Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ഥലംമാറ്റം നേരത്തേ അറിയിച്ചതെന്നും വിവാദം വേണ്ടെന്നും ജസ്റ്റിസ് മുരളീധർ; നിയമത്തിന്റെ ഏതു വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന പ്രഗത്ഭനായ ജഡ്ജിയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലും; പോകുന്നത് കോഹിന്നൂർ എന്ന് വിശേഷിപ്പിച്ച് ബാർ അസോസിയേഷനും; രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് തുറന്നു പറഞ്ഞ് ഗാന്ധിയുടെ വഴിയേ യാത്ര ഹരിയാനയിലേക്ക്; ജസ്റ്റീസ് മുരളീധർ തുറന്നു പറയുമ്പോൾ

സ്ഥലംമാറ്റം നേരത്തേ അറിയിച്ചതെന്നും വിവാദം വേണ്ടെന്നും ജസ്റ്റിസ് മുരളീധർ; നിയമത്തിന്റെ ഏതു വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന പ്രഗത്ഭനായ ജഡ്ജിയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലും; പോകുന്നത് കോഹിന്നൂർ എന്ന് വിശേഷിപ്പിച്ച് ബാർ അസോസിയേഷനും; രാഷ്ട്രീയ മുതലെടുപ്പ് വേണ്ടെന്ന് തുറന്നു പറഞ്ഞ് ഗാന്ധിയുടെ വഴിയേ യാത്ര ഹരിയാനയിലേക്ക്; ജസ്റ്റീസ് മുരളീധർ തുറന്നു പറയുമ്പോൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽനിന്ന് ജസ്റ്റിസ് മുരളീധറിനെ മാറ്റാൻ കേന്ദ്രസർക്കാർ ഫെബ്രുവരി 26-നുരാത്രി ഉത്തരവിറക്കിയ വിവാദത്തിന് പുതിയ ട്വിസ്റ്റ്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുന്നതിൽ എതിർപ്പില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ അറിയിച്ചിരുന്നതായി ജസ്റ്റിസ് എസ്. മുരളീധർ അറിയിച്ചതോടെയാണ് ഇത്.

ഡൽഹി കലാപക്കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാത്തതിന് പൊലീസിനെ രൂക്ഷമായി വിമർശിച്ച ദിവസമായിരുന്നു സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. എന്നാൽ, സ്ഥലംമാറ്റുന്നതിൽ ഫെബ്രുവരി 17-നുതന്നെ താൻ സമ്മതമറിയിച്ചിരുന്നതായി ജസ്റ്റിസ് മുരളീധർ പറഞ്ഞു. ഡൽഹി ഹൈക്കോടതിയിൽ വ്യാഴാഴ്ചനടന്ന യാത്രയയപ്പ് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ രാഷ്ട്രീയ മുതലെടുപ്പ് ശ്രമവും പൊളിഞ്ഞു. കോഹിന്നൂർ എന്നാണു ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ ജസ്റ്റിസ് എസ്. മുരളീധറിനെ വിശേഷിപ്പിച്ചത്. നിയമത്തിന്റെ ഏതു വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന പ്രഗത്ഭനായ ജഡ്ജിയെ ഞങ്ങൾക്കു നഷ്ടപ്പെടുന്നുവെന്നായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേലിന്റെ പ്രതികരണം.

ജഡ്ജിമാരും മുതിർന്ന അഭിഭാഷകരുമുൾപ്പെടെ നിറഞ്ഞ സദസ്സായിരുന്നു ലായിരുന്നു ജസ്റ്റിസ് മുരളീധറിന്റെ യാത്രയയപ്പ് ചടങ്ങ്. ജസ്റ്റിസ് മുരളീധർ വെള്ളിയാഴ്ച പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയിൽ ചുമതലയേൽക്കും. ദുർബലവിഭാഗങ്ങളെക്കുറിച്ചുള്ള ഗാന്ധിജിയുടെയും ഭരണഘടനാധാർമികതയെക്കുറിച്ച് അംബേദ്കറുടെയും തത്ത്വങ്ങളാണ് താനും പിന്തുടരുന്നതെന്ന് ജസ്റ്റിസ് മുരളീധർ പറഞ്ഞു.
'നീതി വിജയിക്കേണ്ടി വരുമ്പോൾ അതു വിജയിക്കും, എത്ര വൈകിയാലും. സത്യത്തോടൊപ്പം നിൽക്കുക. നീതി നടപ്പാകും' ഡൽഹി ഹൈക്കോടതിയിലെ യാത്രയയപ്പു ചടങ്ങിൽ ജസ്റ്റിസ് എസ്.മുരളീധർ പറഞ്ഞു. ഡൽഹിയിലെ സംഘർഷം പരിഗണിച്ച ഫെബ്രുവരി 26 സർവീസിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സമ്മർദം നേരിടുന്നതായി ജഡ്ജിമാർ സ്വയം അംഗീകരിക്കാത്തിടത്തോളം അങ്ങനെയുണ്ടാവില്ല. താൻ ഏറ്റവുംകൂടുതൽ നേരം ജോലി ചെയ്തത് ഫെബ്രുവരി 26-നാണ്. അന്നുപുലർച്ചെ 12.30 മുതൽ വീട്ടിൽ വാദംകേട്ടുതുടങ്ങി. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേലും ജസ്റ്റിസ് സിസ്തനിയും അവധിയായതിനാലാണ് തന്നോട് കേസ് പരിഗണിക്കാൻ ആവശ്യപ്പെട്ടത്. ഡൽഹി കലാപത്തിൽ പരിക്കേറ്റവർക്ക് ആശുപത്രിയിലെത്താൻ മാർഗമില്ലെന്ന പരാതിയിലായിരുന്നു വാദംകേൾക്കലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി കലാപത്തോടനുബന്ധിച്ച് ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിന് ഡൽഹി പൊലീസിനെ ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ മാസം 26ന് ശാസിച്ചതും അന്നു രാത്രി തന്നെ അദ്ദേഹത്തെ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്കു മാറ്റിയതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP