Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ കേസിൽ ഇനിയും ട്വിസ്റ്റുകൾ അവശേഷിക്കുന്നോ? കെ സി വേണുഗോപാലിന്റെ പേര് പറയാൻ സരിതയെ ആരെങ്കിലും പ്രേരിപ്പിച്ചോ? ആലപ്പുഴ എംപി സമർപ്പിച്ച മാനനഷ്ട കേസിൽ ഹാജരാകാൻ സരിതയ്ക്ക് കോടതിയുടെ ഉത്തരവ്; ഏഷ്യാനെറ്റ്, കൈരളി ചാനൽ പ്രതിനിധികളും കോടതിയിൽ ഹാജരാകണമെന്ന് നോട്ടീസ്

സോളാർ കേസിൽ ഇനിയും ട്വിസ്റ്റുകൾ അവശേഷിക്കുന്നോ? കെ സി വേണുഗോപാലിന്റെ പേര് പറയാൻ സരിതയെ ആരെങ്കിലും പ്രേരിപ്പിച്ചോ? ആലപ്പുഴ എംപി സമർപ്പിച്ച മാനനഷ്ട കേസിൽ ഹാജരാകാൻ സരിതയ്ക്ക് കോടതിയുടെ ഉത്തരവ്; ഏഷ്യാനെറ്റ്, കൈരളി ചാനൽ പ്രതിനിധികളും കോടതിയിൽ ഹാജരാകണമെന്ന് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോളാർ വിവാദത്തിൽ ഇനിയും ട്വിസ്റ്റുകൾ അവശേഷിക്കുന്നുണ്ടോ? കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ കൂടി വിവാദമായ സോളാർ കേസിൽ കെ സി വേണുഗോപാൽ പറയുന്നത് തനിക്കെതിരായ ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. തനിക്കെതിരെ തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നുമാണ് കെ സി വേണുഗോപാലിന്റെ വെല്ലുവിളി. ഈ വെല്ലുവിളിക്ക് പുറമേ അദ്ദേഹം സരിതക്കെതിരെ മാനനഷ്ട കേസും നൽകിയിരുന്നു ഈ കേസിൽ സരിത എസ് നായരുൾപ്പെടെയുള്ള എതിർകക്ഷികൾ നവംബർ 2 ന് ഹാജരാവാൻ എറണാകുളം സിജെഎം കോടതി ഉത്തരവായി.

ചാനൽ അഭിമുഖത്തിൽ കെ.സി.വേണുഗോപാലിന്റെ പേര് സരിത പറഞ്ഞതിനെ തുടർന്ന് രണ്ട് ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കെ.സി.വേണുഗോപാലിനെയും സാക്ഷികളെയും വിസ്തരിച്ച കോടതി ഏഷ്യാനെറ്റ്, കൈരളി ചാനലുകൾക്കും കോടതിയിൽ ഹാജരാവാൻ നോട്ടീസ് നൽകി.

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ച നടപടികൾ പരിപൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെ സി വേണുഗോപാൽ എം പി നേരത്ത പ്രതികരിച്ചത്. റിപ്പോർട്ടിൽ എന്താണ് തന്നെക്കുറിച്ച് പരാമർശമെന്നറിയില്ല. റിപ്പോർട്ട് കണ്ടിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ഈ കേസിന്റെ മെറിറ്റിനെ കുറിച്ചും ആരോപണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചും കേരളത്തിലെ പൊതുസമൂഹത്തിനറിയാമെന്നും കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് തന്നെകുറിച്ച് ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന് വളരെ മുൻപ് തന്നെ സ്വമേധയാ ആവശ്യപെട്ടിരുന്നതാണ്. കമ്മീഷൻ നടപടികളുടെ ഭാഗമായി തനിക്കു പറയാനുള്ളതെല്ലാം അന്വേഷണ കമ്മിഷനെ വിശദമായും തൃപ്തികരമായും ബോധിപ്പിച്ചിരുന്നു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തലേദിവസം താനുൾപ്പെടെയുള്ള ജനപ്രതിനിധികളെ കുറിച്ച് മുഖ്യപ്രതി സരിത നായർ മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുകയും, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കമ്മീഷന് കൈമാറിയെന്നും പറഞ്ഞിരുന്നു.

തനിക്കെതിരെ ഇത്തരത്തിലുള്ള തെളിവുണ്ടെങ്കിൽ ആ തെളിവുകൾ പരസ്യമാക്കണമെന്നു അഭ്യർത്ഥിച്ചു അന്ന് തന്നെ കമ്മീഷന് രേഖാമൂലം കത്ത് നൽകി. തുടർന്ന് തന്നെ വിസ്തരിച്ചപ്പോഴും ഇതേ ആവശ്യം നേരിൽ ഉന്നയിച്ചു. എന്നാൽ തനിക്കെതിരേ അത്തരം എന്തെങ്കിലും തെളിവ് ഉണ്ടായിരുന്നെങ്കിൽ അത് നിയമാനുസൃതം തന്നെ അറിയിച്ചേനെയെന്നാണ് കമ്മിഷൻ പറഞ്ഞത്. തുടർന്ന് ഇതേ ആരോപണം ഒരു സ്വകാര്യ ചാനലിലൂടെ പ്രതി വീണ്ടും ഉന്നയിച്ചപ്പോൾ എറണാകുളം സി ജെ എം കോടതിയിൽ ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ചു മാനനഷ്ടത്തിന് കേസ് നൽകിയതെന്നും കെ സി വേണുഗോപാൽ വിശദീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP