Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യം ഷാജിക്ക് നിഷേധിക്കണം എന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല;  കേസ് വിധിപറയാനായി ഈ മാസം 23ലേക്ക് മാറ്റി; അഴീക്കോട് മണ്ഡലത്തിൽ അനിശ്ചിതത്വം തുടരുന്നു

എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യം ഷാജിക്ക് നിഷേധിക്കണം എന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല;  കേസ് വിധിപറയാനായി ഈ മാസം 23ലേക്ക് മാറ്റി; അഴീക്കോട് മണ്ഡലത്തിൽ അനിശ്ചിതത്വം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂർണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം വിനികേഷ് കുമാർ ഹൈക്കോടതിയിൽ നൽകിയ കേസ് വിധി പറയാൻ മാറ്റി. എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം.ഷാജിക്ക് നിഷേധിക്കണം എന്ന എം വിനികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഈ മാസം 23ലേക്ക് മാറ്റി. ഹൈക്കോടതി ഉത്തരവ് പ്രകാരം കെ എം ഷാജി 50,000 രൂപ കെട്ടിവച്ചിട്ടുണ്ട്.

വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ നേരത്തേ അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ആറ് വർഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. വർഗ്ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചാണ് കെഎം ഷാജി തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നാരോപിച്ച് നികേഷ് കുമാർ കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയെ സമീപിക്കാൻ കാലതാമസമുണ്ടായേക്കാം. ഈ കാലയളവിൽ അഴീക്കോട് മണ്ഡലത്തിൽ എംഎൽഎ ഉണ്ടാകില്ലെന്നും ഇത് വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നുമാണ് കെ.എം.ഷാജി സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ പറഞ്ഞത്. ഇത് അനുവദിച്ച ഹൈക്കോടതി തൽക്കാലം ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP