Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചരിത്ര വിധി പ്രസ്താവിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ച് ഇനി ചരിത്രത്താളുകളിൽ മായാത്ത പേരുകൾ; നീണ്ടവർഷത്തെ നിയമയുദ്ധത്തിന് ശേഷം രാമജന്മഭൂമികേസിൽ വിധി പ്രസ്താവിക്കുമ്പോൾ ആകാംശയോടെ കാത്തിരുന്നത് ഇന്ത്യയിലെ ജനങ്ങളും; 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലെ മാരിത്തോൺ വിധിപ്രസ്താവന ഉദ്വേഗജനകമായി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കൊപ്പം ചരിത്രവിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ ജഡ്ജിമാർ ഇവരാണ്

ചരിത്ര വിധി പ്രസ്താവിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ച് ഇനി ചരിത്രത്താളുകളിൽ മായാത്ത പേരുകൾ; നീണ്ടവർഷത്തെ നിയമയുദ്ധത്തിന് ശേഷം രാമജന്മഭൂമികേസിൽ വിധി പ്രസ്താവിക്കുമ്പോൾ ആകാംശയോടെ കാത്തിരുന്നത് ഇന്ത്യയിലെ ജനങ്ങളും; 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലെ മാരിത്തോൺ വിധിപ്രസ്താവന  ഉദ്വേഗജനകമായി; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കൊപ്പം ചരിത്രവിധി പറഞ്ഞ അഞ്ചംഗ ബഞ്ചിലെ ജഡ്ജിമാർ ഇവരാണ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാത്തിരിപ്പിനും ഹൃദയമിടിപ്പിനും ഒടുവിലാണ് ഇന്ന് അയോധ്യകേസിൽ സുപ്രീം കോടതി വിധി വന്നത്. രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി രാജ്യം മുഴുവൻ ഏറ്റെടുത്തു കഴിഞ്ഞു. രാവിലെ പത്ത് മുപ്പതിന് തുടങ്ങിയ വിധി പ്രസ്തവകൾ നീണ്ടു നിന്നത് രണ്ടരമണിക്കൂറാണ്. വിധിക്ക് പിന്നിലെ അഞ്ച് ജഡ്ജിമാരാണ്. സുപ്രീംകോടതി വിധി പ്രസ്താവിച്ചത് തിങ്ങിനിറഞ്ഞ കോടതിയെ സാക്ഷിനിർത്തിയായിരുന്നു. സംഭവബഹുലവും നാടകീയവുമായ 40 ദിവസത്തെ വാദപ്രതിവാദത്തിനൊടുവിലാണ് വിധി പറഞ്ഞപ്പോൾ രാജ്യത്തെ രാഷ്ട്രീയകക്ഷികളും വിധിയെ ഐക്യകണ്‌ഠേന സ്വാഗതം ചെയ്തു. മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ചാണ് കോടതിയുടെ വിധി പ്രസ്താവം.

രാമജന്മഭൂമി ഹിന്ദുക്കൾക്ക് വിട്ട് നൽകിയും സുന്നി വക്കഹ് ബോർഡിന്റെ ആവശ്യങ്ങളെ മാന്യമായി പരിഗണിച്ചുമായിരുന്നു വിധി പ്രസ്താവിച്ചത്. ക്ഷേത്രം നിർമ്മിക്കാനായി രൂപീകരിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കേസിലെ കക്ഷിയായ നിർമോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നൽകണമെന്നും വിധി പറയുന്നു. കേന്ദ്ര സർക്കാർ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിർമ്മിക്കണം. ക്ഷേത്രം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. എന്നിവയൊക്കെയാണ് വിധിയിലെ സുപ്രധാന ഉള്ളടക്കം.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.എ. നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. എല്ലാവർക്കും ഒരേ മനസ്സായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റ വിധിയിൽ എല്ലാം ഒതുങ്ങി. മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ചാണ് കോടതിയുടെ വിധി പ്രസ്താവം. ചരിത്രവിധിയുടെഭാഗമായ സുപ്രീംകോടതിയുടെ ആ അഞ്ചംഗ ബഞ്ചിലുൾപ്പെട്ട ജഡ്ജിമാരെ പരിചയപ്പെടാം

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

അസമിൽ നിന്നുള്ള രഞ്ജൻ ഗോഗോയ് വടക്കുകിഴക്കൻ മേഖലയിൽ നിന്നും ഇന്ത്യൻ ജൂഡീഷ്യറിയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയാണ്. 2018 ഒക്ടോബറിലാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത അദ്ദേഹം 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. ശേഷം പഞ്ചാബ്/ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെ അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുയർന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്.

തന്റെ കരിയറിൽ സുപ്രധാനമായ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നവംബർ 17ന് താൻ വിരമിക്കുന്നതിന് മുമ്പ് തന്നെ അയോധ്യ കേസിൽ വിധി പ്രസ്താവിക്കുമന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം ഉത്തർപ്രദേശ് അധികാരികളുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ജസ്റ്റിസ് എസ്എ ബോബ്ഡെ

രഞ്ജൻ ഗൊഗോയ് സ്ഥാനമൊഴിയുന്നതോടെ നവംബർ 17 ന് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. 2000 ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം രണ്ട് വർഷങ്ങൾക്ക് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയാവുന്നത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

മുൻ ചീഫ് ജസ്റ്റിസ് വൈവി ചന്ദ്രചൂഢിന്റെ മകനാണ് ഡിവൈ ചന്ദ്രചൂഡ്. 2016 മേയിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മുമ്പ് നേരത്തെ ബോംബെ ഹൈക്കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. അഡൾട്ടറി നിയമം, സ്വകാര്യതയ്ക്കുള്ള അവകാശം ഉൾപ്പടെ നിരവധി വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

 


ജസ്റ്റിസ് അശോക് ഭൂഷൻ

1979 ൽ സേവനമാരംഭിച്ച അശോക് ഭൂഷൻ 2001 അലഹബാദ് ഹൈക്കോടതിയിൽ ജഡ്ജി ആവുന്നതിന് മുമ്പ് അവിടെ അഭിഭാഷകനായി സേവനമനുഷ്ടിച്ചിരുന്നു. 2014 ൽ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം കുറച്ച് മാസങ്ങൾക്ക് ശേഷം അവിടെ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയി മാറുകയും മാർച്ചിൽ ചീഫ് ജസ്റ്റിസ് സ്ഥാനമേൽക്കുകയും ചെയ്തു. 2016 മെയ്‌ 13 ലാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിയമിതനാവുന്നത്.

 


ജസ്റ്റിസ് അബ്ദുൾ നസീർ

1983 ൽ അഭിഭാഷകനായി സേവനം ആരംഭിച്ച അദ്ദേഹം 20 വർഷക്കാലം കർണാടക ഹൈക്കോടതിയിലായിരുന്നു. 2003 ൽ അവിടെ അഡീഷണൽ ജഡ്ജ് എന്ന നിലയിൽ നിയമിതനായ അദ്ദേഹം അടുത്ത വർഷം സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു. 2017 ഫെബ്രുവരിയിൽ സുപ്രീംകോടതിയിൽ നിയമതിനായി. മുത്തലാഖുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ പേര് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP