപസമിതിക്കയച്ച നോട്ടീസാണ് ഹൈക്കോടതി പിൻവലിച്ചത്. ഉപസമിതിക്ക് നോട്ടീസ് അയച്ചതിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിമർശിച്ചിരുന്നു.

സർക്കാരിന്റെ ഭാഗമെന്ന നിലയ്ക്ക് മന്ത്രിസഭാ ഉപസമിതിയും കേസിൽ ഭാഗമാണ്. അതിനാൽ പ്രത്യേകം നോട്ടീസ് അയക്കേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ സ്വമേധയാ കേസ് പരിഗണിച്ച് നോട്ടീസ് പിൻവലിച്ചത്. ഉപസമിതിയെ നിയമിച്ചതു മന്ത്രിസഭാ യോഗമാണ്. അതു മന്ത്രിസഭാ തീരുമാനമായി കാണണം. മാത്രമല്ല, മന്ത്രിസഭാ ഉപസമിതിക്കു ജീവനക്കാരില്ല. അതൊരു സർക്കാർ സംവിധാനവുമല്ലെന്നും കോടതി നിരീക്ഷിച്ചു. ഉപസമിതിക്ക് നോട്ടീസ് അയച്ചതിനെ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഉപസമിതിക്കല്ല, തനിക്കാണ് നോട്ടീസ് അയക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശയില്ലാത്ത സ്‌കൂളുകൾക്ക് പ്‌ളസ് ടു അനുവദിച്ചത് എന്തിനാണെന്ന് വ്യക്തമാക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ ക്രമവിരുദ്ധമായ നടപടിയുണ്ടായെന്നും കോടതി ചൂ
ണ്ടിക്കാട്ടിയിരുന്നു. ഹയർ സെക്കൻഡറി ഡയറക്ടറുടെ പട്ടികയ്ക്കു പുറത്തുനിന്ന് കൂടുതലായി +2 സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത് അതിന്റെ ആവശ്യം ഉണ്ടായിരുന്നതിനാലാണെന്നു ഫയലുകളിൽ നിന്നു ബോധ്യപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടത്.

ഹയർ സെക്കൻഡറി ഡയറക്ടർ നൽകിയ പട്ടിക തന്നെ മന്ത്രിസഭ അംഗീകരിക്കണമെന്നു പറഞ്ഞാൽ പിന്നെ ജനാധിപത്യ സർക്കാർ എന്തിനാണെന്ന ചോദ്യത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിക്കെതിരായ നിലപാടും വ്യക്തമാക്കിയിരുന്നു. അതിനിടെ +2 കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇടക്കാല ഉത്തരവ് അന്തിമവിധിക്ക് സമമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം നൽകിയില്ല. പുതുതായി അനുവദിച്ച സ്‌കൂളുകളിൽ പ്രവേശനം അന്തിമഘട്ടത്തിലാണ്. മെറിറ്റ് മാനേജ്‌മെന്റ് നടപടികളിൽ പ്രവേശനം പൂർത്തിയാക്കി. പ്രവേശനം കിട്ടാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോഴും പുറത്താണെന്നും സർക്കാർ അപ്പീലിൽ പറയുന്നു. അതേസമയം, അപ്പീലിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP