Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ല; മമ്മൂട്ടിക്കെതിരെ പരാതിയുമായി ഒരാൾ കോടതിയിൽ

ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ല; മമ്മൂട്ടിക്കെതിരെ പരാതിയുമായി ഒരാൾ കോടതിയിൽ

കൽപറ്റ: ആളുകളെ കബളിപ്പിക്കുന്ന വിധത്തിൽ ഉൽപ്പന്നങ്ങളുടെ പരസ്യം ചെയ്യുന്നതിന് എതിരെ സർക്കാർ നിയമം കർക്കശമാക്കിയത് അടുത്തകാലത്താണ്. ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശ വാദങ്ങൾ പാടില്ലെന്ന് പറഞ്ഞായിരുന്നു ഈ നിയമങ്ങൾ. എന്തായാലും നിയമം കർക്കശമാക്കിയതോടെ മലയാള സിനിമയിലെ പ്രമുഖർക്ക് അടക്കം പണി കിട്ടുന്ന അവസ്ഥയാണ്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയാണ് പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചത്.

ഇന്ദുലേഖയുടെ സോപ്പിന്റെ പരസ്യത്തിൽ അഭിനയിച്ച മമ്മൂട്ടി ഉപഭോക്താക്കളെ കബളിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയിൽ പരാതി വന്നിരിക്കയാണ്. പരസ്യത്തിലെ മമ്മൂട്ടിയുടെ പരസ്യവാചകത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ കേസ്. 'ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്നാണ് ഇന്ദുലേഖ സോപ്പിന്റെ പരസ്യം. ഈ പരസ്യത്തിൽ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാൾക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കാത്തതിനെ തുടർന്നാണ് പരസ്യം നൽകിയ കമ്പനിക്കും പരസ്യത്തിൽ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയിൽ പരാതി.

മാനന്തവാടി അമ്പുകുത്തി കൂപ്പിൽ വീട്ടിൽ കെ. ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ആവശ്യപ്പെട്ട് പരാതി നൽകിയത്. സെപ്റ്റംബർ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയിൽ ഹാജരാകാൻ ഉപഭോക്തൃ കോടതി ഉത്തരവായി. മമ്മൂട്ടിയും സിനിമാ നടി ശ്വേതാ റെഡ്ഡിയുമാണ് ഈ ഇന്ദുലേഖ വൈറ്റ് സോപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. പരസ്യത്തിന് ഒടുവിലായി മമ്മൂട്ടി പറയുന്ന ഡയലോഗാണ് പരാതിക്ക് കാരണം.

പരസ്യചിത്രത്തിൽ ഇന്റർവ്യൂവിന് ഒരു യുവതി എത്തുന്നതും ആദ്യഘട്ടത്തിൽ പരാജപ്പെട്ട ശേഷം രണ്ടാം ഘട്ടത്തിൽ ഇന്ദുലേഖ ഉപയോഗിച്ച് സൗന്ദര്യം മെച്ചപ്പെടുത്തി എത്തുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ദുലേഖ ഉപയോഗിക്കുന്നതോടെ സൗന്ദര്യം കൂടിയ യുവതിക്ക് മമ്മൂട്ടി ജോലിയും നൽകുന്നു. പരസ്യത്തിന് ഒടുവിലായി താരം 'ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാൽ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും' എന്ന ഡയലോഗ് പറയുകയും ചെയ്യുന്നു. ഈ ഡയലോഗാണ് മമ്മൂട്ടിക്ക് വിനയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP