Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐടി നിയമത്തിലെ റദ്ദാക്കിയ 66 എ പ്രകാരം കേസെടുക്കുന്ന ഉദ്യോഗസ്ഥർ അഴിയെണ്ണും; 22 പേരെ അറസ്റ്റ് ചെയ്‌തെന്ന് കാട്ടി ലഭിച്ച പരാതിക്ക് പിന്നാലെ സുപ്രീം കോടതി നിർദ്ദേശം; കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി ജസ്റ്റിസ് ആർ.എഫ് നരിമാൻ

ഐടി നിയമത്തിലെ റദ്ദാക്കിയ 66 എ പ്രകാരം കേസെടുക്കുന്ന ഉദ്യോഗസ്ഥർ അഴിയെണ്ണും; 22 പേരെ അറസ്റ്റ് ചെയ്‌തെന്ന് കാട്ടി ലഭിച്ച പരാതിക്ക് പിന്നാലെ സുപ്രീം കോടതി നിർദ്ദേശം; കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി ജസ്റ്റിസ് ആർ.എഫ് നരിമാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2015ൽ റദ്ദാക്കിയ വിവരസാങ്കേതിക നിയമത്തലെ (ഐടി ആക്ട്) 66 എ പ്രകാരം കേസ് എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അഴിയെണ്ണേണ്ടി വരും. ഈ വകുപ്പ് വച്ച് കേസെടുക്കുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ഡയിൽ ശിക്ഷ നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി അറിയിച്ചത്. റദ്ദാക്കിയ വകുപ്പ് ചുമത്തി 22 പേരെ അറസ്റ്റു ചെയ്തുവെന്നു കാണിച്ച് പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

ഇതേക്കുറിച്ച് ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന്റെ പ്രതികരണം ചോദിച്ചിട്ടുണ്ട്.വെബ്സൈറ്റുകളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്യാൻ അനുമതി നൽകുന്ന, ഐടി നിയമത്തിലെ 66 എ വകുപ്പും കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പുമാണ് 2015 മാർച്ചിൽ സുപ്രീം കോടതി റദ്ദാക്കിയത്. ഈ വകുപ്പുകൾ അഭിപ്രായ സ്വാതന്ത്യ്‌രത്തിനു മേലുള്ള കടന്നുകയറ്റവും അവ്യക്തവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു കോടതി വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP