Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഡേൺ ബ്രഡ് ഫാക്ടറി ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ലിവർ കമ്പനിക്കു സർക്കാരിനു പാട്ടക്കുടിശ്ശിക അടയ്ക്കാൻ മടി; 45.86 കോടി അടയ്ക്കാൻ തഹസീൽദാർ നോട്ടീസ് നല്കിയപ്പോൾ ഹർജിയുമായി ഹൈക്കോടതിയിൽ; മുഴുവൻ പാട്ടത്തുകയും അടയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

മോഡേൺ ബ്രഡ് ഫാക്ടറി ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ലിവർ കമ്പനിക്കു സർക്കാരിനു പാട്ടക്കുടിശ്ശിക അടയ്ക്കാൻ മടി; 45.86 കോടി അടയ്ക്കാൻ തഹസീൽദാർ നോട്ടീസ് നല്കിയപ്പോൾ ഹർജിയുമായി ഹൈക്കോടതിയിൽ; മുഴുവൻ പാട്ടത്തുകയും അടയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

അർജുൻ സി വനജ്

കൊച്ചി: ഇടപ്പള്ളിയിലെ മോഡേൺ ഫുഡ് ഇൻഡസ്്ട്രി പ്രവർത്തിക്കുന്ന ഭൂമിയുടെ 50 കോടിയോളം വരുന്ന വാടക കുടിശ്ശിക അടക്കാൻ ഇപ്പോഴത്തെ ഉടമസ്ഥരായ ഹിന്ദുസ്ഥാൻ യൂനിലിവർ ബാധ്യസ്ഥരെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. 45.86 കോടി പാട്ട വാടക കുടിശികയും 15 ശതമാനം സേവന നികുതിയും പത്ത് ദിവസത്തിനകം അടക്കണമെന്നാണ് കണയന്നൂർ തഹസീൽദാറുടെ നോട്ടീസ് ചോദ്യം ചെയ്യുന്ന ഹർജിയിലാണ് എറണാകുളം ജില്ലാ കലക്ടർ കെ.മുഹമ്മദ് വൈ സഫറുല്ലയുടെ വിശദീകരണം. കമ്പനി താത്കാലികമായി ഏഴ് കോടി രുപ അടച്ചാൽ പോലെന്നും മുഴുവൻ തുകയും അടയ്ക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു.

മുമ്പുണ്ടായിരുന്ന കമ്പനിയുടെ ഓഹരികൾ ഇപ്പോഴത്തെ കമ്പനി ഏറ്റെടുക്കുകയായിരുന്നെന്നും പഴയ കുടിശികയടക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹിന്ദുസ്ഥാൻ ലിവർ ഹരജി നൽകിയിരിക്കുന്നത്. 1965ൽ മോഡേൺ ബേക്കേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ സർക്കാർ മേഖലയിൽ തുടങ്ങിയ കമ്പനി പിന്നീട് മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് ആയി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സർക്കാറിനുണ്ടായ ചെലവിന്റെ ആറ് ശതമാനം പാട്ട വാടക നിശ്ചയിച്ചെങ്കിലും അത് സംബന്ധിച്ച കരാർ നടപ്പായില്ല. പിന്നീട് 1999ലാണ് ആദ്യമായി പാട്ട വാടക കണക്കാക്കുന്നത്. ഭൂമി പതിച്ചു നൽകാൻ ഉപാധികളോടെ സർക്കാർ തീരുമാനിച്ചെങ്കിലും ഭൂമിയെടുപ്പിനായി ചെലവായ തുക, വാടക കുടിശിക, സ്ഥലമെടുപ്പിന്റെ പത്ത് ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജ് എന്നിവ അടക്കണമെന്ന ഉപാധി പാലിക്കുന്നതിൽ വീണ്ടും വീഴ്ച വരുത്തി.

ഇടക്കിടെ പാട്ട കുടിശിക അടക്കാനുള്ള നോട്ടീസുകൾ സർക്കാർ അയച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉടമയായഹരജിക്കാർക്കാണ് കോടികൾ അടക്കാനുള്ള പുതിയ നോട്ടീസ് ലഭിച്ചിട്ടുള്ളത്. മുമ്പുണ്ടായിരുന്ന കമ്പനിയുടെ ഓഹരികൾ ഇപ്പോഴത്തെ കമ്പനി ഏറ്റെടുത്തുെകാണ്ടുള്ള കരാറിൽ കലക്ടർ കക്ഷിയല്ലാത്തതിനാൽ സർക്കാറിനോറവന്യൂ അധികൃതർക്കോ ഇത്തരമൊരു ഡിമാഡ് നോട്ടീസ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദുസ്ഥാൻ ലീവർ ലിമിറ്റഡുമായി മോഡേൺ ഫുഡ് ഇൻഡസ്്ട്രീസ് ഇന്ത്യ ലിമിറ്റഡും തമ്മിലെ ലയനം ഡൽഹിഹൈക്കോടതി അംഗീകരിച്ച് ഉത്തരവ് നൽകിയിട്ടുണ്ട്. ഈ നടപടികളിലും കേരള സർക്കാർ കക്ഷിയല്ല. പഴയനിരക്കിൽ പഴയ കമ്പനി 1966 മുതൽ 98 വരെയുള്ള അക്വിസിഷൻ, എസ്റ്റാബ്ലിഷ്മെന്റ് ചാർജുകൾഅടച്ചിട്ടുള്ളതായും ഹരജിയിൽ പറയുന്നു. എന്നാൽ, ഈ വാദം പൂർണമായും ശരിയല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പാട്ട വാടക വിപണിവിലയുടെ 20 ശതമാനമെന്ന നിരക്കിൽ പുതുക്കി 1995 നവംബർ 13ൽ ഉത്തരവിട്ടിട്ടുണ്ട്. ഇതിനനുസൃതമായി പാട്ട-വാടക അടക്കാൻ പാട്ടക്കാരൻ ബാധ്യസ്ഥനാണ്.

2004 മെയ് 14ന് മറ്റൊരു ഉത്തരവിലൂടെ വാർഷിക പാട്ടത്തുക പത്ത് ശതമാനമായി കുറച്ചുകൊണ്ട് വീണ്ടും നിരക്ക് പുതുക്കി ഉത്തരവിറക്കി. ഈ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് 45.87 കോടി രൂപയുടെ പാട്ടക്കുടിശിക തഹസീൽദാർ കണക്കാക്കിയിട്ടുള്ളത്. ഇത് അടക്കേണ്ടത്.മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണെന്ന ഹരജിക്കാരുടെ വാദം ശരിയല്ല. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് തഹസീൽദാർ ഡിമാൻഡ് നോട്ടീസ് അയച്ചിട്ടുള്ളത്. തുക കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. റവന്യൂ റിക്കവറി നടപടികളിലൂടെ അടക്കാനുള്ള തുക തിരിച്ചു പിടിക്കാൻ കലക്ടർക്ക് ബാധ്യതയുണ്ടെന്നും അതിനാൽ ഹരജി തള്ളണമെന്നുമാണ് സർക്കാറിന്റെ വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP