Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക പീഡനം എന്ന് പറഞ്ഞാൽ വഴക്ക് പറയുന്നതല്ല ; വ്യക്തി വിരോധം തീർക്കാൻ സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും മദ്രാസ് ഹൈക്കോടതി; തൊഴിലിടങ്ങളിലെ മേലുദ്യോഗസ്ഥരുടെ ശകാരങ്ങളെ ലൈംഗിക പീഡനമായി കാണാനാകില്ലെന്നും ജസ്റ്റിസ് ആർ.ഹേമലത, ജസ്റ്റിസ് എം.സത്യനാരായണൻ എന്നിവരുൾപ്പെട്ട ബെഞ്ച്

ലൈംഗിക പീഡനം എന്ന് പറഞ്ഞാൽ വഴക്ക് പറയുന്നതല്ല ; വ്യക്തി വിരോധം തീർക്കാൻ സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും മദ്രാസ് ഹൈക്കോടതി; തൊഴിലിടങ്ങളിലെ മേലുദ്യോഗസ്ഥരുടെ ശകാരങ്ങളെ ലൈംഗിക പീഡനമായി കാണാനാകില്ലെന്നും ജസ്റ്റിസ് ആർ.ഹേമലത, ജസ്റ്റിസ് എം.സത്യനാരായണൻ എന്നിവരുൾപ്പെട്ട ബെഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് പ്രതികാരം ചെയ്യാൻ നിയമങ്ങളെ ദുരുപയോഗം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. തൊഴിലിടത്തിലെ ശകാരങ്ങളെ ലൈംഗിക പീഡനമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു. ഇന്റലക്ച്വൽ പ്രൊപ്പർട്ടി ഒഫ് ഇന്ത്യ ഡെപ്യൂട്ടി രജിസ്റ്റാർ വി. നടരാജൻ സഹപ്രവർത്തകയുടെ ലൈംഗിക പരാതിക്കെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സ്ത്രീകൾക്ക് സംരക്ഷണം നൽകാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് ആർ.ഹേമലത, ജസ്റ്റിസ് എം.സത്യനാരായണൻ എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു.

ഓഫീസുകളിൽ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും ചെറിയ പ്രശ്‌നങ്ങൾ ഊതിവീർപ്പിച്ച് നിയമം ദുരുപയോഗം ചെയ്യരുതെന്ന് കോടതി നിർദ്ദേശം നൽകി. ലൈംഗിക പീഡനം തടയുന്ന നിയമം ചൂണ്ടിക്കാട്ടി യുവതി നൽകിയ പരാതി സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ജില്ലാ ലോക്കൽ കംപ്ലെയിന്റ് കമ്മിറ്റിയും ശരിവെച്ചിരുന്നു. ഇതിനെതിരെ നടരാജൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വ്യക്തിവൈരാഗ്യം തീർക്കാൻ യുവതി നിയമത്തെ മറയാക്കിയതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി.ചെയ്യേണ്ട ജോലികളിൽ നിന്ന് വനിതാ ജീവനക്കാർക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും, ഓഫീസുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണങ്ങൾ കൊണ്ട് വിവേചനം നേരിട്ടാൽ അതിനുള്ള പരിഹാരം ലൈംഗിക പീഡന പരാതി നൽകുകയല്ലെന്നും കോടതി നിർദേശിച്ചു.

നടരാജൻ ജോലിക്കിടെ രൂക്ഷമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച്, സഹപ്രർത്തകയായ യുവതി ജോലി സ്ഥലത്തെ ലൈംഗിക പീഡനം തടയാനുള്ള നിയമം അനുസരിച്ചു പരാതി നൽകിയിരുന്നു. സഹപ്രവർത്തകയുടെ പരാതി സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ജില്ലാ ലോക്കൽ കംപ്ലെയിന്റ് കമ്മിറ്റിയും ശരിവച്ചു. ഇതിനെതിരെയാണു നടരാജൻ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക പീഡനമായിരുന്നില്ല എന്നും തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ സഹപ്രവർത്തകയെ ശാസിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ഏതൊരു സ്ഥാപനത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നടരാജന്റെ ഹർജി പരിഗണിച്ച കോടതി അദ്ദേഹത്തിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ പരാതിക്കാരി നിയമം ദുരുപയോഗിക്കുകയായിരുന്നെന്നു വ്യക്തമാണെന്നു കോടതി പറഞ്ഞു. എല്ലാ ഓഫിസുകളിലും പാലിക്കേണ്ട മര്യാദകളുണ്ട്. ഏൽപ്പിക്കപ്പെട്ട ജോലി പൂർത്തിയാക്കുന്നതിൽനിന്നു വനിതാ ജീവനക്കാർക്കും ഒഴിഞ്ഞു മാറാനാവില്ല. കഴിവില്ലായ്മയോ ഓഫിസുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങൾ കൊണ്ടോ വിവേചനം നേരിട്ടാൽ അതിനുള്ള പരിഹാരം ലൈംഗിക പീഡന പരാതി നൽകുകയല്ലെന്നു കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP