Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതിയലക്ഷ്യക്കേസിൽ മന്ത്രി കെ സി ജോസഫ് മാപ്പു പറയേണ്ടതു പരസ്യമായി; കോടതിയിൽ മാപ്പു പറഞ്ഞാൽ ജനങ്ങൾ അറിയില്ലെന്നും ഹൈക്കോടതി; എങ്ങനെ മാപ്പു പറയണമെന്നു മന്ത്രിക്കു തീരുമാനിക്കാം

കോടതിയലക്ഷ്യക്കേസിൽ മന്ത്രി കെ സി ജോസഫ് മാപ്പു പറയേണ്ടതു പരസ്യമായി; കോടതിയിൽ മാപ്പു പറഞ്ഞാൽ ജനങ്ങൾ അറിയില്ലെന്നും ഹൈക്കോടതി; എങ്ങനെ മാപ്പു പറയണമെന്നു മന്ത്രിക്കു തീരുമാനിക്കാം

കൊച്ചി: കോടതിയെ അവഹേളിക്കുംവിധം പ്രസ്താവന നടത്തിയ മന്ത്രി കെ സി ജോസഫ് പരസ്യമായി മാപ്പു പറയണമെന്നു ഹൈക്കോടതി. കോടതിയിൽ മാപ്പു പറഞ്ഞാൽ ജനങ്ങൾ അറിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

എങ്ങനെ മാപ്പു പറയണമെന്നു കെ സി ജോസഫിനു തീരുമാനിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്കിലൂടെ തന്നെ മാപ്പു പറയാമെന്നു മന്ത്രിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കോടതിയലക്ഷ്യക്കേസിൽ ഇന്നു കോടതിയിൽ മാപ്പപേക്ഷ നൽകിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം. മന്ത്രി കെ.സി.ജോസഫിന്റെ മാപ്പപേക്ഷ ഹൈക്കോടതി പരിഗണിക്കാൻ കൂട്ടാക്കിയില്ല. വിശദാംശങ്ങളടങ്ങിയ സത്യവാങ്മൂലം വീണ്ടും സമർപ്പിക്കണം. മാപ്പു പറയേണ്ടത് ജനങ്ങളോടാണ്. ഭാവി തലമുറയ്ക്ക് സന്ദേശമാകണമെന്നും കോടതി നിരീക്ഷിച്ചു.

മാർച്ച് 10 നു ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും. മാർച്ച് പത്തിന് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന മന്ത്രിയുടെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.

ഇതിനിടെയാണു ഫേസ്‌ബുക്കിൽ മാപ്പപേക്ഷിക്കാൻ തയ്യാറാണെന്നു മന്ത്രിയുടെ അഭിഭാഷകൻ പറഞ്ഞത്. എന്തു ചെയ്യണമെന്നു കോടതി പറയുന്നില്ലെന്നും എന്നാൽ കെ.സി. ജോസഫ് സ്വീകരിക്കുന്ന മാർഗ്ഗം തൃപ്തികരമാണോ എന്നു പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിൽ നേരിട്ടെത്തിയാണ് കോടതിയലക്ഷ്യക്കേസിൽ മന്ത്രി കെ.സി.ജോസഫ് മാപ്പു പറഞ്ഞത്. എന്നാൽ കുറ്റം അംഗീകരിച്ചാൽ മാത്രമേ മാപ്പിന് അർഹതയുള്ളൂവെന്ന് എതിർഭാഗം വാദിച്ചു. സത്യവാങ്മൂലത്തിൽ പോലും താൻ ചെയ്ത കുറ്റം അംഗീകരിക്കാൻ കെ സി തയാറായിട്ടില്ലെന്നും പരാതിക്കാരനായ വി. ശിവൻകുട്ടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. 

വിവാദ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ മന്ത്രി അപമാനിച്ചത്. 2015 ജൂലൈ 15നായിരുന്നു അപമാനിക്കുംവിധത്തിലുള്ള പരാമർശം. തെറ്റു ബോധ്യപ്പെട്ടെന്നും പശ്ചാത്തപിക്കുന്നെന്നും മന്ത്രി കെ സി ജോസഫ് ഹൈക്കോടതിയിൽ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവു വന്നത്. തെറ്റു ബോധ്യപ്പെട്ടെന്നും കോടതിയോടു നിരൂപാധികം മാപ്പപേക്ഷിക്കുന്നെന്നും മന്ത്രി പറഞ്ഞു. കേസിൽ ഇന്നുച്ചകഴിഞ്ഞാണ് കോടതിയുടെ നിർദേശപ്രകാരം മന്ത്രി നേരിട്ടു ഹാജരായത്.

ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെതിരായ ചായത്തൊട്ടിയിൽ വീണ കുറുക്കൻ എന്ന പരാമർശമാണ് കോടതി നടപടികളിലേക്ക് നയിച്ചത്. ഇത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പരാമർശത്തിൽ മന്ത്രി ഹൈക്കോടതിയിൽ നിരുപാധിക മാപ്പപേക്ഷ നൽകിയെങ്കിലും വിശദമായ പരിശോധന വേണമെന്ന് ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചിരുന്നു. കുറ്റപത്രം വാങ്ങുന്നതിനായി മന്ത്രി നേരിട്ടു എത്തണമെന്നാണ് കോടതി നിർദ്ദേശിച്ചത്. എജി ഓഫീസ് പൂട്ടണമെന്ന പരാമർശത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെതിരെയാണ് കെ.സി ജോസഫ് വിവാദ പരാമർശം നടത്തിയത്. ജഡ്ജിക്ക് പബ്ലിസിറ്റി ക്രേസ് ബാധിച്ചിരിക്കുകയാണെന്ന് കെസി ജോസഫ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നവരുടെ ചരിത്രം പരിശോധിച്ചാൽ അതിൽ കഴമ്പില്ലെന്ന് മനസ്സിലാവും. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ ഓരിയിട്ടാൽ കുറ്റപ്പെടുത്താനാവില്ലെന്നും കെസി ജോസഫ് വിമർശിച്ചിരുന്നു.

മന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റ് ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് എന്നും ക്രിമിനൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് വി ശിവൻകുട്ടി എംഎൽഎയാണ് പരാതി നൽകിയത്. ഈ പരാതിയിലാണ് കെസി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP