Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താന്തോന്നിയിൽ വിശദീകരണം നൽകിയേ തീരൂ; അനധികൃത ട്രഞ്ചിങ്ങിൽ ഹൈക്കോടതി ഇടപെടൽ; നീതിയുണ്ടാകുമെന്ന പ്രതീക്ഷയിൽ തുരുത്തു നിവാസികൾ; മറുനാടൻ ഇംപാക്ട്

താന്തോന്നിയിൽ വിശദീകരണം നൽകിയേ തീരൂ; അനധികൃത ട്രഞ്ചിങ്ങിൽ ഹൈക്കോടതി ഇടപെടൽ; നീതിയുണ്ടാകുമെന്ന പ്രതീക്ഷയിൽ തുരുത്തു നിവാസികൾ; മറുനാടൻ ഇംപാക്ട്

കൊച്ചി: മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്ത കൊച്ചി താന്തോന്നി തുരുത്തിൽ അനധികൃത ട്രഞ്ചിങ്ങ് നടത്തി ഏക്കർ കണക്കിന് ചതുപ്പ് നിലവും ചെമ്മീൻ കട്ടും നികത്തുന്നു എന്ന പരാതിയിന്മേൽ ഹൈക്കോടതി ഇടപെടൽ. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കേസ് പരിഗണിച്ച ഹൈക്കോടതി സംഭവത്തിൽ വിശദീകരണം നൽകാൻ എതിർകക്ഷികളായ ജിഡ, കൊച്ചി കോർപ്പറേഷൻ , ഇറിഗേഷൻ വകുപ്പ് എന്നിവരോട് കോടതി ആവശ്യപ്പെട്ടു.

താന്തോന്നി തുരുത്ത് നിവാസികളായ പി പി പ്രേമൻ, കെ ജി രഘുവരൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ഉടൻ തന്നെ ഈ വിഷയത്തിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 3.5 കോടി രൂപ ചെലവിൽ സർക്കാർ നടത്തുന്ന ട്രഞ്ചിങ്ങ് നിയമ വിരുദ്ദമാണെന്നാണ് ഹർജിക്കാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതിനോടൊപ്പം ഏക്കർ കണക്കിന് കണ്ടൽ കാടുകളും ചെമ്മീൻ കെട്ടുകളും നശിപ്പിക്കുകയാണെന്നാണ് ആക്ഷേപം. വെള്ളക്കെട്ട് പരിഹരിക്കാനെന്ന പേരി കോടികളുടെ ഫണ്ട് ഉപയോഗിച്ച് സ്ഥലത്തെ പത്മജ വേണുഗോപാലിന്റെ ബന്ധുക്കളുടേയും ,കെ പി ഹരിദാസിന്റേയും, വിവാദ സിനിമ നിർമ്മാതാവിന്റേയും പ്രമുഖ ഡോക്ടർമാരുടെ ഭൂമിയും നികത്തുകയാണെന്ന് രേഖ സഹിതം മറുനാടനാണ് റിപ്പോർട്ട് ചെയ്തത്.

രാഷ്ട്രീയ ബന്ധമുള്ള ഭൂമാഫിയ പ്രദേശത്തെ ചിലരെ ഉപയോഗിച്ചാണ് ഈ നിയമ വിരുദ്ദ പ്രവർത്തനം നടത്തുന്നത്.കണ്ടൽക്കാട് നശിപ്പിക്കപ്പെടുന്നുണ്ടെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ കണ്ടില്ലെന്ന് നടിച്ചു. ഇതെല്ലാം കോടതിയിൽ തെളിവായി നൽകിയിട്ടുണ്ട്. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് എസ് രഞ്ജിത് ഹാജരായി. പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ 5 ഓളം പേർക്ക് പരിക്കേറ്റിരുന്നു.ഇതിന്റെ പേരിൽ ഒരു ക്രിമിനൽ കേസും നിലനില്ക്കുന്നുണ്ട്.

താന്തോന്നി തുരുത്തിലെ മണ്ണടിച്ച് നികത്തലുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. . വൻ കിടക്കാരുടെ ഭൂമിയിലെ അനധികൃത നിലം നികത്ത് പരാതിക്കാരായ ചിലർ തടഞ്ഞതാണ് കഴിഞ്ഞ ദിവസം അടിപിടിയിലേക്കും പിന്നീട് സംഘർഷത്തിലേക്കും വഴിവച്ചത്. സ്ഥലത്ത് കായലിൽ നിന്ന് ഡ്രഞ്ചിങ്ങ് നടത്തുകയായിരുന്ന തൊഴിലാളികളും ചില നാട്ടുകാരും ചേർന്നാണ് സംഘർഷമുണ്ടായത്. സുബ്ബയ്യൻ,ബാബു മണിയൻ ,ഉണ്ണി ,ബിജു ,ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്. ജിഡയുടെ ചെലവിൽ യാതൊരു നിയമങ്ങളും പാലിക്കാതെ ഏക്കർ കണക്കിന് ഭൂമി വൻകിടക്കാർ നികത്തിയെടുക്കുന്നത് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പത്മജ വേണുഗോപാലിന്റെ ബന്ധുക്കൾക്കും ,ഐ എൻ ടി യു സി നേതാവ് കെ പി ഹരിദാസിനും ,വിവാദ സിനിമ നിർമ്മാതാവിനും വരെ ഇവിടെ ഭൂമിയുണ്ട് . ഇതെല്ലാമാണ് സർക്കാർ ചെലവിൽ നികത്തുന്നത്.

ഇവിടെ കണ്ടൽ കാടുകളും ജൈവ സമ്പത്തും നശിപ്പിക്കപ്പെടുന്നുണ്ടെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും സർക്കാർ വകുപ്പുകൾ അവഗണിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ ചെയർമാൺ ജില്ലാ കളക്ടർ സെക്രട്ടറിയും. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഭൂമാഫിയയാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ചത്. വരും ദിനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് ഹൈക്കോടതിയിൽ ഹർജി നൽകിയതും. കണ്ടൽകാടുകളും ജൈവവൈവിധ്യവും നിറഞ്ഞ കൊച്ചി നഗരത്തിലെ താന്തോന്നി തുരുത്തിൽ സർക്കാരിന്റെ ചെലവിൽ ഏക്കർ കണക്കിന് ചതുപ്പ് നിലം വൻകിട ഭൂവുടമകളും രാഷ്ട്രീയ പ്രമുഖരും നികത്തുന്നതായാണ് ആക്ഷേപം.

പ്രകൃതിക്ഷോഭത്തെ വരെ തടയാൻ പ്രാപ്തമായ പച്ചപ്പിനെയാണ് പാവപ്പെട്ട മത്സ്യ തൊഴിലാളി കുടുംബങ്ങളെ കായലിൽ നിന്ന് ഓരുവെള്ളം കയറുന്നത് തടയാനെന്ന പേരിൽ ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി (ജിഡ)യുമായി ചേർന്ന് പ്രമുഖ വ്യക്തികൾ തങ്ങളുടെ ഏക്കർ കണക്കിന് ഭൂമി ഒരു ചിലവുമില്ലാതെ നികത്തിയെടുക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് പ്രദേശത്തെ 140 ഓളം കുടുംബങ്ങളുടെ തീരാദുരിതമായ കായൽ വെള്ളം വീടുകളിലേക്ക് കയറുന്നത് തടയാനായി ജിഡ 3.5 കോടി രൂപ അനുവദിച്ച് ഉത്തരവായത്. കായലിൽ നിന്ന് മണ്ണെടുത്ത് ഓരുവെള്ളം കയറുന്ന വീടുകളുടെ ചുറ്റുപാടുള്ള കുറച്ച് സ്ഥലം മാത്രം നിയകത്തി ബണ്ട് കെട്ടി പ്രദേശത്തെ സ്ഥിരമായി വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു പദ്ദതി. ഏതാണ്ട് 9 കോടി രൂപയാണ് മുഖ്യമന്ത്രി ചെയർമാനായുള്ള ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി ഇതിനായി നീക്കി വച്ചിട്ടുള്ളത്.

ജിഡയുടെ ഉത്തരവ് പ്രകാരം വീടുകളിലേക്ക് വെള്ളം കയറാതിരിക്കാനായി കായൽ ഡ്രഞ്ചിങ്ങ് നടത്തി 5 സെന്റും മൂന്ന് സെന്റും വരുന്ന ഭൂമി നികത്തിയെടുക്കാനെ അനുമതിയുമതിയുള്ളൂ. 2004 ലെ തണ്ണീതട സംരക്ഷണനിയമവും തീരദേശ പരിപാലന നിയമവും നഗ്‌നമായി ലംഘിക്കപ്പെടുകയാണ് താന്തോന്നി തുരുത്തിൽ .കൊച്ചി കോർപ്പറേഷന്റെ സ്ട്രക്ച്ചറൽ പ്ലാനിൽ പാറ്ക്കും കളിസ്ഥലവും എന്നാണ് താന്തോന്നി തുരുത്തിലെ ഈ ഭൂമിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോൾ തന്നെ വിശദ അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിരുന്നു. തുടർന്ന് മാർച്ച് മാസത്തിൽ വിശദപരിശോധനയും റവന്യൂ ഉദ്യോഗസ്ഥർ നടത്തി. കണ്ടൽകാടുകളുടെ നശിപ്പിക്കൽ കണ്ടെത്തുകയും ചെയ്തു. ഈ അന്വേഷണ റിപ്പോർട്ടിനും ഒന്നും സംഭവിച്ചില്ല. ഇതിന് ശേഷവും ഭൂമാഫിയ മണ്ണിട്ട് നികത്തൽ തുടർന്നുവെന്നതാണ് യാഥാർത്ഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP