Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംഘർഷത്തിനിടെ മേയർക്കു പരിക്ക് പറ്റിയ സംഭവം: വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ; 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ വധശ്രമത്തിന് കുറ്റപത്രം

സംഘർഷത്തിനിടെ മേയർക്കു പരിക്ക് പറ്റിയ സംഭവം: വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ; 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ വധശ്രമത്തിന് കുറ്റപത്രം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കോർപ്പറേഷൻ യോഗത്തിനിടെ നടന്ന സംഘർഷത്തിൽ മേയർ പ്രശാന്തിന് പരിക്ക് പറ്റിയ സംഭവത്തിൽ 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് വധശ്രമത്തിന് കുറ്റപത്രം സമർപ്പിച്ച കേസ് വിചാരണക്കായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലേക്ക് അയച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് വിചാരണക്കായി കമ്മിറ്റ് ചെയ്തയച്ചത്. 20 കൗൺസിലർമാർക്കും സെഷൻസ് കോടതി 2017 ഡിസംബർ ആറിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.

അതേ സമയം ബിജെപി കൗൺസിലർമാരെ മേയറടക്കം 8 സി പി എം കൗൺസിലർമാർ ആക്രമിച്ചതിന് 8 പേരെയും പ്രതിചേർത്ത് എടുത്ത ആക്രമണക്കേസ് കന്റോൺമെന്റ് പൊലീസ് മുക്കി. പട്ടിക ജാതി / പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം മേയറടക്കമുള്ള സി പി എം കൗൺസിലർമാർക്കെതിരെ എടുത്ത കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് അസി. കമ്മീഷണർ എഴുതി തള്ളി റഫർ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചു. റഫർ റിപ്പോർട്ട് തള്ളി 8 പ്രതികൾക്കെതിരെ കോടതി നേരിട്ട് കേസെടുത്ത് 8 പേരെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ പ്രൊട്ടസ്റ്റ് കംപ്ലയിന്റ് ( സ്വകാര്യ അന്യായം) ജില്ലാ കോടതിയിൽ സമർപ്പിച്ചു.

2017 നവംബർ 18 ശനിയാഴ്ച നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. പിടിവലിയായി നടന്ന സംഘർഷത്തിനിടെ കൗൺസിൽ ഹാളിൽ നിന്ന് ഔദ്യോഗിക മുറിയിലേക്ക് കടക്കുന്നതിനിടെ ഗോവണിയിൽ മേയർ പ്രശാന്ത് വീഴുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് മേയറുടെ കാലിനും കഴുത്തിനും തലയ്ക്കും പരിക്കേറ്റു. ഉടൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റി വിദഗ്ദ ചികിത്സയും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP