Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാവകുപ്പ് നിലനിൽക്കും; 10 വർഷം തടവിനും പിഴയ്ക്കും ശിക്ഷാർഹമായ കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതെന്നും മജിസ്‌ട്രേറ്റ് കോടതി; അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിന് അംഗീകാരം

കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാവകുപ്പ് നിലനിൽക്കും; 10 വർഷം തടവിനും പിഴയ്ക്കും ശിക്ഷാർഹമായ കുറ്റം സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതെന്നും മജിസ്‌ട്രേറ്റ് കോടതി; അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിന് അംഗീകാരം

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ .അനീസ അംഗീകരിച്ചു. ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി മ്യൂസിയം പൊലീസിനോട് സമൻസ് ഉത്തരവ് പുറപ്പെടുവിച്ചു.

കുറ്റപത്രവും അനുബന്ധരേഖകളായ സാക്ഷിമൊഴികൾ, മെഡിക്കൽ പരിശോധന റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ കൊലപാതകമല്ലാത്ത കുറ്റകരമായ  നരഹത്യ കുറ്റത്തിന്റെ വകുപ്പായ304 (ii)  ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പുള്ളകമ്മിറ്റൽ നടപടികൾക്കായി സി.പി ( കമ്മിറ്റൽ പ്രൊസീഡിങ്‌സ് ) നമ്പരിട്ട് പ്രതികൾക്ക് കുറ്റപത്രപ്പകർപ്പ് നൽകുന്നതിലേക്കായി പ്രതികളെ ഹാജരാക്കാനാണ് പൊലീസിനോട് കോടതി സമൻസ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരായി മുൻ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നിലനിർത്തേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP