Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബന്ധുക്കളേയും സ്വന്തക്കാരേയും ജൂനിയർമാരേയും കുത്തി നിറച്ചു അയച്ച ജഡ്ജി പട്ടിക വെട്ടി കേന്ദ്രം; ഹൈക്കോടതി ജഡ്ജിമാരുടെ ബന്ധു നിയമനം വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ; കോടതിയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വക്കീലന്മാരും ഹൈക്കോടതി ജഡ്ജിമാരാകുന്നുവെന്ന ജസ്റ്റീസ് കമാൽപാഷയുടെ വിമർശനവും ഗൗരവത്തിലെടുത്തു; ഹൈക്കോടതി ജഡ്ജിമാരുടെ സ്വജന പക്ഷപാതത്തിന് ചുവപ്പു കൊടി

ബന്ധുക്കളേയും സ്വന്തക്കാരേയും ജൂനിയർമാരേയും കുത്തി നിറച്ചു അയച്ച ജഡ്ജി പട്ടിക വെട്ടി കേന്ദ്രം; ഹൈക്കോടതി ജഡ്ജിമാരുടെ ബന്ധു നിയമനം വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ; കോടതിയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വക്കീലന്മാരും ഹൈക്കോടതി ജഡ്ജിമാരാകുന്നുവെന്ന ജസ്റ്റീസ് കമാൽപാഷയുടെ വിമർശനവും ഗൗരവത്തിലെടുത്തു; ഹൈക്കോടതി ജഡ്ജിമാരുടെ സ്വജന പക്ഷപാതത്തിന് ചുവപ്പു കൊടി

ന്യഡൽഹി: കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതിയുടെ കൊളീജിയം ശുപാർശചെയ്ത അഭിഭാഷകരുടെ പേരുകൾ കേന്ദ്രസർക്കാർ പരിഗണിച്ചില്ല. ഏഴ് അഭിഭാഷകരുടെയും രണ്ടു ജില്ലാജഡ്ജിമാരുടെയും പേരുകളാണ് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നത്. ചില ജഡ്ജിമാരുടെ ബന്ധുമിത്രാദികൾ പട്ടികയിലുണ്ടെന്ന പരാതിയാണ് ഇതിന് കാരണം. ഇത് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ പട്ടികയിലെ രണ്ടു ജില്ലാജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിനു നിയമമന്ത്രാലയം പച്ചക്കൊടി കാട്ടി. ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ എൻ. അനിൽ കുമാർ, ജുഡീഷ്യൽ അക്കാദമി ഡയറക്ടറായ ടി.വി. അനിൽ കുമാർ എന്നിവരുടെ പേരുകൾക്കാണ് അംഗീകാരം. ഈ പേരുകൾ സുപ്രീംകോടതി കൊളീജിയം അംഗീകരിക്കുന്ന മുറയ്ക്ക് ഫയൽ പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറും. പ്രധാനമന്ത്രി അംഗീകരിച്ചാൽ രാഷ്ട്രപതിയാണ് നിയമന ഉത്തരവു പുറപ്പെടുവിക്കേണ്ടത്.

മുൻ ചീഫ് ജസ്റ്റിസിന്റെ കാലത്താണ് കൊളീജിയം ശുപാർശ സമർപ്പിച്ചത്. ബന്ധുമിത്രാദി ആരോപണത്തിനു പുറമെ ചിലർക്കു അഭിഭാഷകവൃത്തിയിൽ വേണ്ടത്ര അറിവോ അനുഭവമോ ഇല്ലെന്നും ആക്ഷേപമുയർന്നിരുന്നു. പൊതുജനങ്ങളിൽനിന്നും ഒട്ടേറെ അഭിഭാഷകരിൽനിന്നും കേന്ദ്രത്തിനു പരാതികൾ ലഭിച്ചു. അതിനുശേഷം ജസ്റ്റിസ് കെമാൽ പാഷ അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ജഡ്ജിമാരുടെ നിയമനം കുടുംബസ്വത്തുപോലെ വീതംവെക്കലല്ലെന്നു തുറന്നടിച്ചിരുന്നു. ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ സാഹചര്യത്തിലാണ് കോളീജിയം ശുപാർശ തള്ളുന്നത്. പരാതികൾ സംബന്ധിച്ച് കേന്ദ്രം പ്രാഥമികാന്വേഷണം നടത്തിയതായാണറിയുന്നത്. അഭിഭാഷകരുടെ പേരുകൾ കേന്ദ്രം തിരിച്ചയക്കുകയാണെങ്കിൽ കൊളീജിയം വീണ്ടും ഒരുകൂട്ടം പേരുകൾ സമർപ്പിക്കേണ്ടിവരും.

അലഹബാദ് ഹൈക്കോടതിയിൽ ജഡ്ജിമാരാകാൻ ശുപാർശ ചെയ്തവരിൽ ചിലർക്കെതിരേയും ആരോപണമുയർന്നിരുന്നു. അക്കാര്യത്തിലും ഇതേ നിലപാടാണ് കേന്ദ്രം കൈക്കൊണ്ടത്. അടുത്തകാലത്ത് കർണാടകത്തിൽനിന്ന് കൊളീജിയം ശുപാർശ ചെയ്ത ഒരു ജില്ലാ ജഡ്ജിക്കെതിരേ അന്വേഷണം നടത്താൻ കേന്ദ്രം ആവശ്യപ്പെടുകയും സുപ്രീംകോടതി കൊളീജിയം അതിലിടപെട്ട് അന്വേഷണം തടയുകയും ചെയ്തിരുന്നു. ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ സ്വജനപക്ഷപാതം പ്രകടമായതിനാൽ നിയമനവുമായി ബന്ധപ്പെട്ട 'മെമോറാണ്ടം ഓഫ് പ്രൊസീജിയർ'(എം.ഒ.പി.) ശക്തിപ്പെടുത്തണമെന്ന് സർക്കാർ സുപ്രീംകോടതി കൊളീജിയത്തോടാവശ്യപ്പെടുകയും ചെയ്തു.

നിയമനത്തിനു കൂടുതൽ പേരുകൾ സമർപ്പിക്കുക, പരിശോധന ശക്തമാക്കുക, കൊളീജയത്തിനു സ്ഥിരം സെക്രട്ടേറിയറ്റ് രൂപവത്കരിക്കുക എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെക്കുക. 2015-ലെ ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം സുപ്രീംകോടതി അസാധുവാക്കിയതിനുശേഷം എം.ഒ.പി.യുടെ കാര്യത്തിൽ സർക്കാരും സുപ്രീംകോടതിയും തർക്കം തുടരുകയാണ്. ജഡ്ജിമാരുടെ നിയമനകാര്യത്തിൽ സുതാര്യത വേണമെന്നാണ് സർക്കാർ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP