Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു സ്‌കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്നെടുത്ത ചിത്രമുണ്ടല്ലോ? ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ് ഈ കാണുന്നത്.. വെട്ടേറ്റു വീണ ഷുഹൈബിന്റെ ചിത്രമുയർത്തി ജസ്റ്റിസ് കമാൽ പാഷയുടെ ചോദ്യം; എന്തുകൊണ്ട് ആയുധം കണ്ടെത്തിയില്ല? ഷുഹൈബ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം

ഒരു സ്‌കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്നെടുത്ത ചിത്രമുണ്ടല്ലോ? ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ് ഈ കാണുന്നത്.. വെട്ടേറ്റു വീണ ഷുഹൈബിന്റെ ചിത്രമുയർത്തി ജസ്റ്റിസ് കമാൽ പാഷയുടെ ചോദ്യം; എന്തുകൊണ്ട് ആയുധം കണ്ടെത്തിയില്ല? ഷുഹൈബ് വധക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാറിനെ നിശിദായി വിമർശിച്ച് ഹൈക്കോടതി. ഒരു സ്‌കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്നെടുത്ത ചിത്രമുണ്ടല്ലോയെന്നും കോടതി ചോദിച്ചായിരുന്നു ജസ്റ്റിസ് കമാൽ പാഷ സർക്കാറിനെ വിമർശിച്ചത്. എന്തുകൊണ്ട് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയില്ലെന്നും ഹൈക്കോടതി ചോദിച്ചു.

പൊലീസിനകത്ത് ചാരന്മാരുണ്ടെന്ന ആരോപണം എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കും പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഷുഹൈബിന്റെ കുടുംബം ഹരജിയിൽ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെയും ഹൈക്കോടതിയുടെ രൂക്ഷ വിമർശം ഉയർന്നു. ഒരു സ്‌കൂൾ കുട്ടി സെൽഫിയെടുക്കാൻ വന്നാൽ ഓടിക്കുന്ന മുഖ്യമന്ത്രി പ്രതികൾക്കൊപ്പം നിന്നെടുത്ത ചിത്രമുണ്ടല്ലോയെന്നും കോടതി ചോദിച്ചു.

ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണ് കോടതിയുടെ മുന്നിലുള്ളതെന്ന് ചിത്രം ഉയർത്തികാണിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞു. അത് സർക്കാർ കണ്ടില്ലെയെന്നും കോടതി ആരാഞ്ഞു. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയിൽ നിന്ന് സർക്കാറിനെതിരെ രൂക്ഷവിമർശനമുണ്ടായത്.

കണ്ണൂർ ലോബി സ്‌പോൺസർ ചെയ്ത കൊലപാതകമാണ് ഷുഹൈബിൻേറതെന്ന് ഹരജിക്കാർ വാദിച്ചു. ജയരാജനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സമാധാന യോഗത്തിൽ മന്ത്രി എ.കെ ബാലൻ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അറിയിച്ചതാണ്. സിപിഎം സംസ്ഥാന സമ്മേളനവേദിയിൽ കണ്ണൂർ ലോബി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തി. സിബിഐ അന്വേഷണം വന്നാൽ പാർട്ടിക്ക് ദോഷമെന്നു വിശ്വസിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകർ കോടതിയെ ബോധിപ്പിച്ചു.

അതേ സമയം, പ്രതിഭാഗം അഭിഭാഷകർ രാഷ്ട്രീയ പ്രസംഗം നടത്തുകയാണെന്ന് സംസ്ഥാന അറ്റോണി കെ.വി സോഹൻ കോടതിയിൽ സർക്കാറിന് വേണ്ടി വാദിച്ചു. താൻ രാഷ്ട്രീയക്കാരനല്ലെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സോഹൻ അറിയിച്ചു. കേസിൽ നിലപാട് വ്യക്തമാക്കാൻ ഒരാഴ്ചത്തെ സമയം വേണമെന്ന് സിബിഐ അഭിഭാഷകനും കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി.പി മുഹമ്മദ്, മാതാവ് എസ്‌പി റസിയയുമാണ് ഹരജി സമർപ്പിച്ചത്. ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് നിലവിലുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണത്തിനായി സമരം നടത്താൻ തയാറാണെന്ന് ഷുഹൈബിന്റെ പിതാവ് പറഞ്ഞത്.

ഷുഹൈബ് വധത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ യു.ഡി.എഫും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഹരജി സമർപ്പിച്ചത്. വിഷയം രാഷ്ട്രീയമായി ആയുധമാക്കാനാണ് കോൺഗസ് തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ സുധാകരൻ നിരാഹാരം നടത്തിയത്. ഈ ആവശ്യത്തെ അംഗീകരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതോടെയാണ് കോടതിയുടെ വഴിയിലേക്ക് കോൺഗ്രസ് പോരാട്ടം നീങ്ങിയത്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം സിപിഐ.(എം). ന് ഇത്രയേറെ പ്രതിരോധമുണ്ടാക്കിയ മറ്റൊരു കൊലപാതകമുണ്ടായിട്ടില്ല. 51 വെട്ടിന് പകരം 37 വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ കൊല അത്രയേറെ ചർച്ച ചെയ്യപ്പെട്ടു. സിപിഐ.(എം). നെതിരെ ശക്തമായി പ്രതിരോധം നടത്തുന്ന പാർട്ടി ബിജെപി എന്നതിനു പകരം കോൺഗ്രസ്സ് എന്നായി മാറി.

യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന സിബിഐ. അന്വേഷിക്കണെമെന്നുമാണ് കോൺഗ്രസ്സ് നേതൃത്വം ആദ്യം ആവശ്യപ്പെട്ടത്. ടി.വി. ആകാശിനേയും റിജിൻ രാജിനേയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അവർ ഡമ്മി പ്രതികളാണെന്ന് ആരോപിക്കപ്പെട്ടു. പൊലീസിനെ വിശ്വാസത്തിലെടുക്കാതെ സമരം മുന്നോട്ട് നീങ്ങി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി യഥാർത്ഥ പ്രതികളെ പിടികൂടുമെന്ന് ആവർത്തിച്ചു പറഞ്ഞു. പൊലീസിൽ നിന്നും വിവരങ്ങൾ സിപിഐ.(എം). ന് ചോരുന്നുണ്ടോയെന്ന ആക്ഷേപമായിരുന്നു പിന്നീട്. അതോടെ നിഷ്പക്ഷ നിലപാടെടുക്കാൻ അവർ നിർബന്ധിതരായി. ഷുഹൈബ് കൊലക്കേസിലെ ദൃക്‌സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതോടെ നേതൃത്വം അത് അംഗീകരിച്ചു. എന്നാൽ പിന്നീട് സിബിഐ.അന്വേഷണം ഉയർത്തിക്കാട്ടിയായിരുന്നു സമരം തുടർന്നത്. അതിനിടെ ഏതന്വേഷണവും നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഉറപ്പു നൽകിയിരുന്നു.

ഈ ഡിമാന്റ് ഉയർത്തിക്കാട്ടി സമരം ശക്തമാക്കി. ഇന്നലെ നിയമസഭയിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഗൂഢാലോചനക്കുള്ള വകുപ്പുകൾ കൂടി ചേർക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെ സമര പന്തലിൽ മുഖ്യമന്ത്രിക്കും സിപിഐ.(എം) നും എതിരെ പ്രതികരണങ്ങളുണ്ടായി. ഷുഹൈബ് വധത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നു. സിപിഐ.(എം) ന്റെ വ്യക്തമായ ആസൂത്രണത്തിലാണ് കൊലപാതകം നടത്തിയതെന്നും കോൺഗ്രസ്സ് ആരോപിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി മുൻ നിലപാടിൽ നിന്നും പിറകോട്ട് പോയത്. ഇത്തരമൊരു മുഖ്യമന്ത്രിക്കു മുന്നിൽ സമരം നടത്തിയിട്ട് കാര്യമില്ലെന്നാണ് കെ.സുധാകരൻ ആരോപിച്ചത്. ഇനി നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നാണ് നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP