Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സിബിഐ കുറ്റപത്രം; പാമ്പാടി നെഹ്രു കോളേജിലെ രണ്ട് പേർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി; നെഹ്രു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് കണ്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി; കൃഷ്ണദാസ് അറിയാതെ കോളേജിൽ ഒരു ഇലപോലും അനങ്ങില്ല; കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് മർദ്ദിച്ചെന്ന് പറഞ്ഞ് സിബിഐ കുറ്റപത്രം തള്ളി ജിഷ്ണുവിന്റെ അമ്മ മഹിജ

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സിബിഐ കുറ്റപത്രം; പാമ്പാടി നെഹ്രു കോളേജിലെ രണ്ട് പേർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി; നെഹ്രു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് കണ്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി; കൃഷ്ണദാസ് അറിയാതെ കോളേജിൽ ഒരു ഇലപോലും അനങ്ങില്ല; കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് മർദ്ദിച്ചെന്ന് പറഞ്ഞ് സിബിഐ കുറ്റപത്രം തള്ളി ജിഷ്ണുവിന്റെ അമ്മ മഹിജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാമ്പാടി നെഹ്രു കോളേജിൽ ജിഷ്ണു പ്രണോയി മരിച്ച സംഭവത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണെന്ന വാദങ്ങൾ തള്ളിക്കൊണ്ടാണ് സിബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത. ജിഷ്ണുവിന്റേത് ആത്മഹത്യയാണെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തൽ. നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷണദാസിനെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്നും കുറ്റപത്രത്തിൽ പറയുന്നു. നെഹ്റു കോളേജിലെ രണ്ട് പേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. വൈസ് പ്രിൻസിപ്പാൾ എൻ.ശക്തിവേൽ, ഇൻവിജിലേറ്റർ പ്രവീൺ എന്നിവർക്കെതിരെ ആതേമഹത്യാ പ്രേരണക്കുറ്റം ചുമത്തി.

അതേസമയം കൃഷ്ണദാസ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് വിശ്വസിക്കുന്നെന്നും സിബിഐ കുറ്റപത്രം തള്ളിക്കളയുകയാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. കൃഷ്ണദാസ് അറിയാതെ കോളേജിൽ ഒരു ഇലപോലും അനങ്ങില്ല. കോപ്പിയടിക്കാത്ത ജിഷ്ണവിനെ കോപ്പിയടിച്ചെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.'

'നെഹ്റു കോളെജിൽ കൃഷ്ണദാസ് അറിയാതെ ഒരില പോലും അനങ്ങില്ലെന്നാണ് എന്റെ വിശ്വാസം. കോപ്പിയടിക്കാതെ തന്നെ ജിഷ്ണു കോപ്പിയടിച്ചുവെന്ന് കള്ളകഥകൾ ഉണ്ടാക്കി മർദിച്ചിട്ടുണ്ട്. ഇതിന്റെ പിന്നിൽ കൃഷ്ണദാസ് തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. സിബിഐ പറയുന്ന തെളിവില്ലയെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. അതിന് ശേഷവും ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്. ഷഹീൽഷൗക്കത്തിന്റെ കേസ് ഉണ്ടായിട്ടുണ്ട്. ഇന്ന് എന്റെ മകൻ ജീവിച്ചിരിപ്പില്ലാത്ത കാരണമാണ് പിന്നിലെ സത്യം പുറത്ത് വരാത്തത്.

അതേ സമയം ഷഹീർ ഷൗക്കത്ത ഇന്ന് ജീവിച്ചിരിക്കുന്നതുകൊണ്ടാണ് മർദനത്തിന്റെ കഥകളെല്ലാം പുറത്ത് വരുന്നത്. കേസിൽ സി.സി.ടി.വി ക്യാമറകളടക്കം തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പിന്നെ കോളെജിൽ വെച്ചിട്ട് തന്നെയാണ് ജിഷ്ണുന്റെ സുഹൃത്തുക്കളുടെ മൊഴി എടുത്തിട്ടുള്ളത്.' മഹിജ പറഞ്ഞു.

അതേസമയം സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നുും കേസ് സിബിഐക്കു വിടണമെന്നുമാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയെ സമീപിക്കുകയും സംസ്ഥാന സർക്കാർ അതിനു സന്നദ്ധമാണെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ആദ്യം കേസ് ഏറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചെങ്കിലും പിന്നീട് തയാറായി. 2017 ജനുവരി ആറിന് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, ജിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച കേസായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP